Author: webadmin

കൂടുതലായും മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാവന അഭിനയരംഗത്തേക്ക് കടന്ന് വന്നത് നമ്മൾ എന്ന ചിത്രത്തിലൂടെയാണ്. അതിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സ്വപ്നക്കൂട്, CID മൂസ, ചിന്താമണി കൊലക്കേസ്, ട്വന്റി 20, സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, റോബിൻഹുഡ്, ഹാപ്പി ഹസ്ബൻഡ്‌സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണിബീ തുടങ്ങിയവയാണ് താരത്തിന്റെ മറ്റു ചില പ്രധാന ചിത്രങ്ങൾ. 2017ൽ പുറത്തിറങ്ങിയ ആദം ജൊവാനാണ് മലയാളത്തിൽ നടിയുടേതായി അവസാനമിറങ്ങിയ ചിത്രം. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം. കോവിഡ് മൂലം അടച്ചിട്ടിരുന്ന ജിമ്മിലേക്ക് ഏഴര മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ. ഇൻസ്റ്റാഗ്രാമിലാണ് സ്റ്റോറിയായി ജിമ്മിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഭാവന കുറിച്ചിരിക്കുന്നത്.

Read More

മലയാള തനിമയാർന്ന അഴകുള്ളവൾ എന്ന വിശേഷണത്തിന് ഏറെ അർഹയായ നടിയാണ് സ്വാസിക. വാസന്തി എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിരിക്കുന്ന സ്വാസികക്ക് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയിരുന്നത്. വീണ്ടും മറ്റൊരു ഫോട്ടോഷൂട്ടിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് നടി. പൂക്കളുള്ള സാരിയുടുത്ത് ബീച്ചിൽ വെച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സച്ചിൻ മോഹൻദാസാണ്. സ്വയംവര സിൽക്സിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

Read More

മലയാളം പിന്നണി ഗാനരംഗത്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രഞ്ജിനി ജോസ്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടു വെക്കുന്നത്. ഒരു സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും. താരത്തിന്റെ അച്ഛനൊരു നിര്‍മ്മാതാവായിരുന്നു. മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി ഇതിനോടകം 200ലധികം പാട്ടുകള്‍ രഞ്ജിനി പാടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയായിരുന്നു. 2013 ആയിരുന്നു രഞ്ജിനി വിവാഹിതയാകുന്നത്. റാം നായര്‍ ആണ് താരത്തെ വിവാഹം ചെയ്തത്. എല്ലാവരും എതിര്‍ത്ത ഒരു ബന്ധമായിരുന്നു അത്. പക്ഷേ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ശരിയാകണമെന്നില്ല എന്നും രഞ്ജിനി പറയുന്നു. ഒരുപാട് അഡ്ജസ്റ്റ് ചെയ്തു , എല്ലാം ശരിയാകും എന്ന് വിചാരിച്ചാണ് മുന്നോട്ടു പോയിരുന്നത്. പക്ഷേ ഒടുവില്‍ എല്ലാം വിഫലം ആവുകയായിരുന്നു, അങ്ങനെ ബന്ധം വേര്‍പിരിയുകയായിരുന്നു എന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. പക്ഷേ ഒരു പേപ്പറില്‍ ഒപ്പിട്ടു എന്ന് വച്ച് അദ്ദേഹം എനിക്ക്…

Read More

തനിക്ക് അർഹിച്ച പരിഗണന ലഭിക്കാത്തതിനാൽ ഇനി മേലാൽ മലയാളത്തിൽ ആലപിക്കില്ലെന്ന് തീരുമാനം എടുത്ത വിജയ് യേശുദാസിന് എതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. അനുകൂലിച്ചും ആളുകൾ എത്തുന്നുണ്ട്. ഇപ്പോഴിതാ വിജയ് യേശുദാസിനെതിരെ നടനും ഗായകനും സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമെല്ലാമായ രാജീവ് രംഗൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്കിലാണ് രാജീവ് രംഗൻ തന്റെ അഭിപ്രായം പങ്ക് വെച്ചത്. ഡിയർ ബ്രദർ വിജയ് യേശുദാസ്…, താങ്കൾ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു. ആ വാർത്ത ശരി ആണ് എങ്കിൽ…. വളരെ നന്നായി ബ്രോ. ഗാന ഗന്ധർവ്വന്റെ മകൻ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ എന്ന പട്ടം കിട്ടിയ താങ്കൾക്ക്… കഴിവും പ്രാർത്ഥന യും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും.., പിടിപാടിന്റെയും.., പിന്നെ കുതി കാൽ വെട്ടിന്റെയും…, പാരവയ്‌പിന്റെയും…, ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന…

