അഭിനയരംഗത്തുനിന്നും സംവിധാന രംഗത്തേക്ക് കാലെടുത്ത് വെച്ച നിരവധി താരങ്ങൾ ആണ് ഇന്ന് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്. മലയാള സിനിമയിൽ രണ്ട് വിനീത് ഉണ്ടെങ്കിലും പൂച്ചക്കണ്ണുള്ള വിനീത് കുമാറിനെ നമ്മൾ ഒരിക്കലും മറക്കില്ല. ഒരു വടക്കൻ വീര ഗാഥയിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തേക്ക് വിനീത് കാലെടുത്തുവച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ നായകനായും സഹനടനായും വേഷമിട്ട വിനീത് ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു.
2015 ൽ പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്നതായിരുന്നു വിനീതിന്റെ സംവിധാന അരങ്ങേറ്റ ചിത്രം. ഇപ്പോൾ ജനപ്രിയ നായകനായ ദിലീപിനെ താരമാക്കി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിനീത്. ചിത്രത്തിന്റെ ഷൂട്ട് അടുത്തവർഷത്തോടെ ആരംഭിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ജാക്ക് ഡാനിയൽ എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രൊഫസര്‍ ഡിങ്കന്, പറക്കും പപ്പന്, പിക് പോക്കറ്റ്, എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം കമ്മിറ്റ് ചെയ്തിരിക്കുന്നത്.