വിജയ് – മുരുഗദോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സർക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ വിവാദങ്ങൾ പിന്തുടരുകയാണ്. ചിത്രത്തിന്റെ പോസ്റ്ററിൽ വിജയ് സിഗരറ്റ് വലിക്കുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പുകവലി വിവാദത്തിൽ വിജയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മറ്റൊരു സൂപ്പർ തമിഴ് താരം വിജയ് സേതുപതി. പുതിയ ചിത്രമായ ‘ജുങ്ക’യുടെ ഓഡിയോ ലോഞ്ചിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
“1980കളിലെ ചിത്രങ്ങളിലെ പോലെ ഇപ്പോൾ സിനിമയിൽ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നില്ല. ഞാൻ പുകവലിച്ച് തുടങ്ങിയത് എന്റെ അച്ഛൻ വലിക്കുന്നത് കണ്ടിട്ടല്ല. ഒരു സിനിമാതാരവും എന്നെ പുകവലിക്കുവാൻ പ്രേരിപ്പിച്ചിട്ടില്ല. ഞാൻ പുകവലിക്കും. എനിക്കറിയേണ്ടത് ഒന്ന് മാത്രമാണ്. വിജയ് മാത്രമാണോ സ്ക്രീനിൽ പുകവലിക്കുന്ന നടൻ? മറ്റുള്ള നടന്മാരും വലിക്കുന്നില്ലേ? ഇത് പബ്ലിസിറ്റിയ്ക്ക് വേണ്ടി ചില പ്രത്യേക താല്പര്യങ്ങൾ ഉള്ളവർ മനഃപൂർവം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്ക്കും അറിയാം. അപ്പോൾ ഈ ഒരു ദുഃശീലം നിർത്തണമെങ്കിൽ താരങ്ങളെയല്ല, മറിച്ച് സിഗരറ്റ് കമ്പനികളെയാണ് ലക്ഷ്യം വെക്കേണ്ടത്.”
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…