Read More

മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിടുമ്പോൾ ശൈലപുത്രിക്ക് സമർപ്പിച്ചിരിക്കുന്ന ആദ്യദിവസത്തിൽ ഗിരിശൃംഗങ്ങൾക്കിടയിൽ മഞ്ഞു പെയ്യുന്ന കാഴ്ചകൾ കാണുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ശക്തി നമ്മിൽ എല്ലാവരിലുമുണ്ടെന്ന് കുറിച്ച അമല പോൾ ഈ ദൈവികമായ ദിനങ്ങളിൽ നമ്മളിൽ ഓരോരുത്തരിലും നിറഞ്ഞു നിൽക്കുന്ന ആ ദൈവിക ശക്തിയെ ഉണർത്തുവാൻ ശ്രമിക്കാമെന്നാണ് ആഹ്വാനം ചെയ്‌തിട്ടുള്ളത്‌.

Read More

അനുരാഗ് ബസു ഒരുക്കുന്ന പുതിയ ചിത്രം ലുഡോ നെറ്ഫ്ലിക്സിലൂടെ നേരിട്ടുള്ള റിലീസിന് ഒരുങ്ങുകയാണ്. നവംബർ 12ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്ന പോലെ ഒരു സിറ്റിയിൽ നടക്കുന്ന നാല് കഥകളാണ് ചിത്രത്തിന് ആധാരം. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, രാജ്‌കുമാർ റാവു, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപാഠി, രോഹിത് ഷറഫ് എന്നിവരോടൊപ്പം മലയാളിയായ പേർളി മാണിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡാർക്ക് കോമഡി ജോണറിൽ പെട്ടൊരു ചിത്രമായിരിക്കും ലുഡോ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സംവിധായകൻ അനുരാഗ് ബസുവിനൊപ്പം ഭൂഷൺ കുമാർ, ദിവ്യ ഖോസ്‌ല കുമാർ, തനി സോമാരിറ്റ ബസു, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Read More

ഒറിജിനൽ ടൈറ്റിലായ കാഞ്ചന മാറ്റി ലക്ഷ്മി ബോംബ് എന്ന പേര് സ്വീകരിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാഘവ ലോറൻസ്. തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേരാണ് കാഞ്ചന. കാഞ്ചന എന്നാൽ സ്വർണം എന്നാണ് അർത്ഥം. ലക്ഷ്‌മി ദേവിയുടെ മറ്റൊരു രൂപമാണത്. കാഞ്ചന എന്ന പേരിൽ തന്നെ സിനിമ ഒരുക്കുവാനായിരുന്നു എനിക്ക് ആഗ്രഹം. പിന്നീടാണ് എല്ലാവരും കൂടി ചേർന്ന് ഹിന്ദി പ്രേക്ഷകർക്ക് കൂടി ഇണങ്ങുന്ന ഒരു പേര് തിരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. ലക്ഷ്‌മി എന്നല്ലാതെ മറ്റൊരു പേരും ഉണ്ടായിരുന്നില്ല. പിന്നീടാണ് ലക്ഷ്‌മി ബോംബ് എന്നാക്കിയത്. ഞാൻ ഒരു ട്രസ്റ്റ് നടത്തുന്നുണ്ട്. ഒരിക്കൽ കുറേ ട്രാൻസ്‌ജെൻഡേർസ് അവിടെ സഹായം തേടി വന്നു. അവരുടെ പരാതികൾ കേട്ടപ്പോൾ അവരുടെ സങ്കടം ലോകത്തോട് പറയണമെന്ന് ഞാൻ കൊതിച്ചു. ബോളിവുഡ് ചിത്രത്തിലൂടെയാകുമ്പോൾ അവരുടെ കഥ കൂടുതൽ ആളുകൾ അറിയും. ഇങ്ങനെ ഒരു റോൾ ഏറ്റെടുത്തതിൽ അക്ഷയ് സാറിനോട് ഒത്തിരി നന്ദിയുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ലക്ഷ്‌മി ബോംബിന്റെ ട്രെയ്ലറിന്…

