നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ‘വീരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ നിന്ന് നടി ഹണി റോസും നടന് ലാലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് ‘വീരസിംഹ റെഡ്ഡി’. ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
റിഷി പഞ്ചാബിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലി ആണ് എഡിറ്റര്‍. രവി തേജ നായകനായ ഡോണ്‍ സീനു എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ആളാണ് ഗോപിചന്ദ് മലിനേനി. വീരസിംഹ റെഡ്ഡി ജനുവരി 12ന് തീയറ്ററുകളില്‍ എത്തും.