ഗീതു മോഹൻദാസ് സംവിധാനം നിർവഹിച്ച നിവിൻ പോളിയുടെ മൂത്തോൻ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. നിരൂപകരും പ്രേക്ഷകരും ഒരേപോലെ പ്രശംസിച്ചിരിക്കുന്ന ചിത്രത്തെ കുറിച്ച് യുവ നായകൻ ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തെ പ്രശംസിച്ച് എഴുതിയത്.
‘നിവിൻ പോളിയുടെ മൂത്തോൻ കണ്ടു. പക്ഷേ അതിൽ ഒരിടത്തും നിവിനെ കണ്ടില്ല. അഭിനന്ദനങ്ങൾ ബ്രോ. LADഉം (ലൗ ആക്ഷൻ ഡ്രാമ) മൂത്തോനും വളരെ വ്യത്യസ്തമാണ് അതോടൊപ്പം തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതുമാണ്. സിനിമ കണ്ടിട്ടില്ലാത്തവർ എത്രയും വേഗം തന്നെ കാണുക. ഗീതു മോഹൻദാസ് തകർത്തു. മനോഹരമായ അവതരണം.
ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്. അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിവിൻ പോളിയുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള അതിഗംഭീര ഭാവ പ്രകടനങ്ങൾ നിവിനിൽ നിന്ന് കാണാൻ സാധിച്ച ചിത്രം കൂടിയാകുകയാണ് മൂത്തോൻ. അക്ബർ ഭായ് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം അതിന്റെ ഏറ്റവും വലിയ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നിവിൻ പോളിക്ക് സാധിച്ചു എന്ന് നിസംശയം പറയാം.