ഇന്ത്യയൊട്ടാകെ ഇപ്പോൾ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ചർച്ചാവിഷയായിരിക്കുകയാണ്. ചിത്രത്തിന്റെ അവതരണം കൊണ്ടും കഥാഗതി കൊണ്ടും മികച്ച അഭിപ്രായമാണ് ദൃശ്യം 2 എല്ലായിടത്തും നിന്ന് നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ മത വിദ്വേഷം നിറക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. # ദൃശ്യം 2 കണ്ടു, ഇതിൽ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണ്. നമ്മുടെ സ്വന്തം സംസ്കാരത്തെ നമ്മുടെ സ്വന്തം കൈകൊണ്ട് നശിപ്പിക്കുന്ന നമ്മൾ ഹിന്ദുക്കളാണോ?’ – ഇങ്ങനെയാണ് ജയന്ത എന്ന അക്കൗണ്ടിൽ നിന്നുള്ളയാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇതിനെ പിന്തുണച്ചും ഇതിനെ എതിർത്തും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
Just watched #Drushyam2 and it’s 90% characters are Christians. Are we Hindus so gullible that it’s we destroy our own culture with our own Hand ?
— Jayanta (ଜୟନ୍ତ) (@mohapatraj) February 21, 2021