മലയാളികളുടെ പ്രിയ യുവതാരം ടോവിനോ തോമസിന് ആൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെ ടോവിനോ തന്നെയാണ് ഈ സന്തോഷ വാർത്ത പങ്ക് വെച്ചത്. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷം 2014 ഒക്ടോബർ 25നാണ് ലിഡിയയെ ടോവിനോ സ്വന്തമാക്കിയത്. 2016 ജനുവരി 11ന് ഇരുവർക്കും ഇസ എന്ന പെൺകുട്ടി പിറന്നു. ഫോറൻസികാണ് ടോവിനോയുടേതായി അവസാനം തീയറ്ററുകളിൽ എത്തിയ ചിത്രം. കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സാണ് അടുത്തതായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന ചിത്രം.