സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ് മലയാളികളുടെ പ്രിയതാരമായ ഉണ്ണിമുകുന്ദൻ. കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ഒരു ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ ഒരു വിരുതൻ കമന്റുമായി എത്തി.
‘മതിയട നിന്റെ ഷോ’ എന്ന് തുടങ്ങുന്ന കമൻറ് തീർച്ചയായും ഉണ്ണി മുകുന്ദനെ അപകീർത്തി പെടുത്തുന്ന തരത്തിലുള്ള ഒന്നാണ്. എന്നാൽ ഉടൻ തന്നെ ഉണ്ണിമുകുന്ദന്റെ മറുപടിയെത്തി. ഇതുവരെ ഷോയ്ക്ക് വേണ്ടി ഒന്നും കാണിച്ചിട്ടില്ല എന്നും പക്ഷേ തന്റെ അടുത്ത സിനിമയായ ചോക്ലേറ്റ് കാണരുത് എന്നും ഉണ്ണിമുകുന്ദൻ അയാളോട് പറയുന്നു. കാരണം ആ സിനിയിൽ തനിക്ക് കോസ്റ്റ്യൂം പോലും ചിലപ്പോൾ കാണില്ല. മുഴുവൻ സമയം തന്റെ മസിൽ താങ്കൾ കാണേണ്ടി വരും, അത് താങ്കളെ വിഷമിപ്പിക്കാൻ സാധ്യതയുണ്ട്, ഉണ്ണി മുകുന്ദൻ പറഞ്ഞു.ഉണ്ണി മുകുന്ദന്റെ ഈ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു കാരണവുമില്ലാതെ സെലിബ്രിറ്റികളെ പ്രകോപിപ്പിക്കുന്ന ഞരമ്പൻമാർക്കുള്ള മറുപടി കൂടിയാണ് ഈ കമൻറ്.