മോഹന്‍ലാലുമായുള്ള പഴയ കാല ചിത്രം പങ്കുവച്ച് ബോളിവുഡിന്റെ പ്രിയപ്പെട്ട നായിക വിദ്യ ബാലന്. കമല്‍ സംവിധാനം ചെയ്യാനിരുന്ന മോഹന്‍ലാല്‍ ഒരു പ്രധാനകഥാപാത്രത്തിലെത്തിയ ചക്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ലൊക്കേഷനിലെ പഴയ ചിത്രമാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘2000 ലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മലയാളത്തില്‍ വിദ്യ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ചക്രം. ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓര്‍മകളാണ് വിദ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് കമന്റ് നല്കി രംഗത്ത് എത്തിയത്. കമല്‍ സംവിധാനം ചെയ്യാനിരുന്ന ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനും വിദ്യാ ബാലനും പുറമേ ദിലീപിനെയായിരുന്നു കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചത്. തീരുമാന പ്രകാരം ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തിരുന്നതാണ്.
ആദ്യ ചിത്രം മുടങ്ങിയ വിഷമത്തിലായിരുന്ന വിദ്യ ബോളിവുഡില്‍ സജീവമായി. 2003 കമല്‍ ഉപേക്ഷിച്ച ചക്രത്തെ ലോഹിതദാസ് ഏറ്റെടുക്കുകയും മോഹന്‍ലാലിന് പകരം പൃഥ്വിരാജും വിദ്യയ്ക്ക് പകരം മീര ജാസ്മിനും നായികാ നായകന്മാരായി എത്തുകയും ചെയ്തിരുന്നു.