Author: webadmin

മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിലെ സിംഹം തീയറ്ററുകളിൽ എത്തുമോ അതോ ഒടിടി റിലീസിന് പോകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിന്റെ പേരിൽ പല തരത്തിലുള്ള വിവാദങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇന്ന് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കെടുത്തിരുന്നില്ല. അതിനെ തുടർന്ന് മരക്കാർ തീയറ്ററുകളിൽ എത്തില്ല എന്ന നിഗമനത്തിലാണ് ഏവരും. ഇപ്പോഴിതാ ചർച്ചയിലെ തീരുമാനം എന്തായിരുന്നാലും താൻ സമ്മതിക്കുവാൻ തയ്യാറായിരുന്നുവെന്നും തീയറ്റർ സംഘടനയാണ് താല്പര്യം കാണിക്കാത്തത് എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. ഇന്ന് നടക്കാനിരുന്ന ചർച്ചയിൽ ഞാൻ ഉണ്ടാകില്ല. പക്ഷെ ആ ചർച്ചയിൽ ഏതു തീരുമാനം എടുത്താലും അത് സമ്മതിക്കാൻ തയ്യാറാണ് എന്നാണ് ഞാൻ സജി ചെറിയാനെ അറിയിച്ചത്. പക്ഷെ തീയേറ്റർ സംഘടനയാണ് താല്പര്യമില്ലാത്ത പോലെ പെരുമാറിയത്. അതുകൊണ്ടാണ് ചർച്ച മാറ്റി വെച്ചത്. പുതിയ നേതൃത്വം വന്നിട്ടേ ഇനി ഫിയോകുമായി സഹകരിക്കു. ഈ നിമിഷം വരെ ഫിയോക് നേതൃത്വം താനുമായി സംസാരിക്കുകയോ ഒരു കാര്യം…

Read More

പട്ടുസാരി, ഓട്ടോഗ്രാഫ്, വധു, വേളാങ്കണ്ണി മാതാവ്, പുനര്‍ജനി തുടങ്ങി നിരവധി സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് അമൃത വര്‍ണന്‍. താരത്തിന്റെ വിവാഹ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറിനെയാണ് അമൃത വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ ആര്യ അവതരിപ്പിക്കുന്ന വാൽക്കണ്ണാടി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആര്യയുമായി നടന്ന അമൃതയുടെ സംസാരമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പുതുതലമുറയിലെ സാരിയുടുക്കലിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. “ഈ ഫീൽഡിൽ വന്നതിനു ശേഷമാണു ജീൻസും ടീഷർട്ടും ഒക്കെ ഉപയോഗിക്കുന്നത്. ഇന്നും സാരി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കംഫർട്ട്. ചുരിദാർ ഇട്ടുകഴിഞ്ഞാൽ ഞാൻ ഒരിടത്തു അടങ്ങി ഇരിക്കും. പക്ഷെ സാരി കുടുതൽ ഭയങ്കര കംഫർട്ടാണ്. ഇപ്പോഴത്തെ പെൺകുട്ടികൾ എന്ന് പറഞ്ഞാൽ ജീൻസിട്ടിട്ട് സാരി എടുത്തു മുകളിൽ കൂടെ ഉടുക്കുന്നവർ ആണ്. ഒരു കാലിൽ ജീൻസും ഒരു കാലിൽ സാരിയും. ഇനി…

Read More

താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ പൂർത്തിയായി കഴിഞ്ഞു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ എന്നിവരാണ് ‘ദർശന’ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹെഷം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹെഷം അബ്ദുൾ വഹാബ്, ദർശന രാജേന്ദ്രൻ എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. ജനുവരിയിലാണ് ചിത്രം തീയറ്ററുകളിൽ…

