ജനപ്രീതിയിൽ മുന്നിലുള്ള മലയാളത്തിലെ നായക നടൻമാരുടെ പട്ടിക പുറത്തുവിട്ട് ഓർമാക്സ് മീഡിയ. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമാണ് ഓർമാക്സ് മീഡിയ. പട്ടികയിൽ മോഹൻലാൽ ഒന്നാമതായി ഇടം പിടിച്ചപ്പോൾ രണ്ടാമത് മമ്മൂട്ടിയാണ്. ഫഹദ് ഫാസിൽ മൂന്നാമതായി ഇടം കണ്ടെത്തിയപ്പോൾ നാലാമതായി എത്തിയത് ടോവിനോ തോമസ് ആണ്. ജനുവരിയിലെ ട്രെൻഡ് അനുസരിച്ചുള്ള ലിസ്റ്റാണ് ഇത്.
മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ടൊവീനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്മാന്, ദിലീപ്, ആസിഫ് അലി, നിവിന്‍ പോളി, ഷെയ്ന് നിഗം എന്നിങ്ങനെയാണ് ജനപ്രിതിയുള്ള നടൻമാരുടെ പട്ടിക. മോഹൻലാലിന്റെ കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ റിലീസ് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയാണ്. ഈ വർഷം പ്രേക്ഷകർക്ക് മുന്നിലെത്തിയ മോഹൻലാൽ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ ആണ്. മോഹൻലാലിന്റെ അടുത്ത റിലീസ് ഫെബ്രുവരി 18ന് എത്തുന്ന ‘ആറാട്ട്’ ആണ്. ബി ഉണ്ണിക്കൃഷ്ണൻ ആണ് സംവിധാനം.
അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഭീഷ്മ പർവ്വം’ ആണ് മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യറിലീസ്. കഴിഞ്ഞദിവസം റിലീസ് ആയ ഭീഷ്മ പർവ്വം ടീസർ യുട്യൂബിൽ ട്രെൻഡിങ്ങ് ആണ്. നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, കെ മധു – എസ് എന്‍ സ്വാമി ടീമിന്റെ സി ബി ഐ 5, നെറ്റ്ഫ്ലിക്സിന്റെ എംടി വാസുദേവന്‍ നായര്‍ ആന്തോളജിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ.
Ormax Stars India Loves: Most popular male Malayalam film stars (Jan 2022) #OrmaxSIL pic.twitter.com/AviOrBx82K
— Ormax Media (@OrmaxMedia) February 13, 2022