ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഏറ്റവും മികവുറ്റതാക്കി മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് ഷെയ്ൻ നിഗം ഇപ്പോൾ. വേറിട്ട കഥാപാത്രങ്ങളും തിരക്കഥയുടെ തെരഞ്ഞെടുപ്പും സ്ക്രിപ്റ്റ് സെലെക്ഷന്റെ കാര്യത്തിലും ഈ യുവനടൻ മറ്റ് യുവനടൻമാർക്ക് മാതൃകയാകുന്നു. വെറും 23 വയസ്സിനുള്ളിൽ ഈ യുവതാരം ബിഗ് സ്ക്രീനിൽ കാഴ്ചവെച്ച അതിഗംഭീര പ്രകടനങ്ങൾക്ക് കണക്കുകളില്ല.
ഇപ്പോൾ തനിക്ക് എതിരെ വധഭീഷണിയുമായി മലയാളത്തിലെ ഏറ്റവും പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായ ജോബി ജോർജ് രംഗത്തെത്തിയിരിക്കുന്നു എന്ന് പരാതി പെട്ടിരിക്കുകയാണ് ഷെയ്ൻ നിഗം. ജോബി ജോർജ് തന്നെ ഭീഷണിപ്പെടുത്തിയ കാര്യം തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയ്ൻ നിഗം പുറത്തു വിടുകയുണ്ടായി.
സംഭവത്തെ കുറിച്ച് ഷെയ്ൻ പറയുന്നത് ഇങ്ങനെ:
ഇപ്പോൾ രണ്ട് ചിത്രങ്ങളിലാണ് ഞാൻ അഭിനയിച്ചു വരുന്നത്.കുർബാനി എന്ന ചിത്രവും വെയിൽ എന്ന ചിത്രവും. വെയിൽ എന്ന ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ ശേഷം കുർബാനി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യുവാനായി ഞാൻ പോയിരുന്നു .ഈ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി രണ്ട് നിർമാതാക്കളുടേയും പരസ്പരധാരണയോടെ കൂടി തന്റെ മുടി മുറിക്കുക ഉണ്ടായി. എന്നാൽ മുടി മുറിച്ചത് കുറച്ച് കൂടി പോകുകയുണ്ടായി.ഇതിന്റെ പേരിൽ തന്നെ ഇപ്പോൾ നിർമാതാവായ ജോബി ജോർജ് ഭീഷണി പെടുത്തുകയാണ്,ഷെയ്ൻ നിഗം ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെച്ചു
ഇരുവരുടെയും സംഭാഷണശകലങ്ങൾ അടങ്ങിയ ഓഡിയോ ക്ലിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജോബി ജോർജിന്റെ ഭീഷണിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് പരാതിയും നൽകിയിട്ടുണ്ട് ഷെയ്ൻ നിഗം.