ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ആര്യ. സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമായ ആര്യയോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന്റെ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള ഓപ്ഷനിലാണ് ആര്യയോട് ആരാധകൻ ‘നിങ്ങൾ കന്യകയാണോ’ എന്ന് ചോദിച്ചത്. ചോദ്യം കുറച്ചു കൂടിപ്പോയോയെന്ന് സംശയിക്കുന്നിടത്ത് ആര്യ നൽകിയ മനോഹരമായ മറുപടി ശ്രദ്ധേയമാകുന്നു. ഏകമകൾ റോയയെ കൈയ്യിലെടുത്ത് കവിളിൽ ഒരു ഉമ്മ കൊടുക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് ആര്യ ചെയ്തത്. ഒപ്പം ഒരു കുറിപ്പും ‘ഇതാ എന്റെ ആറു വയസുള്ള മകളെ കാണൂ’. ഇത്ര ക്ലാസ് ആയിട്ടുള്ള ഒരു മറുപടി ചോദ്യം ചോദിച്ച വ്യക്തി പോലും പ്രതീക്ഷിച്ചു കാണില്ല.