അനുപമ പരമേശ്വരൻ നായികയായി എത്തിയ ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്ന ചിത്രം കഴിഞ്ഞ ദിവസം ആണ് പുറത്ത് ഇറങ്ങിയത്. മൂന്നാമിടം എന്ന ചിത്രം സംവിധാനം ചെയ്ത ആർ ജെ ഷാനു എന്ന സംവിധായകൻ ആണ് ഈ ഹൃസ്വചിത്രവും സംവിധാനം ചെയ്തത്. എന്നാൽ ചിത്രത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുന്ന രേവതി സമ്പത്. ഫേസ്ബുക്കിലൂടെയാണ് രേവതി വിമർശനം നടത്തിയത്. ഫേസ്ബുക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം, ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടു എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കിൽ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇൻസൾട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകൾ ചവറുപോലെ ഉണ്ട്. അതൊന്നും പോരാത്തതുകൊണ്ട് കുറെ സൂപ്പർസ്റ്റാറുകളും അതുപോലെ സ്ത്രീവിരുദ്ധതയിൽ phD എടുത്ത കുറെ തിരക്കഥാകൃത്തുക്കളും, സംവിധായകന്മാരും സംഭാവന ചെയ്ത സിനിമകൾ സമൂഹത്തിലെ ഓരോ മനുഷ്യരിലും പടർത്തിയ വിഷം ചെറുതൊന്നുമല്ല. നിരന്തരം തുറന്നുള്ള സംഭാഷണങ്ങളും ചർച്ചകളും പ്രവൃത്തികളും കലയുമൊക്കെ വഴിയാണ് മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ,…
Author: Editor
കേരളത്തിൽ തിയേറ്റർ തുറന്ന് പ്രവർത്തിക്കുന്നതിൽ അന്തിമ തീരുമാനം എടുത്തിരിക്കുകയാണ്. തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് തിയേറ്റർ സംഘടന. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംഘടന തീരുമാനം എടുത്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ പത്ത് മാസമായി തിയേറ്റർ അടഞ്ഞു കിടക്കുകയായിരുന്നു. ഈ കാലയളവിൽ ഉണ്ടായ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി സംഘടനാ പ്രതിനിധികൾ പറഞ്ഞു.എന്നാൽ തീയേറ്ററുകൾ എന്ന് തുറക്കുമെന്ന് ഇനി കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ആണ് തീരുമാനം എടുക്കുക. എന്നാൽ തിയേറ്റർ തുറന്ന് പ്രവർത്തിക്കാമെങ്കിലും സെക്കന്റ് ഷോ പാടില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു.ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.ജനുവരി 13ന് മാസ്റ്റർ സിനിമയുടെ റിലീസോടെ കേരളത്തിലെ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കും.നീണ്ട ഒൻപത് മാസങ്ങൾക്കു ശേഷമാണ് കേരളത്തിലെ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പോകുന്നത്. ജയസൂര്യ നായകനാകുന്ന വെള്ളം സിനിമയും തിയറ്റർ റിലീസിനായി തയാറാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു.
വരിക്കാശ്ശേരി മന മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഷൂട്ടിങ് ലൊക്കേഷനുകൾ ഒന്നാണ്. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഈ മനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. വരിക്കാശ്ശേരി മനയെന്ന് കേട്ടാല്‍ സിനിമാപ്രേമികളുടെ മനസിലേക്ക് ഓടിയെത്തുന്നത് ദേവാസുരത്തിലെ ‘മംഗലശ്ശേരി നീലകണ്ഠനും’ നരസിംഹത്തിലെ ‘പൂവള്ളി ഇന്ദുചൂഡനു’മൊക്കെയാവും. മോഹൻലാൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ കെട്ടിടത്തിലേക്ക് ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരികെയെത്തിയിരിക്കുകയാണ് മോഹൻലാൽ. