Saturday, June 12

പൃഥ്വിരാജിന്റെ നായിക യാമി ഗൗതം വിവാഹിതയായി; വരൻ സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ; ഫോട്ടോസ്

Pinterest LinkedIn Tumblr +

പൃഥ്വിരാജ് ചിത്രം ഹീറോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ യാമി ഗൗതം വിവാഹിതയായി. വിക്കി കൗശല്‍ ചിത്രം ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ സംവിധായകന്‍ ആദിത്യ ധറാണ് വരൻ. കൊവിഡ് സാഹചര്യത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവച്ചു. അപ്രതീക്ഷിത വാര്‍ത്തയായതിനാല്‍ ഇരുവരുടെയും വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഫെയർ ആൻഡ് ലവ്ലിയുടെ പരസ്യ ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച യാമി മിനിസ്ക്രീൻ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്നത്. വിക്കി ഡോണറാണ് ആദ്യ ബോളിവുഡ് ചിത്രം. ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിന് തന്നെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ആദിത്യ ധർ. ഉറിയിൽ യാമി ഗൗതവും അഭിനയിച്ചിട്ടുണ്ട്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.