Author: webadmin

പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തീവണ്ടി എന്ന ടോവിനോ നായകനായ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ഒരൊറ്റ ചിത്രത്തിലൂടെ താരം ഏറെ ജനശ്രദ്ധ നേടിയെടുത്തു. അതിലൂടെ കൂടുതൽ അവസരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോൾ അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുകയാണ് സംയുക്ത മേനോൻ. ലില്ലിയിലും നായികാപ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രത്തെ സംയുക്ത അവിസ്മരണീയമാക്കി. ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്ന സംയുക്തയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്. ഈ ഹെയർസ്റ്റൈൽ നടിക്ക് ഏറെ ചേരുമെന്നാണ് ആരധകരുടെ കമന്റ്.

Read More

ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ഒമർ ലുലു. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവർസ്റ്റാറാണ് ഒമർ ലുലുവിന്റെ അടുത്ത ചിത്രം. അതിനിടയിൽ ഹിന്ദിയിൽ മ്യൂസിക് ആൽബം ഒരുക്കുന്ന തിരക്കിലാണ് ഒമർ ലുലു. അതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്. ഒമർ ലുലുവിന്റെ എല്ലാ ചിത്രങ്ങളുടെയും ഭാഗമായ പരീക്കുട്ടിയും ഈ ആൽബത്തിന്റെ ഭാഗമാകുന്നുണ്ട്. ടി സീരീസിന് വേദനി ഒരുക്കുന്ന ആൽബത്തിന്റെ ഷൂട്ട് ദുബായിലാണ് ചിത്രീകരിക്കുന്നത്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ആൽബത്തിന്റെ ഭാഗമാകുന്നത്. വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് പവർ സ്റ്റാർ. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ആക്ഷൻ ത്രില്ലർ ചിത്രമായ പവർസ്റ്റാർ വേർച്ച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് ആണ് നിർമ്മിക്കുന്നത്. ബാബുരാജ്, റിയാസ് ഖാൻ, അബു സലീം, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Read More

മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. ഈ പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര എന്നറിയപ്പെടുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ. ഷോയിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി. ഏഴാമത്തെ വയസ്സുമുതൽ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി. എന്നാൽ ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം. നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരകയായി എത്തി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഗീതം, മോണോആക്ട്, മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം താരം സമ്മാനങ്ങൾ വാരിക്കൂട്ടി. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ആരാധകർക്കായി പങ്കുവെക്കാറുള്ളത്. സാരിയുടുത്തുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഡാനിയ വർക്കിയാണ് താരത്തിന് മേക്കപ്പ് നടത്തിയിരിക്കുന്നത്. ഷാന്റോ പുലിക്കോട്ടിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. S H…

Read More

മലയാളത്തിലും തെന്നിന്ത്യയിലും ആയി ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ വെളിപ്പെടുത്തലുകൾ കഴിഞ്ഞ ദിവസം നിരവധി ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. മലയാളത്തിൽ ഇനി പാടില്ലായെന്നാണ് വിജയ് വ്യക്തമാക്കിയത്. പിന്നാലെ താൻ പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നും വിജയ് ആരോപിച്ചു. ഇപ്പോഴിതാ തന്റെ പ്രിയതാരങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് വിജയ്. കുട്ടിക്കാലം മുതൽ തന്നെ താൻ ലാലേട്ടന്റെ കടുത്ത ആരാധകൻ ആണെന്നാണ് വിജയ് യേശുദാസ് പറയുന്നത്. തന്റെ വീട്ടിൽ താൻ ലാലേട്ടൻ ഫാനും തന്റെ ചേട്ടൻ മമ്മൂക്ക ഫാനും ആയിരുന്നു എന്നാണ് വിജയ് യേശുദാസ് പറയുന്നത്. അതുപോലെ തമിഴിൽ നോക്കിയാൽ താൻ രജനികാന്ത് ഫാനും തന്റെ അനുജൻ കമൽ ഹാസൻ ഫാനും ആണെന്നും വിജയ് യേശുദാസ് പറഞ്ഞു. നടനായി മാറിയ ശേഷം ആരാധന തോന്നിയ മറ്റൊരു നടൻ മമ്മുക്കയാണെന്നാണ് വിജയ് യേശുദാസ് പറയുന്നത്. അതിനു കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഡ്രസിങ് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ അദ്ദേഹം പുലർത്തുന്ന ശ്രദ്ധയാണ്…