Read More

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ താരമാണ് ജ്യൂവല്‍ മേരി. അവതാരക എന്നതിലുപരി മികച്ച ഒരു നടി കൂടിയാണ് താരം. സിനിമയില്‍ അവസരം ലഭിച്ചതോടെയാണ് ജ്യൂവല്‍ ഡി ഫോര്‍ ഡാന്‍സിന്റെ രണ്ടാം സീസണില്‍ നിന്ന് ഒഴിവായത്. ഇപ്പോഴും സ്‌ക്രീനിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും ആക്ടീവാണ്. ടെലിവിഷൻ പ്രൊഡ്യൂസറായ ജെൻസൺ സക്കറിയയാണ് ജ്യൂവൽ മേരിയുടെ ഭർത്താവ്. മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന ചലച്ചിത്രത്തിൽ നളിനി എന്ന നായിക കഥാപാത്രം ചെയ്തു കൊണ്ട് ആണ് ജുവൽ മേരി മലയാള സിനിമയിലേക്ക് കടന്നു വന്നത്. ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്‌തം, അണ്ണാദുരൈ, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രം മാമനിതൻ, സുരേഷ് ഗോപി ചിത്രം പാപ്പൻ, ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. തന്റെ ആദ്യ ടാറ്റൂ അടിച്ചതിന്റെ സന്തോഷം താരം പങ്ക് വെച്ചിരിക്കുകയാണ്…

Read More

കഴിഞ്ഞദിവസമാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ജയ് ഭീം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രത്തിന് പ്രേക്ഷകർ ഗംഭീര വരവേൽപ്പാണ് നൽകിയത്. സൂര്യയെ കൂടാതെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മലയാളത്തിൽ നിന്ന് രണ്ടു പേരും ഉണ്ടായിരുന്നു. നടി ലിജോമോളും നടൻ മണികണ്ഠനും. ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനവുമായി ചിത്രത്തിലെ നായകനും നിർമ്മാതാവുമായ സൂര്യ എത്തിയിരുന്നു. സിനിമയിൽ ഇരുവരും അഭിനയിക്കുകയായിരുന്നില്ല കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു എന്നാണ് സൂര്യ പറഞ്ഞത്. സെങ്കിനി എന്ന ഇരുള വിഭാ​ഗത്തിൽപ്പെട്ട നിറവയറുള്ള നായിക നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ കഥ. ലിജോമോളാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. മഹേഷിന്റെ പ്രതികാരത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ലിജോമോൾ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ജയ് ഭീമിലേക്കും സെങ്കിനിയിലേക്കും എങ്ങനെയെത്തിയെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ലിജോമോൾ. ആദ്യത്തെ ഒന്നുരണ്ടാഴ്ച തമിഴ് പഠിക്കാനാണ് ഞാൻ ചെലവഴിച്ചത്. എന്റെ തമിഴ് ഭയങ്കര മോശമായിരുന്നു. എനിക്ക് അവരോട് സംസാരിക്കണമെങ്കിൽ തമിഴ് പഠിക്കണമായിരുന്നു. തമിഴ് പഠിക്കാനും…

Read More

2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്ഥേർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. മഞ്ഞും തണുപ്പും കൂടെയൊരു കട്ടനും ആസ്വദിക്കുന്ന താരത്തിന്റെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയും ആരാധക ഹൃദയങ്ങളും കീഴടക്കുകയാണ്. എസ്ഥേർ തന്നെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വയനാടാണ് താരത്തിന്റെ സ്വദേശം. എസ്ഥേറിന്റെ അനിയൻ എറിക്കും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. View this post on…

Read More

മലയാളികളെ നിർത്താതെ പൊട്ടിച്ചിരിപ്പിച്ച നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ് – ലാലിന്റേത്. രാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഇരുവരും അവസാനമായി ഒന്നിച്ചത് ദിലീപ് ചിത്രം കിംഗ് ലയറിന് വേണ്ടിയാണ്. ആ ചിത്രത്തിന്റെ തിരക്കഥ ഇരുവരും ഒന്നിച്ചാണ് എഴുതിയത്. സംവിധാനം ലാലും നിർവഹിച്ചു. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദറാണ് സിദ്ധിഖിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സുനാമിയാണ് ലാലിൻറെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ വീണ്ടും ഇരുവരും ഒന്നിച്ചിരിക്കുകയാണ്. പക്ഷേ സിനിമക്ക് വേണ്ടിയല്ല ഇരുവരും വീണ്ടും ഒന്നിച്ചതെന്ന് മാത്രം. പാരിസൺസ് ലിബർട്ടി സൺഫ്ളവർ ഓയിലിന്റെ പരസ്യത്തിന് വേണ്ടിയാണ് ആ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്നത്. സിദ്ധിഖ് സംവിധാനം നിർവഹിച്ചിരിക്കുന്ന പരസ്യത്തിലാണ് ലാൽ അഭിനയിച്ചിരിക്കുന്നത്. ലാലിനെ കൂടാതെ ഹരീഷ് കണാരൻ, രാജേഷ് മാധവൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അറബിയായി എത്തിയിരിക്കുന്നത് ജയസൂര്യയുടെ വെള്ളം, സണ്ണി വെയ്‌ന്റെ…

