വിജയ് സേതുപതി എന്ന നടന് തമിഴിൽ ഉള്ളതുപോലെ തന്നെ മികച്ചൊരു ആരാധകവൃന്ദം കേരളത്തിലുമുണ്ട്. അവരെയെല്ലാം ആവേശം കൊള്ളിച്ച ഒന്നാണ് വിജയ് സേതുപതി മലയാളത്തിലേക്ക് എത്തുന്നു എന്നുള്ളത്. ജയറാമിനൊപ്പം വിജയ് അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു. സനിൽ കളത്തിൽ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ മാർക്കോണി മത്തായി’ എന്നാണ് പേരിട്ടിരിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ ജിയാണ് നിർമാണം. എം ജയചന്ദ്രനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ജയറാമും വിജയ് സേതുപതിയും അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്.