ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് വിജയ് സേതുപതി. തമിഴ്നാട്ടിൽ സമീപകാലത്ത് ഒരു നടനും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് താരം എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മെൽബൺ ഫിലിം ഫെസ്റ്റിവലിൽ ഷാരൂഖ് ഖാനൊപ്പം തിളങ്ങുകയാണ് വിജയ് സേതുപതി. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തിയ സൂപ്പർ ഡീലക്സ് എന്ന ചിത്രം മേളയിൽ മൂന്നു വിഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട്.
അതിന്റെ ഭാഗമായാണ് താരം മെൽബണിൽ എത്തിയത്. സംവിധായകനായ ത്യാഗരാജ കുമാരസാമി, നടി ഗായത്രി ശങ്കർ എന്നിവരും വിജയ് സേതുപതിക്കൊപ്പം മേളയിൽ എത്തിയിട്ടുണ്ട്. ഷാരൂഖ് ഖാനൊപ്പം തബു, കരൺ ജോഹർ, അർജുൻ കപൂർ, ശ്രീറാം രാഘവൻ, സോയ അക്തർ, റിമ ദാസ് തുടങ്ങിയവർ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിന് ആരംഭിച്ച 15 ന് അവസാനിക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നുള്ള 60 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.