പ്രശസ്ത മലയാള നടൻ അനീഷ് ജി മേനോൻ അച്ഛനായി. ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷം താരം പ്രേക്ഷകരെ അറിയിച്ചത്. തനിക്ക് ഒരു ആണ്‍കുട്ടി പിറന്നെന്നും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു താരം പറഞ്ഞത്. ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.
ആസിഫ് അലിയും നിഷാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അപൂര്‍വ്വരാഗം എന്ന സിനിമയിലൂടെ വില്ലന്‍ വേഷത്തിലെത്തിയാണ് അനീഷ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയത്. ദൃശ്യം എന്ന ചിത്രത്തില്‍ ജോര്‍ജ് കുട്ടിയുടെ അളിയന് വേഷത്തിലെത്തിയും താരം തിളങ്ങിയിരുന്നു. ബെസ്റ്റ് ആക്ടര്‍, കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഗ്രേറ്റ് ഫാദര്‍, ഞാൻ പ്രകാശൻ തുടങ്ങി ശ്രദ്ധേയമായ പല സിനിമകളിലും താരം അഭിനയിച്ചിരുന്നു. ലൂസിഫറിലെ രാഷ്ട്രീയക്കാരന്റെ വേഷമായിരുന്നു അവസാനമെത്തിയത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു അനീഷ് ജി മേനോനും ഐശ്വര്യ രാജനും തമ്മില്‍ വിവാഹിതരായത്.