മലയാളസിനിമയിലെ നടന്മാരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച ‘അമ്മ മഴവില്ല്’ മെഗാഷോയാണ് ഇന്നലെ മുതൽ മലയാളികളുടെ ഇടയിൽ തരംഗമായിരിക്കുന്നത്. ലാലേട്ടന്റെയും മമ്മുക്കയുടെയും ഡാൻസുകളും നടന്മാർ അണിനിരന്ന കോമഡി സ്കിറ്റും എല്ലാമായി മെഗാഷോ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. അതിനിടയിൽ ശ്രദ്ധേയമായതാണ് ലാലേട്ടൻ സ്റ്റേജിൽ വീണത്. വീണെങ്കിലും വീണ്ടും എഴുന്നേറ്റ് വന്ന് ലാലേട്ടൻ ഡാൻസ് തുടരുകയും ചെയ്തു. ഇപ്പോഴിതാ ലാലേട്ടന്റെ വീഴ്ചക്ക് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമായിരിക്കുകയാണ്. കൂടെ ഡാൻസ് ചെയ്തിരുന്ന ഹണി റോസ് തെന്നി വീണതിനെ തുടർന്നാണ് ലാലേട്ടനും വീണിരിക്കുന്നത്. ലാലേട്ടനെ പോലെ തന്നെ ഹണി റോസിനും ഒന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്നാണ് പ്രേക്ഷകലക്ഷങ്ങളുടെ പ്രാർത്ഥന..!