Author: webadmin

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാ കാര്യത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്ന താരമാണ് സാനിയ. സൈബർ ആക്രമണങ്ങൾ നേരിട്ടെങ്കിലും അതിലൊന്നും തളരാതെ വളരെ ബുദ്ധിപൂർവ്വം പ്രതികരിച്ചിരുന്നു സാനിയ. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജിക്സണ്‍ ഫ്രാന്‍സിസിന്‍റെ വിവാഹാഘോഷങ്ങള്‍ക്കായാണ് മഞ്ഞ ലെഹങ്കയില്‍ താരം തിളങ്ങിയത്. സംഗീത് ചടങ്ങില്‍ നൃത്തം ചെയ്യുന്ന വീഡിയോയും സാനിയ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്രിയാ വാര്യര്‍ ഉള്‍പ്പടെയുളള യുവതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Read More

മേഘ്ന രാജിനും അകാലത്തിൽ വിട പറഞ്ഞകന്ന നടൻ ചിരഞ്ജീവി സർജക്കും ആൺകുട്ടി പിറന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ജൂനിയർ ചീരുവിന്റെ ജനനം. ഇരുവരുടെയും വിവാഹ നിശ്ചയ ദിനത്തിൽ തന്നെയാണ് ജനനം എന്നതും ശ്രദ്ധേയമാണ്. ചീരു വാങ്ങി കൊടുത്ത ബിർത്തിങ് സ്യൂട്ടിട്ടാണ് മേഘ്‌ന ആശുപത്രിയിൽ പ്രവേശിച്ചത്. ചീരു തിരിച്ചെത്തിയെന്നാണ് ആരാധകരും കുടുംബാംഗങ്ങളും വിശ്വസിക്കുന്നത്. ജ്യേഷ്ഠന്റെ മകനെ കൈകളിൽ ഏന്തിയ ധ്രുവ് സർജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. 10 ലക്ഷം വിലമതിക്കുന്ന തൊട്ടിലാണ് മരുമകനായി ധ്രുവ് സർജ തയ്യാറാക്കിയിരിക്കുന്നത്.

Read More

കലാമൂല്യമുള്ള സംരംഭത്തെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളസിനിമയും ഇന്ന് മഹാമാരിയുടെ മുന്നിൽ മുട്ടു മടക്കി നിൽക്കുമ്പോൾ. ക്രിയാത്മകമായ ഒരു പുതിയ ആശയവുമായി എത്തുകയാണ് മലയാളസിനിമയിലെ വാട്സപ്പ് ഗ്രൂപ്പ് കൂട്ടായ്മയായ വെള്ളിത്തിരയിലെ അംഗങ്ങൾ. കോവിഡ് ലോകമെമ്പാടും ഭീഷണി ഉയർത്തി മുന്നോട്ടു പോകുമ്പോഴും സിനിമ മേഖലയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. തീയറ്ററുകളൊന്നും തുറക്കാതെ അനിശ്ചിതാവസ്ഥയിലുള്ള ഈ സമയത്ത്‌ കാക്ക എന്ന ഹൃസ്വചിത്രവുമായി എത്തുകയാണ് മലയാള സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭ കളുടെ വാട്സ്ആപ്പ് കൂട്ടായ്മ . 256 പ്രതിഭകളുള്ള കൂട്ടായ്മയുടെ 20 മിനിറ്റിനുള്ളിൽ നിൽക്കുന്ന ഹൃസ്വ ചിത്രമായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക. നവംബർ മാസം ആദ്യവാരം എറണാകുളത്തും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക്‌ മുൻ തൂക്കമുള്ള സമകാലീക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണ് ഈ ഹ്രസ്വ ചിത്രം കൈകാര്യം ചെയ്യുന്നത്. ‘ബ്രാ’,സൈക്കോ,കുന്നിക്കുരു എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ അജു അജീഷ് ആണ് കാക്കയുടെ സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്. അജു…

Read More

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നവ്യ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഏറെ സുന്ദരിയായിട്ടുണ്ട് നവ്യ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. സഹോദരന്റെ വിവാഹസമയത്ത് എടുത്ത…

Read More

കുറവുകളെ നേട്ടങ്ങളാക്കുകയും പരിഹാസങ്ങളെ അഭിനന്ദനങ്ങളാക്കുകയും ചെയ്യുന്നതിലാണ് യഥാർത്ഥ വിജയവും സന്തോഷവും അടങ്ങുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് തന്റെ മകളുടെ ജന്മദിനത്തിൽ സലിം കൊടത്തൂർ കുറിച്ചിരിക്കുന്ന കുറിപ്പ്. HAPPY BIRTH DAY ..സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ … ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവും .എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ ..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ .happy birth day.. hanna മോൾ

