Author: webadmin

കൊവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ കൂടുതൽ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാർ. ഒരു ഡോസ് വാക്സീനെടുത്തവരേയും തീയേറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കും. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്. ഒക്ടോബർ അവസാനം തീയേറ്ററുകൾ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീൻ എടുത്തവർക്കും തീയേറ്ററുകളിൽ പ്രവേശനം നൽകാൻ ഇന്നത്തെ അവലോകനയോഗത്തിൽ തീരുമാനമായത്. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമാണ് ഇതുവരെ തീയേറ്ററുകളിൽ പ്രവേശനം അനുവദിച്ചിരുന്നത്. തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന തീയറ്റർ ഉടമകളുടെ ആവശ്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ചചെയ്യും. അടച്ചുപൂട്ടിയ സമയത്തെ തീയറ്ററുകളിലെ കെഎസ്ഇബി ഫിക്സഡ് ചാർജിൽ ഇളവ് വേണമെന്ന ആവശ്യവും സർക്കാരിൻറെ പരിഗണനയിലാണ്.

Read More

തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമായ അമല മലയാളിയാണെങ്കിലും അഭിനയിച്ചിരിക്കുന്നത് ഏറെയും അന്യ ഭാഷാ ചിത്രങ്ങളിലാണ്. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് സാധിക്കും. ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു. എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. മികവുറ്റ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിനോടൊപ്പം തന്നെ ആത്മീയതക്കും യോഗക്കുമെല്ലാം തന്റെ ജീവിതത്തിൽ സിനിമയോളം തന്നെ പ്രാധാന്യം നൽകുന്ന താരമാണ് നടി അമല പോൾ. ഷൂട്ടിങ്ങ് ഇടവേളകളിൽ യോഗക്കും ആത്മീയതക്കും താരം സമയം കണ്ടെത്താറുണ്ട്. മോഡലിങ്ങിൽ സജീവമായ സമയത്താണ്‌ സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ…

Read More

നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രിയ നായികയുടെ ഓരോ ഫോട്ടോസിനും നിറഞ്ഞ സ്വീകരണമാണ് ലഭിക്കാറുള്ളത്. താരം പങ്ക് വെച്ച പുതിയ ഫോട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തലപ്പാവും വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു എത്തിയിരിക്കുന്നത്. View this post on Instagram A post shared by Manju Warrier (@manju.warrier) കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. അവസാനമായി തീയറ്ററിൽ ഇറങ്ങിയ ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖവും മികച്ച റിപ്പോർട്ട് നേടിയിരുന്നു. അതിന് മുൻപ് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റും മികച്ച വിജയം കുറിച്ചിരുന്നു. അതോടൊപ്പം തന്നെ മഞ്ജു വാര്യരുടെ പുതിയ മേക്കോവറുകൾക്കും നിറഞ്ഞ കൈയ്യടികളാണ് ലഭിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ…

Read More

തമിഴ് സൂപ്പർതാരം സൂര്യ നായകനായ ജയ് ഭീം ഇന്നലെ രാത്രിയാണ് പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിൽ പരാമർശിക്കുന്ന ഇരുളർ ആദിവാസി ഗോത്രത്തിനായി ഇപ്പോൾ ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് സൂര്യയും ജ്യോതികയും. ഒരു കോടിയുടെ ചെക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇരുവരും ചേർന്ന് കൈമാറി. ജയ് ഭീമിന്റെ റിയൽ ലൈഫ് ഹീറോ റിട്ടയേർഡ് ജസ്റ്റിസ് കെ ചന്ദ്രുവും പഴങ്കുടി ഇരുളർ ട്രസ്റ്റിന്റെ അംഗങ്ങളും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി. Rs. 1Cr was donated towards the welfare of the Irula Tribe, by @Suriya_offl Sir & #Jyotika Ma’am on behalf of 2D in the presence of our Hon’ble Chief Minister of TN @mkstalin the cheque was handed over to Justice K. Chandru (Retd) & members of Pazhangudi Irula Trust.#JaiBhim pic.twitter.com/uvYdGUbo9U — 2D…

