അജു വർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ സിനിമയാണ് കമല. ‘റ്റൂ ബാഡ്…വി വിൽ മിസ് യു കമല!’ …അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ് കണ്ട് മലയാളി പ്രേക്ഷകർ അമ്പരന്നു. അജു വർഗീസിന് ചിത്രത്തെക്കുറിച്ച് ആണോ ഇത് എന്നായിരുന്നു ഏവരുടെയും സംശയം. എന്തായാലും വെറുതെ പ്രമോഷൻ കിട്ടിയതല്ലേ, ഇരിക്കട്ടെ എന്ന് വിചാരിച്ച് അജുവും സംവിധായകനും ട്രംപിന്റെ പോസ്റ്റ് പങ്കുവച്ചു. എന്നാൽ അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഡെമോക്രാറ്റ് വനിത അംഗവും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പിന്മാറിയതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്.
പ്രചരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്ന് കമല ഹാരിസ് അറിയിച്ചതിനെ തുടർന്നാണ് ട്രംപ് ഇവരെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. എന്നാൽ ട്രമ്പിന്റെ പരിഹാസത്തിന് കമല ഹാരിസ് അതേനാണയത്തിൽ തന്നെ മറുപടി നൽകി. ‘വിഷമിക്കേണ്ടതില്ല പപ്രസിഡന്റ് നിങ്ങളുടെ വിചാരണക്ക് നേരിൽ കാണാം’ – എന്നായിരുന്നു കമലയുടെ ട്വീറ്റ്. എന്തായാലും കമല സിനിമയുടെ അണിയറ പ്രവർത്തകർ ഈ സംഭവം ആഷോഷമാക്കി മാറ്റിയിരിക്കുകയാണ്
Too bad. We will miss you Kamala! https://t.co/QQd9SiFc0y
— Donald J. Trump (@realDonaldTrump) December 3, 2019