Thursday, October 1

മാസ്കിട്ട് ലാലും ജൂനിയറും..! മലയാള സിനിമയുടെ തിരിച്ചുവരവോതി ‘സുനാമി’ ഷൂട്ടിങ്ങ് പുനഃരാരംഭിച്ചു

Pinterest LinkedIn Tumblr +

കൊറോണ വ്യാപനം മൂലം എല്ലാ മേഖലകളും താറുമാറായിരുന്നു. കേരളത്തിന് സാമ്പത്തികമായും സാംസ്കാരികമായും ഏറെ സംഭാവനകൾ പകരുന്ന സിനിമ മേഖലയും അത്തരത്തിൽ ഒരു ദുർഘടാവസ്ഥയിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ സിനിമ ലോകവും തിരിച്ചു വരവിന്റെ പാതയിലാണ്. ലാൽ & ജൂനിയർ ഒരുക്കുന്ന സുനാമി ഇന്ന് ഷൂട്ടിംഗ് പുനരാംഭിച്ചിരിക്കുകയാണ്.

കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിവെച്ച മലയാള സിനിമയാണ് സുനാമി. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തിവെച്ചത്. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം ആരംഭിക്കുന്ന ആദ്യ മലയാള ചിത്രവും ഇപ്പോൾ സുനാമി തന്നെയാണ്. അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ലാൽ & ജൂനിയർ സംവിധാനം നിർവഹിക്കുന്ന സുനാമി. എറണാകുളം കച്ചേരിപ്പടിയിൽ ഇന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുകയാണ്.

14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലാലിന്റെ മരുമകൻ അലൻ ആന്റണിയാണ്. തിരക്കഥയിൽ മാറ്റം വരുത്തിയാണ് ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുന്നത്. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ 50 പേർ മാത്രമാണ് ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നത്. തെർമൽ സ്കാനർ, മാസ്കുകൾ, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം. ബാലു വർഗീസാണ് നായകൻ. കൂടാതെ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.