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘ആറാട്ടി’ന്‍റെ ഭാഗമായാണ് മോഹന്‍ലാല്‍ തന്‍റെയും പ്രിയ ലൊക്കേഷനുകളിലൊന്നില്‍ വീണ്ടും എത്തിയത്.മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മനയുടെ പൂമുഖത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ലാലിന്‍റെ ചിത്രം പങ്കുവച്ചത്. ‘മംഗലശ്ശേരി നീലകണ്ഠന്‍’ എന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. ആറാട്ടിന്റെ ലൊക്കേഷനിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രവും ഈ മനയിൽ നിന്നുള്ളതാണെന്നാണ് ആരാധകർ കരുതുന്നത്. ഏതായാലും മോഹൻലാലിന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളിൽ കുറച്ച് ചിത്രങ്ങൾ വരിക്കാശ്ശേരി മനയിൽ ഷൂട്ട് ചെയ്തവയായിരുന്നു. അത് കൊണ്ട്…
മലയാളികളുടെ പ്രിയതാരം ആണ് നൈല ഉഷ. നിരവധി ചിത്രങ്ങളിൽ കൂടി താരം പ്രേക്ഷക ശ്രദ്ധ നേടി വരുകയാണ്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ സംസാരവിഷയം ആകുന്നത്. അതീവ ഗ്ലാമറസ് ആയി താരം ചെയ്ത ഒരു പരസ്യവിടെയോ ആണ് ശ്രദ്ധ നേടുന്നത്. ഇത് ആദ്യമായാണ് നൈല ഇത്ര ഗ്ലാമർ ആയി ഒരു വീഡിയോ ചെയ്യുന്നത്. ദുബായിൽ ആർ ജെ ആയി ജോലി നോക്കുന്ന നൈല 2019 ൽ പുറത്തിറങ്ങിയ പൊറിഞ്ചുമറിയം ജോർജിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
” അയ്യേ.. ഇത്രേം പൊക്കം പെൺകുട്ടികൾക്ക് നല്ലതല്ല.. “! “സാറാ.. നിന്നെ ക്യാമറയിൽ കണ്ടാൽ അത്ര പോര. നിൻ്റെ ഫേസ് തീരെ ഫോടോജനി ക്ക് അല്ല.. “.. “ഫോട്ടോ ഒക്കെ ഞാൻ എടുത്ത് തരാം.. പക്ഷേ സഹകരിക്കണം.. ” ” ഫോട്ടോ എടുത്തു . നന്നായി.. പക്ഷേ ചുമ്മാ എനിക്ക് തരാൻ പറ്റുമോ.. നീ വൈകിട്ട് ഫ്ലാറ്റിലേക്ക് വാ. നമുക്ക് ഒന്ന് കൂടാം” .. നിൻ്റെ മുഖം കൊള്ളില്ല.. ബോഡി കൊള്ളാം.. നമുക്ക് ബോഡി മാത്രം nude ആയിട്ട് ഷൂട്ട് ചെയ്താലോ .. ഇങ്ങനെ എത്ര എത്ര കമൻ്റുകൾ.. മോഡലിംഗ് തന്നെ ഇങ്ങനെയാണ് എന്ന് കരുതി ഒരുപാട് നാൾ പേടിച്ച് ഞാൻ മാറി നിന്നിട്ടുണ്ട്. ഇത്തരത്തിൽ അഡ്ജസ്റ്റ്മെൻ്റ് ചെയ്ത് പല രീതിയിലും വളർന്നു വരാൻ ആഗ്രഹിക്കുന്ന കുട്ടികളെ മുളയിലെ നുള്ളുന്ന കാട്ടു കോഴികൾ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്. ഒരു വർക്കിൻ്റെ കാര്യം പറഞ്ഞു വന്നിട്ട് അതിൻ്റെ പേരിൽ രാത്രിയിൽ വാട്ട്സ്ആപ്…
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് ഇനിയ. തമിഴിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഇനിയ ഇന്ന് മലയാള സിനിമയിലും മികവ് തെളിയിച്ച താരമാണ്. മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ കെെയ്യടി നേടാന്‍ ഇനിയയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ഇനിയയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. ഇതുവരെ കാണാത്ത ലുക്കിലാണ് ഇനിയ എത്തിയിരിക്കുന്നത്. മേക്കോവര്‍ ശ്രദ്ധ നേടുകയാണ്. സോഷൽ മീഡിയയിൽ സജീവ സാനിധ്യമായ ഇനിയ തന്റെ പുതിയ വിേശഷളും ചിതളുെമാെല്ലാം ഇൻഗാമിൽ പങ്കുവെക്കുന്നത് പതിവാണ്. 2011 ലെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരവും ഇനിയ നേടിയിട്ടുണ്ട്.മാമാങ്കം ആണ് അവസാനം അഭിനയിച്ച ചിത്രം. തമിഴ്, കന്നഡ ചിത്രങ്ങളടക്കം ഇനി പുറത്തിറങ്ങാനുണ്ട്.