Read More

അക്ഷയ് കുമാർ, കിയാറ അദ്വാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ലക്ഷ്‌മി ബോംബിലെ ബുർജ് ഖലീഫ ഗാനം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇരുവരുടെയും തകർപ്പൻ ഡാൻസുമായി ദുബായിയുടെ സൗന്ദര്യവും കൂട്ടിച്ചേർത്ത ഗാനം ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നത്. രാഘവ ലോറൻസ് സംവിധാനം നിർവഹിക്കുന്ന ലക്ഷ്‌മി ബോംബ് തമിഴ് സൂപ്പർഹിറ്റ് ചിത്രം കാഞ്ചനയുടെ ബോളിവുഡ് റീമേക്കാണ്. ഷാഷി – ഡി ജെ ഖുശി ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷാഷി – ഡി ജെ ഖുശി, നിഖിത ഗാന്ധി എന്നിവർ ചേർന്നാണ്. 24 മണിക്കൂറിനുള്ളിൽ 28 മില്യണിലേറെ വ്യൂസ് നേടിയ ഗാനം ഇതുവരെ മൂന്നരക്കോടിയോളം പേർ കണ്ടു കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി തീർന്നിരിക്കുന്നത് ബുർജ് ഖലീഫ ഡാൻസ് കോണ്ടെസ്റ്റാണ്. അക്ഷയ് കുമാറും കിയാറ അദ്വാനിയും തകർത്താടിയ ഗാനത്തിന് ചുവടുകൾ വെക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് ഇരുവർക്കും ഒപ്പം ഒരു വീഡിയോ കോളിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഏറ്റവും മികച്ച വീഡിയോകൾ ഇരുവരും…

Read More

എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ്‌ ഫിലിം അവാർഡ്‌സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു ഫോട്ടോയും അതിന് കിട്ടിയ കമന്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുളക്കരയിൽ നിൽക്കുന്ന കുലസ്ത്രീയായ ഞാൻ എന്ന കമന്റോട് കൂടി രഞ്ജിനി പങ്ക് വെച്ച ഫോട്ടോയിലാണ് ഒരു ആരാധകൻ എന്നിട്ട് കുലയെവിടെ എന്ന് കമന്റിട്ടത്. വാഴയിൽ എന്നാണ് രഞ്ജിനി നൽകിയ മറുപടി. കുലക്കു…

Read More

സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പങ്കു വെച്ച ലാലേട്ടന്റെ മുപ്പത് സെക്കൻഡുള്ള സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി തീർന്നത്. മോഹൻലാൽ – പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാന് വേണ്ടിയുള്ള ലാലേട്ടന്റെ ലുക്ക് ടെസ്റ്റാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ലാലേട്ടന്റെ ഫോട്ടോഷൂട്ട് നടത്തിയ അനീഷ് ഉപാസന മനസ്സ് തുറക്കുന്നു. സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ധീനോടൊപ്പം ചേർന്നാണ് ഷൂട്ട് നടത്തിയത്. ആ വീഡിയോക്ക് ഇങ്ങനെ ഒരു പ്രതികരണം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പല ബ്രാൻഡുകൾക്ക് വേണ്ടിയും ഞങ്ങൾ സാധാരണ ലാലേട്ടന്റെ ഫോട്ടോഷൂട്ട് നടത്താറുണ്ട്. കവിടി കാരണം പൊതു ഉത്‌ഘാടന പരിപാടികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ബ്രാൻഡുകൾ ഇപ്പോൾ ഫോട്ടോകളാണ് ചോദിക്കുന്നത്. അല്ലെങ്കിൽ ഏതെങ്കിലും സിനിമയിൽ നിന്നുമുള്ള സ്റ്റിൽസ് അവർ ഉപയോഗിക്കും. ഈ ഫോട്ടോഷൂട്ട് അതിന് വേണ്ടി തീരുമാനിച്ചിരുന്നതാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ഞാൻ ലാലേട്ടന്റെ കൂടെ ഷൂട്ട് നടത്തുന്നുണ്ട്. ഈ സീരീസാണ് അതിൽ അതിൽ എല്ലാത്തിലും വെച്ച്…

Read More

2019ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. നാല്പത്തിനാലാം അവാർഡ് പതിപ്പിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നിവിൻ പോളിയാണ്. മൂത്തോനിലെ അഭിനയത്തിനാണ് അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്. പ്രതി പൂവൻകോഴിയിലെ പ്രകടനം മഞ്ജു വാര്യരെ മികച്ച നടിക്കുള്ള അവാർഡിന് അർഹയാക്കി. ഒ. തോമസ് പണിക്കര്‍ നിര്‍മ്മിച്ചു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച ജെല്ലിക്കെട്ടിന്. മികച്ച ചിത്രത്തിന്‍റെ സംവിധായകനുള്ള ബഹുമതി ലിജോക്ക് സമ്മാനിക്കും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌ക്കാരമാണിത്. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും. നാല്പതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന മമ്മൂട്ടിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും. കിലുക്കം മുതൽ 41 വരെയുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍…

Read More

ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ അമ്മയായ സൈറ ഷൗക്കത്താണ് ചിത്രങ്ങളെടുത്തത്. ബൊഹീമിയൻ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Read More