തങ്ങളുടെ പുതിയ ലുക്കുകൾ സോഷ്യൽ മീഡിയ വഴി താരങ്ങൾ പുറത്ത് വിടാറുണ്ട്. ഇപ്പോൾ പൃഥ്വിരാജും ടോവിനോ തോമസും ഇന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാവിലെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആദ്യം പൃഥ്വിരാജ് ആണ് ചിത്രം പോസ്റ്റ് ചെയ്തത്. കോവിഡ് ബ്രിഗേഡിന് വേണ്ടിയുള്ള പബ്ലിക് ആവേർനസ് പരസ്യത്തിന്റെ ഷൂട്ടിന് വേണ്ടിയാണ് പൃഥ്വിരാജിന്റെ പുതിയ ലുക്ക്. മിറർ സെൽഫി ചിത്രമായിരുന്നു പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നത്.
ഇപ്പോൾ ടോവിനോയുടെ ഇതേപോലെ തന്നെയുള്ള മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ടോവിനോയും പരസ്യചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രണ്ടു പേരെയും കാണാൻ ചേട്ടനെയും അനിയനെയും പോലെ ഉണ്ടല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ഇത് കൊള്ളാലോ കളി എന്ന് പറഞ്ഞ് പൃഥ്വിരാജും ടോവിനോയുടെ ചിത്രത്തിന് കമന്റുമായി എത്തി. രണ്ട് ചിത്രങ്ങളും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.