ലോക്ക് ഡൗണ്‍ കാലത്ത് താടി നീട്ടി വളർത്തിയ മോഹൻലാലിന്റെ രൂപം ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് വേണ്ടിയാണ് ഈ ലുക്ക് എന്ന് ആരാധകർ പറഞ്ഞിരുന്നു. ഇന്ത്യയിലെ ജനങ്ങൾ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി വന്ദേ മാതരത്തിന്റെ പ്രൊമോ സോങ് പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യയിലെ മുൻനിര താരങ്ങളും ഗായകരും പാടുന്നതിന് ടീസർ നടൻ മോഹൻലാലാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
എസ്.പി ബാലസുബ്രഹ്മണ്യം, ശ്രേയ ഘോഷാൽ, ഹേമമാലിനി, ജൂഹി ചൗള, തുടങ്ങി വൻ താരനിര തന്നെയാണ് സോങ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖ വ്യക്തികൾ ചേർന്ന് ആലപിച്ച ഈ വന്ദേമാതരം ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങുന്നത്. കൊറോണാ വൈറസ് പകർന്നു പിടിച്ചതിനെ തുടർന്ന് പല സ്ഥലങ്ങളിലായി ചിത്രീകരിച്ച രംഗങ്ങൾ ആണ് ഒന്നിച്ച് ചേർത്തിരിക്കുന്നത്. എല്ലാ ഭാഷകളിലെയും താരങ്ങൾ വന്ദേമാതരം എന്ന ഗാനം ആലപിക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ ആരാധകർ ഇത് ഏറ്റെടുത്തുകഴിഞ്ഞു.
Honored 💕 & Grateful to be a part of this soulful rendition dedicated to our country releasing this Independence Day 😇
A Subramaniam foundation initiative pic.twitter.com/MvvFdsJ4dx— Juhi Chawla (@iam_juhi) August 9, 2020