‘വിണൈതാണ്ടി വരുവായ’, ‘യെന്നൈ അറിന്താല്‍’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ സംവിധായകന് ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോക്ഡൗണിനിടെ ഗൗതം മേനോനുമായി വീഡിയോ കോളിലൂടെ സംസാരിച്ചതിനെ പറ്റിയാണ് തൃഷ പറയുന്നത്. ഐഫോണില്‍ സ്വയം ഷൂട്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇരുവരും സംസാരിക്കുമ്പോൾ ലോക്ഡൗണ്‍ കാലത്ത് ഇരുവരുടെയും കോംമ്പോക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ”എന്തൊരു രസകരമായ പ്രഭാതം. ഞങ്ങള്‍ എന്താണ് ചിത്രീകരിച്ചത് എന്നത് നിങ്ങളെ കാണിക്കാന്‍ കാത്തിരിക്കാന്‍ വയ്യ. ഗൗതം വാസുദേവ് മേനോന് നന്ദി” എന്നാണ് തൃഷ വീഡിയോ കോളിന്റെ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
What a fun morning🌼Can’t wait to show you guys what we filmed📱😉
Thank you @menongautham pic.twitter.com/yt42CeI4nS— Trish (@trishtrashers) May 1, 2020
ഫഹദ് ഫാസിൽ നായകനായ ട്രാൻസിലും ഗൗതം മേനോൻ അഭിനയിച്ചിരുന്നു. ഗൗതമിനെ കൂടാതെ നസ്രിയാ നസിം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.അൻവർ റഷീദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.
ദുൽഖർ നായകനായ തമിഴ് ചിത്രം കണ്ണും കണ്ണും
കൊള്ളയടിത്താൽ എന്ന ചിത്രത്തിലും ഗൗതം മേനോൻ അഭിനയിച്ചു. ഈ കഥാപാത്രം വിണൈതാണ്ടി വരുവായയിലെ ജെസ്സി എന്ന കഥാപാത്രവുമായി ബന്ധപ്പെടുത്തിയ രീതിയിൽ ആണ് സംവിധായകൻ ഒരുക്കിയിരുന്നത്.