ജീവിതം നിറയുന്ന കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിച്ചപ്പോൾ വിജയ് സേതുപതിക്ക് ആരാധകർ ചാർത്തിക്കൊടുത്ത പേരാണ് മക്കൾ സെൽവൻ. വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിൽ ഇനി വില്ലനായിട്ടാണ് താരം എത്തുന്നത്. നവാഗതനായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയുടെ അച്ഛൻ കഥാപാത്രമായാണ് വിജയ് സേതുപതി എത്തുക.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചു. കൃതി ഷെട്ടിയാണ് നായിക. മലയാളിയായ ശ്യാം ദത്ത് ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ രാജശേഖര്‍ അനിംഗി, പാഞ്ച വൈഷ്ണവ് തേജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുക. വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമായ ഉപ്പെണ്ണ നിർമ്മിക്കുന്നത് മൈത്രി മൂവീ മേക്കേഴ്സ് ആണ്.