Read More

കൊറോണയെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ തുറക്കുമ്പോൾ ചിരിയുടെ പൂരമൊരുക്കി നിരവധി സിനിമകളാണ് എത്തുന്നത്. ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം ‘സുമേഷ് & രമേഷ്’ നവംബർ 26ന് തീയറ്ററുകളിൽ എത്തും. നർമ്മത്തിന് പ്രാധാന്യം നൽകി സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’. വൈറ്റ്‌സാൻഡ്‌സ്‌ മീഡിയ ഹൗസിന്റെ ബാനറിൽ കെ എൽ 7 എന്റർടൈൻമെന്റ്സുമായി ചേർന്ന് ഫരീദ്‌ഖാൻ നിർമ്മിക്കുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’. ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ്‌ അയൂബ്‌ ഖാനും ആണ്. സംഗീത സംവിധാനം യാക്സൺ ഗാരി പെരേര, നേഹ എസ്‌ നായർ എന്നിവർ ചേർന്നാണ്. സനൂപ്‌ തൈക്കുടവും ജോസഫ്‌ വിജീഷും ചേർന്നാണ്‌ തിരക്കഥയൊരുക്കിയിരിക്കുന്നത്‌. 2017-ൽ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ആയിരുന്നു സനൂപ്. തന്റെ സുഹൃത്തുക്കളുടെ ജീവിതത്തിൽ നിന്നുള്ള യഥാർത്ഥ സംഭവങ്ങളിൽ നിന്നാണ് സുമേഷും രമേഷും സിനിമയുടെ പ്രചോദനമെന്ന് സംവിധായകനായ സനൂപ് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ…

Read More

തമിഴ് ആരാധകർ എന്നത് പോലെ തന്നെ മലയാളത്തിലും ഏറെ ആരാധകരുള്ള ഒരു നടനാണ് ശിവകാർത്തികേയൻ. അദ്ദേഹം നായകനായ ഡോക്ടറിന് കേരളത്തിലും മികച്ച സ്വീകരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വെറും 25 ദിവസങ്ങൾ കൊണ്ട് ചിത്രം 100 കോടി തീയറ്റർ കളക്ഷൻ നേടിയിരിക്കുകയാണ്. നവംബർ 4ന് സൺ ടിവിയിൽ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തുന്ന ചിത്രം തൊട്ടടുത്ത ദിവസം നെറ്റ്ഫ്ലിക്സിലും റിലീസാകും. അതിന്റെ കൂടെ കൊറോണ പ്രതിസന്ധി കൂടി ചേർന്ന ഒരു സമയത്ത് തന്നെയാണ് 100 കോടിയെന്ന മാന്ത്രികസംഖ്യ ചിത്രം നേടിയെടുത്തത്. 25 days of this vera maari BLOCKBUSTER making you laugh, clap & cheer! We’re happy to declare that #Doctor has officially grossed 100 Crores in Theatrical 🎊🎉🥳#DOCTORHits100Crs This victory is yours as much as ours ❤️ pic.twitter.com/kMdCJk97fk — KJR Studios (@kjr_studios) November 2, 2021…

Read More

മലയാള സിനിമാരംഗത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ. ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ് കലാരംഗത്തേക്ക് കടന്നു വരുന്നത്. ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ഷാലിൻ 2004-ൽ ബാലതാരമായി ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 2012-ൽ മല്ലുസിംഗ് എന്ന സിനിമയിലാണ് നായികാ പ്രാധന്യമുള്ള വേഷത്തിൽ അഭിനയിയ്ക്കുന്നത്. മുപ്പതോളം സിനിമകളിൽ ഷാലിൻ സോയ അഭിനയിച്ചിട്ടുണ്ട്. ഷാലിൻ സോയ അഭിനയിച്ച വേഷങ്ങളിൽ കൂടുതലും അനുജത്തി വേഷങ്ങളായിരുന്നു. കുഞ്ചാക്കൊ ബോബന്റെ കൂടെ എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, മോഹൻലാലിനൊപ്പം കർമ്മയോദ്ധ, ഡ്രാമ.. എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. “ഓട്ടോഗ്രാഫ്” എന്ന സിനിമയിലെ ദീപറാണി എന്ന…