Read More

മലയാളികൾക്ക് പ്രിയങ്കരിയാണ് ജ്യോതികൃഷ്ണ. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ജ്യോതി. ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നിങ്ങനെ ഒരുപിടി നല്ല വേഷങ്ങൾ ജ്യോതി കൃഷ്ണ ചെയ്തു. പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ താരം ദുബായിൽ ഒരു സ്വകാര്യ എഫ് എമ്മിൽ ജോലി ചെയ്തു. അവിടെ വെച്ചാണ് താരം അരുൺ ആനന്ദരാജയുമായി പ്രണയത്തിലാകുന്നതും അവർ വിവാഹിതരാകുന്നത്. ഇപ്പോഴിതാ നടൻ സലിം കുമാറിനോട് വർഷങ്ങൾക്ക് ശേഷം മാപ്പ് അപേക്ഷിച്ചിരിക്കുകയാണ് നടി. സോറി ചലഞ്ചിന്റെ ഭാഗമായിട്ടാണ് നടി മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. ആർ ജെ സ്നേഹ, സ്നേഹ ശ്രീകുമാർ, സ്വാസിക, കൃഷ്ണ പ്രഭ, പവിത്ര മേനോൻ, രജിത് മേനോൻ, ശാലിൻ, ജയശ്രീ ശിവദാസ് എന്നിവരെയും താരം ചലഞ്ച് ചെയ്‌തിട്ടുണ്ട്‌. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളിലും സോറി പറയാതെ ഈഗോ കാരണം മുന്നോട്ടുപോകാറുണ്ട്. ഈഗോ മാറ്റിവച്ച് സോറി പറഞ്ഞാൽ മനസിനു തന്നെ…

Read More

ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സൗബിൻ ഷാഹിർ. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ചിത്രത്തിലെ ക്രിസ്പിൻ എന്ന കഥാപാത്രം ഈ നടന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. രണ്ടുവർഷം മുൻപ് പറവ എന്ന ചിത്രമൊരുക്കിയതിലൂടെ സൗബിൻ സംവിധായക വേഷമണിഞ്ഞു. സംവിധായകനാവാൻ സിനിമയിൽ എത്തി പ്രശസ്ത സംവിധായകരായ സിദ്ദിഖ്, അമൽ നീരദ് എന്നിവരുടെ കൂടെയൊക്കെ ജോലി ചെയ്ത സൗബിന്റെ മനസ്സിലെ സ്വപ്നങ്ങൾ ഒക്കെ ഇപ്പോഴും സംവിധാനവുമായി ബന്ധപ്പെട്ടു തന്നെയാണ് കിടക്കുന്നത്. ഇപ്പോൾ ഭദ്രൻ, അമൽ നീരദ്, ആഷിഖ് അബു, സിദ്ധാർഥ് ഭരതൻ, സന്തോഷ് ശിവൻ ചിത്രങ്ങൾ കയ്യിൽ ഉള്ള താരമാണ് അദ്ദേഹം. തന്റെ പ്രിയതമക്ക് രസകരമായ രീതിയിൽ ജന്മദിനാശംസ നേർന്നിരിക്കുകയാണ് സൗബിൻ. സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്ന പ്രിയതമ ഉമ്മ വെക്കുന്ന ചിത്രത്തിന്റെ ക്യാപ്ഷനാണ് ശ്രദ്ധേയം. ‘കണ്ടം ബച്ച കോട്ട് ‘ വന്നപ്പോൾ മലയാള സിനിമ കളർ ആയി ..🎬 ‘ജാമു’❤️ വന്നപ്പോൾ എന്റെ ജീവിതം…

Read More

നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. നന്ദിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ കമലപുഷ്പവും കാണപ്പെടുന്നു. ഹിമവാന്റെ മകൾ എന്നാണ് ശൈലപുത്രി എന്ന വാക്കിനർത്ഥം. (ശൈലം= പർവ്വതം, ഹിമാലയം.) പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായാണ് ശക്തി രണ്ടാമത് അവതരിച്ചത്. പർവ്വതരാജന്റെ മകളായതിനാൽ ദേവി പാർവ്വതി എന്നും, ശൈലത്തിന്റെ(ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു. ശൈലപുത്രിയുടെ കഥ പങ്ക് വെച്ച് നടി ശോഭന നടത്തുന്ന നൃത്തത്തിന്റെ വീഡിയോയായണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ശോഭന തന്നെയാണ് ഇംഗ്ലീഷിലുള്ള നരേഷൻ കൊടുത്തിരിക്കുന്നതും, ദേവിക്കും കഥകളുടെയും ഐതീഹ്യങ്ങളുടെയും നിധിശേഖരത്തിന് ഒരു എളിയ സമർപ്പണം എന്നാണ് തന്റെ ഡാൻസിനെ കുറിച്ച് താരം പറഞ്ഞിരിക്കുന്നത്.

Read More