മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്സ്, എബി എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ മറീന മൈക്കിൾ കുരിശിങ്കൽ ലാലേട്ടനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുന്ന ലാലേട്ടൻ ചിത്രം ഇട്ടിമാണിയുടെ ഫ്ലെക്സിൽ ലാലേട്ടന് ഉമ്മ കൊടുക്കുന്ന ഒരു വീഡിയോ ടിക്ടോകിൽ പങ്ക് വെച്ചാണ് തന്റെ ആരാധന ഈ യുവനടി വെളിപ്പെടുത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. മോഹൻലാൽ ഫാൻസ് ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായത്.
Actress Mareena Michael kisses on Mohanlal flex pic.twitter.com/BYYNMYbmDF
— Cinema Daddy (@CinemaDaddy) September 3, 2019