Read More

വളരെയധികം ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് അനു സിതാര. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരം കൂടിയാണ് അനു. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി. മണിയറയിലെ അശോകനിലാണ് പ്രേക്ഷകർ അവസാനമായി അനു സിത്താരയെ സ്‌ക്രീനിൽ കണ്ടത്. സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും. 2015-ൽ ഒരു ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെ…

Read More

സീരിയല്‍ നടി റബേക്ക സന്തോഷ് വിവാഹിതയായി. യുവ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് വരന്‍. കഴിഞ്ഞ ഫെബ്രുവരി 14ന് വീട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞിക്കൂനന്‍ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തിയ റബേക്ക കസ്തൂരിമാന്‍ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്. കുട്ടനാടന്‍ മാര്‍പാപ്പയിലൂടെയാണ് ശ്രീജിത്ത് സംവിധാന രംഗത്ത് എത്തുന്നത്. ബിബിന്‍ ജോര്‍ജ് നായകനായ മാര്‍ഗംകളി ഒരുക്കിയതും ശ്രീജിത്ത് വിജയനായിരുന്നു. ഇപ്പോഴിതാ വിവാഹ ആഘോഷങ്ങൾക്കിടയിൽ മിനി സ്‌ക്രീൻ താരങ്ങളായ ഹരിതയയെയും പ്രതീക്ഷയെയും സ്വിമ്മിങ്ങ് പൂളിൽ തള്ളിയിടുന്ന റബേക്കായുടെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ‘എന്തൊരു കോമാളിത്തരം ആണ് ഇതിനൊക്കെ വട്ടാണോ’, ‘പക്വതയുള്ള കല്യാണപെണ്ണ്.ഇതിനെയൊക്കെ വേണം കുടുംബത്ത് ഇരുത്താൻ😲🤭’ എന്നെല്ലാമാണ് പ്രേക്ഷകർ ഇതിന് കമന്റ് ഇടുന്നത്.

Read More

നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ദക്ഷിണ കൊറിയൻ സർവൈവൽ ടെലിവിഷൻ സീരീസാണ് സ്ക്വിഡ് ഗെയിം. ഹുവാങ് ഡോങ്-ഹ്യൂക്ക് ആണ് രചനയും സംവിധാനവും നിർവഹിച്ചത്, അതിൽ ലീ ജംഗ്-ജേ, പാർക്ക് ഹേ-സൂ, ഒ യ്യോങ്-സു, വി ഹ-ജൂൺ, ജംഗ് ഹോ-യെയോൺ, ഹിയോ സുങ്-ടെ, അനുപം ത്രിപാഠി, കിം ജൂ- റൗംഗ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആറ് കുട്ടിക്കളികൾ..!! 456 മത്സരാർത്ഥികൾ..!! സമ്മാനം 4560 കോടി കൊറിയൻ വോൻ..!! തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ..! അങ്ങനെയൊരു പ്രമേയമാണ് ഈ സീരീസിനുള്ളത്. സംപ്രേക്ഷണം ചെയ്യപ്പെട്ടത് മുതൽ ഇന്ന് വരെ നെറ്റ്‌ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഷോയാണിത്. കൃത്യമായ ഇടവേളകളിൽ ട്വിസ്റ്റുകളും, സസ്പെൻസുകളുമായി പ്രേക്ഷകരെ കണ്ണെടുക്കാത്ത തരത്തിൽ പിടിച്ചിരുത്തുന്നതാണ് സ്‌ക്വിഡ് ഗെയിമിന്റെ മേക്കിങ് ലെവൽ. ഗസ്റ്റ് റോളുകളിൽ ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന വമ്പൻ താരങ്ങൾ. എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് സ്ക്വിഡ്…

Read More