Read More

ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നിമിഷ സജയൻ ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കേറിയ നായികയായി തീർന്നിരിക്കുകയാണ്. ഈട, ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ നിമിഷ ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയെടുത്തിട്ടുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച കൈയ്യടിയാണ് താരം നേടിയത്. നിവിൻ പോളി നായകനായ തുറമുഖമാണ് നിമിഷയുടെ പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രം. ജിസ് ജോയ് ഒരുക്കുന്ന പുതിയ ത്രില്ലർ ചിത്രത്തിൽ ആസിഫ് അലിക്കും ആന്റണി വർഗീസിനുമൊപ്പം നിമിഷ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സിദ്ദിഖ്, അതുല്യ, റെബേക്കാ മോണിക്കാ ജയന്‍, ഡോ.റോണി ഡേവിഡ്, ശ്രീലഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്. ബോബി-സഞ്ജയ് യുടേതാണ് ഈ ചിത്രത്തിന്റെ…

Read More

തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമായ അമല മലയാളിയാണെങ്കിലും അഭിനയിച്ചിരിക്കുന്നത് ഏറെയും അന്യ ഭാഷാ ചിത്രങ്ങളിലാണ്. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് സാധിക്കും. ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു. എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. മികവുറ്റ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിനോടൊപ്പം തന്നെ ആത്മീയതക്കും യോഗക്കുമെല്ലാം തന്റെ ജീവിതത്തിൽ സിനിമയോളം തന്നെ പ്രാധാന്യം നൽകുന്ന താരമാണ് നടി അമല പോൾ. ഷൂട്ടിങ്ങ് ഇടവേളകളിൽ യോഗക്കും ആത്മീയതക്കും താരം സമയം കണ്ടെത്താറുണ്ട്. മോഡലിങ്ങിൽ സജീവമായ സമയത്താണ്‌ സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ…

Read More

ഹൃദയത്തിലെ സൂപ്പർഹിറ്റായ ഗാനത്തിന് ശേഷം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഹിഷാം അബ്ദുൾ വഹാബ് ഈണമിട്ട മറ്റൊരു ഗാനവും പുറത്തിറങ്ങിയിരിക്കുന്നു. ആനപ്പറമ്പിലെ വേൾഡ് കപ്പിലെ മുഹബത്തിൻ ഇശലുകൾ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഷക്കില അബ്ദുൽ വഹാബിന്റേതാണ് വരികൾ. ഹിഷാം അബ്ദുൾ വഹാബ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ആന്റണി വർഗീസ് നായകനാകുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പിന്റെ സംവിധാനം നിഖിൽ പ്രേംരാജാണ്. സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത്‌ തട്ടുന്ന ഹിഷാം എന്ന കഥാപാത്രമായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ഒരു പ്രമുഖ ക്ലബ് സംഘടിപ്പിക്കുന്ന അണ്ടര്‍-12 ചാമ്പ്യന്‍ഷിപ്പിനുവേണ്ടി ഒരു സംഘം കുട്ടികളെ പരിശീലിപ്പിക്കാന്‍ ഹിഷാം ഇറങ്ങുന്നതാണ് ചിത്രത്തിന്റെ കഥ. ആനപ്പറമ്പ് എന്ന സാങ്കല്‍പ്പിക ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും മലപ്പുറമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ആന്റണി വർഗീസിനെ കൂടാതെ ബാലു വർഗീസ്, ഐ.എം വിജയൻ, ലുക്‌മൻ, ടി.ജി രവി, ജോൾപോൾ അഞ്ചേരി, ജേസ് ജോസ്‌, നിഷാന്ത് സാഗർ, ആസിഫ് സഹീർ, അർച്ചന വാസുദേവ് തുടങ്ങി ഒളിംപിക് ഗോളിലൂടെ ലോക ശ്രദ്ധ നേടിയ കൊച്ചു…

Read More