വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രം മാസ്സ് രംഗങ്ങളാലും ആക്ഷൻ രംഗങ്ങളാലും സമൃദ്ധമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച തിയറ്ററുകളിലും സ്പെഷ്യൽ ഷോകൾ സംഘടിപ്പിച്ചിട്ടു പോലും തിരക്ക് നിയന്ത്രണാവിധേയമാണ്.
ഇതിനിടെ ലൂസിഫർ കാണുവാൻ മധുരരാജയുടെ സംവിധായകൻ വൈശാഖ് തിയറ്ററുകളിലെത്തി.സംഗീത സംവിധായകൻ ഗോപി സുന്ദറിനോട് ഒപ്പമായിരുന്നു വൈശാഖ് ചിത്രം കാണുവാൻ എത്തിയത്. ചെന്നൈയിൽ ആണ് ഇരുവരും ചിത്രം കണ്ടത്.
ലൂസിഫർ 50 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഇതിനിടെ മമ്മൂട്ടി ചിത്രം മധുരരാജ ഏപ്രിൽ 12ന് റിലീസിനെത്തും.