സോഷ്യല്‍മീഡിയയിലൂടെ വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ടിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പി. തീം ബേസ്ഡ് ഫോട്ടോഷൂട്ടുകളുമായി മഹാദേവന് തമ്പി ഇതിന് മുന്‍പും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ നടി അനിഖയെ വച്ച് വാഴയില ബേസ്ഡ് ആക്കി തയ്യാറാക്കിയ ഫോട്ടോഷൂട്ട് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ വേറിട്ട ഫോട്ടോ ഷൂട്ടിലൂടെ സമൂഹത്തിലെ ശക്തമായ വിഷയവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. പ്രണയം എന്നത് നിറമോ ലിംഗഭേദമോ അതിര് തീര്‍പ്പിക്കുന്ന ഒന്നല്ല എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് തീം ഒരുക്കിയിരിക്കുന്നത്. ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു.
രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയമാണ് ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തിയത്. ചിത്രത്തില്‍ ഗൗരി സിജി മാത്യൂസും,ലേഖയുമാണ് മോഡല്‍സായി എത്തുന്നത്. മേക്കപ്പ് നിര്‍വഹിച്ചത് പ്രബിനും, വസ്ത്രാലങ്കാരം ചെയ്തത് ശ്വേത ദിനേശുമാണ്. ഫോട്ടോഷൂട്ടിന്റെ മേക്കിങ്ങ് വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.