ചന്ദനമഴ എന്ന പരമ്പരയെയും അതിലെ അമൃത എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഒരിക്കലും മറക്കില്ല. സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും അത്രയും വലിയ പ്രാധാന്യമാണ് ചന്ദനമഴ നേടിക്കൊടുത്തത്. അമൃതയായി അഭിനയിച്ചുകൊണ്ടിരുന്ന മേഘ്ന പെട്ടെന്ന് ഒരു ദിവസം സീരിയലിൽ നിന്നും അപ്രത്യക്ഷയായി. ഇതിനെ ചുറ്റിപ്പറ്റി നിരവധി വാർത്തകളാണ് എത്തിയത്. താരത്തിന്റെ അഹങ്കാരവും തലക്കനവും കാരണം സീരിയലിലെ അണിയറപ്രവർത്തകർ അമൃതയെ പറഞ്ഞു വിട്ടതാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. താരം പിന്മാറിയതോടെ സീരിയലിലേക്ക് പിന്നീട് കടന്നു വന്നത് വിന്ദുജ വിക്രമൻ ആണ്. മേഘ്ന അവതരിപ്പിച്ചിരുന്ന അമൃത എന്ന കഥാപാത്രത്തെ ഒട്ടും മാറ്റ് കുറയ്ക്കാതെ ആരാധകരിലേക്ക് എത്തിക്കുവാൻ വിന്ദുജക്ക് സാധിച്ചു.
താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വീഡിയോകൾക്കും വളരെ മികച്ച അഭിപ്രായമാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിക്കാറ്. വളരെ മോഡേൺ ലുക്കിലാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ ഷിജിത്ത് ഷാജഹാനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.