Read More

മലയാളികളുടെ പ്രിയപ്പെട്ട നടിയും ഗായികയും ആണ് രഞ്ജിനി ജോസ്. നിരവധി മലയാള ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടുവാനും താരത്തിന് സാധിച്ചു. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടു വെക്കുന്നത്. ഒരു സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും. താരത്തിന്റെ അച്ഛനൊരു നിര്‍മ്മാതാവായിരുന്നു. മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി ഇതിനോടകം 200ലധികം പാട്ടുകള്‍ രഞ്ജിനി പാടിയിട്ടുണ്ട്. അതെ പോലെ തന്നെ എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ്‌ ഫിലിം അവാർഡ്‌സ്, SIIMA…

Read More

ബാഹുബലിയിലൂടെ പാൻ ഇന്ത്യ സ്റ്റാറായി വളർന്ന പ്രഭാസിന് കിടിലൻ ജന്മദിന സമ്മാനവുമായി രാധേ ശ്യാം ടീം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രഭാസും പൂജ ഹെഗ്‌ഡെയും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. പൂജാ ഹെഗ്‌ഡെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രഭാസും സംഘവും ഇപ്പോള്‍ ഇറ്റലിയിലാണ്. നേരത്തെ കോവിഡ് മഹാമാരി മൂലം നിര്‍ത്തിവെച്ച ഷൂട്ടിങ് ഈ മാസം ആദ്യം പുനഃരാരംഭിച്ചിരുന്നു. പ്രകൃതിമനോഹാരിത കൊണ്ട് ശ്രദ്ധേയമായ ഇറ്റലിയിലെ ടോറിനോയിലാണ് രാധേശ്യാമിന്റെ ചിത്രീകരണം നടക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്,…

Read More

നാട്ടിൻപുറത്തിന്റെ നന്മ നിറഞ്ഞ ഓരോ വെഡിങ് ഫോട്ടോഷൂട്ടും മലയാളികൾക്ക് സമ്മാനിക്കുന്നത് നിലക്കാത്ത ഗൃഹാതുരത്വത്തിന്റെ തിരിച്ചു കിട്ടാൻ കൊതിക്കുന്ന ഓർമകളാണ്. അത് കൊണ്ട് തന്നെയാണ് ഈ ഒരു വെഡിങ് ഫോട്ടോഷൂട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. നാട്ടിൻപുറത്തിന്റെ നന്മയും നിഷ്‌കളങ്കതയും സൗകുമാര്യവും തെല്ലും ചോർന്നു പോകാതെയാണ് ഈ വെഡിങ് ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത്. ജാക്‌സൺ – ശിൽപ്പ ദമ്പതികളുടെ മനം നിറക്കുന്ന ഫോട്ടോസ് പകർത്തിയിരിക്കുന്നത് അമ്മ വെഡിങ് ക്രിയേഷൻസാണ്. മനോഹരമായ കാഴ്ചവിരുന്നാണ് ഓരോ ഫോട്ടോയിലും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

Read More

സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നുവെന്നതാണ് ഇന്ന് ഓരോ വെഡിങ് ഫോട്ടോഷൂട്ടുകളേയും കുറിച്ചുള്ള പരാതി. പ്രണയമേറുമ്പോൾ ഇഴുകിച്ചേരലുകളും കൂടുന്നത് കാരണമായിരിക്കും ഇവ സംഭവിക്കുന്നതും. ഇതിനിടയിലും മനോഹരമായ ചില ഫോട്ടോഷൂട്ടുകൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ആദർശ് രാജ്–സ്നേഹ മുരളി എന്നിവരുടെ സേവ് ദ് ഡേറ്റ് പുത്തൻകുളം ഉണ്ണിമങ്ങാട് ഗണപതിയെന്ന ഗജവീരന്റെ ആഢ്യത്വവും പരമ്പരാഗത തനിമ നിറയുന്ന വീടുമാണ് ഇവരുടെ സേവ് ദ് ഡേറ്റിനെ ആകർഷകമാക്കുന്നത്. കൊല്ലം അയത്തിലുള്ള പുളിന്താനത്ത് തറവാട് ആണ് ഫോട്ടോഷൂട്ടിന് ലൊക്കേഷനായത്. ആദർശിന്റെ സഹോദരൻ പ്രശാന്തിന്റെ വീടാണിത്. ട്രഡീഷനൽ ശൈലിയിലുള്ള ഈ വീട് വെട്ടുകല്ലിലാണ് നിർമിച്ചിരിക്കുന്നത്. വെഡ്ഡിങ് ഷൂട്ടുകൾകൊണ്ട് വാർത്തകളിൽ നിറഞ്ഞ, തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലാക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങൾ പകർത്തിയത്. നവംബർ ഒന്നിനാണ് ഇരുവരും വിവാഹിതരാകുന്നത്.

