മലയാളത്തിലും തെന്നിന്ത്യയിലും ആയി ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും ഗാനഗന്ധര്വ്വന് യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ ആരാധകര്‍. അര്‍ഹിക്കുന്ന വില കിട്ടാത്തതിനാല്‍ മലയാള സിനിമയില്‍ ഇനി പാടില്ല എന്ന് വിജയ് പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. അവഗണന മടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ തീരുമാനം എടുക്കുന്നതിനും താരം വനിതയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ്.
എന്നാൽ ഈ വാർത്തയുടെ സത്യാവസ്ഥ പുറത്ത് പറയുകയാണ് വിജയ് യേശുദാസ് ഇപ്പോൾ. പ്രതിഫല കാര്യത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് താൻ ശ്രമിച്ചത്. മ്യൂസിക് ഇൻഡസ്ട്രിയിലുള്ളവർക്ക് പ്രതിഫലം കുറച്ചുനൽകുന്ന രീതിയാണ് മലയാള സിനിമയിലുള്ളത്. സമത്വം എന്നൊന്ന് ഇവിടെയില്ല. താൻ ജോലിക്കുള്ള പ്രതിഫലം മാത്രമെ ആവശ്യപ്പെടുന്നുള്ളു. ചില സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച ഗായകരും, അത് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകരുമൊക്കെ ഇപ്പോൾ വളരെയധികം കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. തട്ടുകടകളുടെ പിന്നിൽ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം മ്യൂസിക് ഇൻഡസ്ട്രിയിലുള്ളവർ അർഹിക്കുന്നുണ്ട്, വിജയ് പറയുന്നു.
തനിക്ക് കൂടുതൽ പ്രതിഫലം വേണമെന്ന വാദമല്ല ഉയർത്തിയതെന്ന് വിജയ് യേശുദാസ് പറഞ്ഞു. ആരെങ്കിലും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അവരെ തിരുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മ്യൂസിക് ഇൻഡസ്ട്രീസിലുള്ള എല്ലാവർക്കും വേണ്ടി കൂടിയാണ് താൻ അത് പറഞ്ഞത്. എന്ന് വെച്ച് ആ വിഭാഗത്തിന്റെ തലവനായല്ല ഇതു പറഞ്ഞതെന്നും വിജയ് യേശുദാസ് പറഞ്ഞു. താൻ പറഞ്ഞത് മനസിലാക്കാൻ പറ്റുന്നവർ മനസിലാക്കട്ടെ, അല്ലാത്തവർ മനസിലാക്കണ്ടായെന്നും അദ്ദേഹം പറഞ്ഞു.