സിനിമാതാരങ്ങൾ സംവിധായകരാകുന്ന വാർത്തകൾ ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സർവ്വസാധാരണമാണ്. പൃഥ്വിരാജും കലാഭവൻ ഷാജോണും മോഹൻലാലുമൊക്കെ സംവിധാന വേഷമണിഞ്ഞ വാർത്തകൾ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ പുതിയൊരു താരം കൂടി സംവിധായക വേഷമണിയാൻ തുടങ്ങുകയാണ്. മിമിക്രി താരവും പ്രശസ്ത നടനുമായ ടിനിടോം സംവിധായകനാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അദ്ദേഹം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടി ആയിരിക്കും നായകനായി എത്തുക.
മുഴുവന്‍ ആയും ഗള്‍ഫില്‍ ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഈ ചിത്രം യു എ ഇയിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം ആധാരമാക്കിയുള്ളതാണെന്നും ചിത്രം ഒരു ബയോപിക് ആണെന്നും വാര്‍ത്തകള്‍ ഉണ്ട്. മലയാള സിനിമയിലെ നിരവധി താരങ്ങളാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. ബാറോസ് എന്ന് പേരിട്ടിരിക്കുന്ന മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രീഡി ഫാന്റസി ഫിലിം ആയാണ് ഒരുങ്ങുന്നത്. മലയാളി സിനിമാ പ്രേക്ഷകര്‍ക്കു ഇപ്പോള്‍ കൈവന്നിരിക്കുന്നത് നമ്മുടെ മികച്ച നടന്മാരുടെ സംവിധാന മികവ് കൂടി കാണാനുള്ള ഭാഗ്യമാണ്.
മാമാങ്കമാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ഇതിനിടെ ചിത്രത്തിന്റെ റിലീസ് നവംബർ 21ൽ നിന്നും മാറ്റി ഡിസംബർ 12 ആക്കിയിരിക്കുകയാണ്.ഇതോടെ ക്രിസ്തുമസിന് റിലീസ് ചെയ്യുവാനിരുന്ന മമ്മൂക്ക ചിത്രം ഷൈലോക്ക് റിലീസ് മാറ്റി വെക്കുകയുണ്ടായി.