അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസന് മുഖ്യ വേഷത്തിൽ എത്തുന്ന മനോഹരം,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്.ഇതിനിടെ വിനീത് ശ്രീനിവാസൻ രണ്ടാമതും അച്ഛനാകാനും ഒരുങ്ങുകയാണ്.
ഇതിനിടെ വിനീതിന്റെയും ഭാര്യയുടെയും പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.ഭാര്യയുടെ നിറവയറില്‍ കൈചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ചിത്രമാണ് പുറത്തെത്തിയത്.വിനീതിന്റെ പൊന്നോമനയെ കാണുവാൻ കാത്തിരിക്കുകയാണ് ഞങ്ങൾ എന്നിങ്ങനെ നിരവധി ആശംസ കമന്റുകളാണ് വിനീതിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിറയുന്നത്.