മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് എന്റര്ടെയ്നര് ചിത്രം സംവിധാനം ചെയ്യാനുള്ള ആലോചനയിലാണെന്ന് സംവിധായകന് വിനയന്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിനയന് വെളിപ്പെടുത്തിയത്.
ഒരു ചെറിയ പടം എടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും, അതിനാല്‍ ഒരു മാസ് എന്റര്ടെയ്നര് തന്നെ ചെയ്യാനാണ് തീരുമാനമെന്നും വിനയന് പറഞ്ഞു. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞത്. ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല. തനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും വിനയന് പറയുന്നു.
സിനിമ ചെയ്യാന്‍ തിടുക്കമില്ലെന്നും മോഹന്‍ലാലിനെ വെച്ച് ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓര്‍മ്മിക്കുന്ന സിനിമയായിരിക്കണമെന്നും വിനയന് പറഞ്ഞു. നിലവില്‍ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിനെക്കാളും വലിയ ക്യാന്വാസായിരിക്കും മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിനെന്നും വിനയന് പറയുന്നു.