കഴിഞ്ഞ ദിവസം ആണ് രജനി ചാണ്ടിയുടെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി വന്നത്. എന്നാൽ താരത്തിന് വസ്ത്രധാരത്തിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങൾ ആണ് നേരിടേണ്ടി വന്നത്. പ്രായത്തിന് ചേർന്ന വസ്ത്രധാരണമല്ല രജനിയുടേത് എന്നാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്. രജനിയുടെ പ്രായവും വസ്ത്രധാരണവും ഈ കൂട്ടർക്ക് ഒട്ടും ദഹിച്ചിട്ടില്ല. ഇപ്പോൾ രജനിയെ പിന്തുണച്ച് കൊണ്ട് നിഖിൽ നരേന്ദ്രൻ എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം. മമ്മൂട്ടി, ഇന്ദ്രൻസ് മുതൽ മാമുക്കോയയുടെ വരെയുള്ള സ്റ്റൈലിഷ് ഫോട്ടോ ഷൂട്ടുകൾക്ക് താഴെയുള്ള കമന്റുകൾ ” Age is Just a number, attitude is everything, ഇജ്ജാതി പവർ , ഇജ്ജാതി എനർജി ” ഈയിടെ മുത്തശ്ശിഗഥ ഫെയിം രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനു താഴെ വന്ന കമന്റുകൾ ” തള്ളക്ക് വയസ്സാം കാലത്ത് എന്തിന്റെ സൂക്കെട്ടാ…
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിൽ ഒന്നായ ബേബി മോണിക്കയ്ക്ക് ശബ്ദം നൽകുന്നതിനായി ഡബ്ബിങ് ആര്ടിസ്റ്റിനെ തേടി സിനിമയുടെ പിന്നണി പ്രവർത്തകർ. മഞ്ജു വാര്യർ ആണ് ഒരു വീഡിയോയിലൂടെ ഡബ്ബിങ് ആർട്ടിസ്റ്റിനു വേണ്ട നിർദേശങ്ങൾ പറയുന്നത്. എട്ട് വയസിനും പതിമൂന്ന് വയസ്സിനും ഇടയിൽ ഉള്ള പെൺകുട്ടികൾക്കാണ് അവസരം. വിഡിയോയിൽ കേൾപ്പിക്കുന്ന ബേബി മോണിക്കയുടെ ശബ്ദം സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു 9947703364 എന്നാ നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യാൻ ആണ് അണിയറപ്രവർത്തകർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിവുള്ള കലാകാരികൾ ഉടൻതന്നെ അവസരം പ്രയോജനപ്പെടുത്താനും അണിയറ പ്രവർത്തകർ പറയുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോ ആണ് ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പേരിൽ മുൻപ് തന്നെ ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു.
മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഫോട്ടോകൾക്കും വീഡിയോകൾക്കും എന്നും മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കാറുള്ളത്. ഇപ്പോൾ അത്തരത്തിൽ ഒരു ചിത്രം ആണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് നിൽക്കുന്ന ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ ആണ് ഈ ചിത്രം തന്റെ ഫേസ്ബുക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ഇച്ചാക്ക എന്ന അടിക്കുറുപ്പാണ് താരം നൽകിയിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എന്ത് രഹസ്യം ആണ് രണ്ടാളും കൂടി പറയുന്നത് എന്നാണു കൂടുതൽ ആരാധകരും ചോദിക്കുന്നത്. മ്മൂക്കയുടെ പുതിയ വീട്ടിൽ എത്തിയ ലാലേട്ടന്റെ ചിത്രങ്ങൾ ആണിത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹാഘോഷങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.
നദി അഹാനകൃഷ്ണയ്ക്ക് കോവിഡ് ബാധിച്ചത് മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ശേഷം കഴിഞ്ഞ ദിവസം താരത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നു. അഹാന തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോൾ കോവിഡ് കാലത്തെ തന്റെ ജീവിതം എങ്ങനെ ആയിരുന്നുവെന്നു പങ്കുവെക്കുകയാണ് താരം. പോസിറ്റീവിൽ നിന്നും നെഗറ്റീവിലേക്കുള്ള എന്റെ കോവിഡ് ദിനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ക്വാറന്റൈൻ ദിവസങ്ങൾ എങ്ങനെയായിരുന്നുവെന്ന് അഹാന പറയുന്നത്. കോട്ടയത്ത് വെച്ച് നാൻസി റാണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആണ് താരത്തിന് കോവിഡ് പിടിപെടുന്നത്. ശേഷം പതിനാറ് ദിവസങ്ങൾക്ക് ശേഷമാണ് കോവിഡ് നെഗറ്റീവ് ആയത്. വീഡിയോ കാണാം