മലയാളസിനിമയുടെ മസിൽ അളിയൻ ആയി സ്ഥാനം നേടിയെടുത്ത നടനാണ് ഉണ്ണി മുകുന്ദൻ .വ്യത്യസ്ത വേഷങ്ങളിലൂടെയും സ്റ്റൈലൻ കഥാപാത്രങ്ങളിലൂടെയും ഉണ്ണി മുകുന്ദൻ ഹൃദയം കീഴടക്കുകയും ചെയ്തു. ഇപ്പോൾ ഉണ്ണി മുകുന്ദന്റെ ഒരു ഇൻസ്റ്റാഗ്രാം കമൻറ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രണ്ടാഴ്ചമുമ്പ് ഉണ്ണിമുകുന്ദൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയുണ്ടായി .കണ്ണാടി ധരിച്ച് ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഈ ചിത്രത്തിന് താഴെ ഒരു ആരാധകൻ കമന്റ് ചെയ്യുകയുണ്ടായി. ഈ കണ്ണാടി എനിക്ക് തരുമോ ഉണ്ണിയേട്ടാ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ അതിന് ഉണ്ണിമുകുന്ദൻ കൊടുത്ത മറുപടിയാണ് ഏറ്റവും ഞെട്ടിക്കുന്നത്. നിങ്ങളുടെ അഡ്രസ്സ് എനിക്ക് മെസ്സേജ് അയക്കുക എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ കമൻറ്. എന്നാൽ ഇതിനേക്കാളേറെ ഞെട്ടിക്കുന്ന വാർത്ത ആ കമൻറ് ചെയ്ത വ്യക്തിക്ക് ഇന്ന് ഉണ്ണിമുകുന്ദന്റെ കണ്ണാടി ലഭിച്ചു എന്നത് തന്നെയാണ്. അദ്ദേഹം ഇന്ന് ഇത് സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുകയുണ്ടായി. എന്തായാലും ഉണ്ണി മുകുന്ദന്റെ പ്രവർത്തിയിൽ കൈയടിക്കുകയാണ് സോഷ്യൽ മീഡിയ