ചുരുങ്ങിയ നാളുകൾ കൊണ്ട് കോടി ക്ലബിൽ ഇടം നേടിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പത്രസമ്മേളനം വിളിച്ചു കൂട്ടിയത് മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ വച്ചായിരുന്നു. സമ്മേളനത്തിൽ മോഹൻലാൽ സംവിധായകനായ പൃഥ്വിരാജ് രചയിതാവായ മുരളിഗോപി നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ എന്നിവർ പങ്കെടുത്തു.
ലൂസിഫറിന്റെ പ്രീക്വലും സീക്വലും ചേർന്ന ചിത്രത്തിന്റെ പേര് എമ്പുരാൻ എന്നാണ്. ജീവിതത്തിലാദ്യമായി ഒരു ഫാൻസ് ഷോയ്ക്ക് വേണ്ടി മോഹൻലാൽ എത്തിയ ചിത്രം ലൂസിഫർ ആണ്.
മലയാളി പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. എമ്പുരാന്റെ ടൈറ്റിൽ ലോഞ്ച്, ഒരു പുതുമുഖ നടൻ തന്റെ ആദ്യ ചിത്രത്തിന് നിൽക്കുന്നതുപോലെ നിന്നു കൊണ്ടാണ് മോഹൻലാൽ കണ്ടത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ സ്ക്രീനിൽ കാണുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉള്ള തിളക്കം പൃഥ്വിരാജ് എന്ന സംവിധായകനിലുള്ളള അദ്ദേഹത്തിന്റെ വിശ്വാസം എടുത്തുകാണിക്കുന്നു.