Read More

കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് തമിഴ് സൂപ്പർതാരം സൂര്യ. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിക്ക് രണ്ടാമതൊരു കുഞ്ഞ് പിറന്നിരിക്കുകയാണ്. കാർത്തി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2011ൽ വിവാഹിതരായ കാർത്തി – രഞ്ജിനി ചിന്നസ്വാമി ദമ്പതികൾക്ക് ഉമയാൽ എന്ന ഏഴു വയസ്സുള്ള ഒരു പെൺകുട്ടി കൂടിയുണ്ട്. Dear friends and family, we are blessed with a boy baby. We can’t thank enough our doctors and nurses who took us through this life changing experience. 🙏🏽 need all your blessings for the little one. Thank you god! — Actor Karthi (@Karthi_Offl) October 20, 2020 കുടുംബത്തിൽ പുതിയൊരു അംഗം കൂടി പിറന്നതിന്റെ സന്തോഷം സൂര്യയും പങ്ക് വെച്ചിട്ടുണ്ട്. 2006ൽ നടി ജ്യോതികയെ വിവാഹം കഴിച്ച സൂര്യക്ക് ദിയ എന്നൊരു പെൺകുട്ടിയും ദേവ് എന്നൊരു…

Read More

സാമൂഹിക പ്രശ്‌നങ്ങളിലും മറ്റും തന്റേതായ നിലപാട് തുറന്നു പറഞ്ഞ് ശ്രദ്ധേയായിട്ടുള്ള നടിയാണ് കസ്തുരി. താരത്തിന്റെ ഭർത്താവിനെയോ കുഞ്ഞുങ്ങളെയോ ഇതേവരെ പൊതു ഇടങ്ങളിൽ കസ്തൂരി പരിചയപ്പെടുത്തിയിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു പ്രേക്ഷകൻ ചോദിച്ച ചോദ്യം പ്രസക്തമായിരിക്കുന്നത്. പൊതുവായി പറഞ്ഞാൽ ഒട്ടുമിക്ക സെലിബ്രിറ്റികളും അവരുടെ പങ്കാളിയെ ലോകത്തിന് മുൻപിൽ അധികം പരിചയപ്പെടുത്താറില്ല. അതിന് എന്തെങ്കിലും കാരണമുണ്ടോ എന്നാണ് ചോദ്യം വന്നത്. തക്കതായ മറുപടിയാണ് നടി ആ ചോദ്യത്തിന് നൽകിയിരിക്കുന്നത്. കൊച്ചു കുട്ടികളെ പോലും ഞരമ്പന്മാർ വെറുതെ വിടാതിരിക്കുമ്പോൾ എന്തിനാണ് ഞാൻ എന്റെ കുടുംബത്തെ കുറിച്ച് വ്യക്തമാക്കുന്നത്? എന്റെ പങ്കാളിയുടെ വിവരങ്ങൾ അറിഞ്ഞിട്ട് നിങ്ങൾ എനിക്ക് റേഷൻ കാർഡ് ഉണ്ടാക്കിത്തരുവാൻ പോകുവാണോ? എന്റെ സ്വകാര്യജീവിതം എന്റേത് മാത്രമാണ്. അത് ഒരു പ്രദർശനവസ്തുവല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവരെ കുറിച്ചറിയാം. മറ്റുള്ളവർ എന്തിന് അതറിയണം? When perverts are targeting even our kids, why should we reveal our family details?…

Read More