Author: webadmin

ആട് പോലുള്ള മെഗാ മാസ്സ് ചിത്രങ്ങളും ആൻ മരിയ കലിപ്പിലാണ് പോലെയുള്ള പക്കാ ഫീൽ ഗുഡ് ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. കൂടാതെ അഞ്ചാം പാതിരാ എന്ന ത്രില്ലർ ചിത്രമൊരുക്കിയും സംവിധായകൻ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കുകളിലാണ് അദ്ദേഹമിപ്പോൾ. അതിനിടയിൽ മിഥുൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. നാളെ തീയറ്ററുകളിൽ പുറത്തിറങ്ങുന്ന കുറുപ്പിന്റെ മികച്ച ബുക്കിങ്ങ് ചിത്രങ്ങൾ പങ്ക് വെച്ച് മലയാള സിനിമ തിരിച്ചുവരുന്നു എന്ന സന്തോഷമാണ് സംവിധായകൻ പങ്ക് വെച്ചിരിക്കുന്നത്. ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 450ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. വേൾഡ് വൈഡ് 1500 തീയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിൻ…

Read More

ജോബി ജോർജ്ജ് നിർമ്മിച്ച കസബ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് നിതിൻ രഞ്ജി പണിക്കർ. കസബക്ക് ശേഷം ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം. ആദ്യ ചിത്രം നിർമ്മിച്ച ബോബി ജോർജ് തന്നെ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന, സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകൻ ആകുന്ന കാവലാണ് പുതിയ ചിത്രം. ചിത്രം 25ാം തിയതിയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ നിതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് ജോബി ജോര്‍ജ്. നിതിൻ വളരെ ഭാഗ്യവാനാണെന്നും ചിലപ്പോള്‍ നിതിന്റെ അടുത്ത ചിത്രത്തില്‍ നായകനായി മോഹൻലാൽ തന്നെ എത്തിയേക്കുമെന്നും ജോബി പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ ഒരു നിര്‍മ്മാതാവും സംവിധായകനും നമ്മിലുള്ള ബന്ധമല്ല. സഹോദരബന്ധമാണ്. അതുകൊണ്ട് തന്നെ ഞാൻ നിതിനെ കുറിച്ച് വിലയിരുത്തേണ്ട കാര്യമില്ല. ഒരു സംശയവും വേണ്ട നിഥിൻ രഞ്ജി പണിക്കർ എന്ന വള്ളം കെട്ടാൻ പറ്റിയ കടവ് ഗുഡ്‌വിൽ തന്നെയാണ്. നിഥിൻ മൂന്നാം ചിത്രവും ഇവിടെയെ ചെയ്യു…

Read More

നിർമ്മാതാക്കളും തീയറ്റർ ഉടമകളുമായി മന്ത്രി സജി ചെറിയാൻ നടത്തിയ ചർച്ച വിജയം. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2ന് തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ആന്റണി പെരുമ്പാവൂർ വലിയ വിട്ടുവീഴ്‌ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സിനിമകളും ഒടിടിയിലേക്ക് പോയാൽ തീയറ്റർ വ്യവസായം തകരുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സിനിമകളും തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നതിന് സംഘടനകളുടെ സമ്മതം ആവശ്യമില്ലെന്നും ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യുന്ന അതേ സമയത്ത് തന്നെ കേരളത്തിലെ നൂറിലധികം തിയറ്ററുകളിൽ മരക്കാർ പ്രദർശിപ്പിക്കുമെന്നും നേരത്തെ ലിബർട്ടി ബഷീർ വ്യക്തമാക്കിയിരുന്നു. വലിയൊരു കാൻവാസിൽ ചിത്രീകരിച്ച മരക്കാർ തിയറ്ററിൽ എത്തിക്കുക എന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചരിത്രപരമായ സിനിമയാണ് മരക്കാർ. ഈ സിനിമ കേരളത്തിലെ ജനങ്ങൾക്ക് തിയറ്ററിൽ കാണാൻ വേണ്ടി നിർമിച്ച സിനിമയാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു. പ്രിയദർശൻ രചിച്ച് സംവിധാനം…

Read More

ഓസ്‌കാർ ജേതാവ് സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ ഗാനങ്ങൾക്ക് എന്നും നിരവധി ആരാധകരാണുള്ളത്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഏ ആർ റഹ്മാന്റെ മകൾ ഖദീജയും രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുകയാണ്. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. മകൾക്ക് പുര്സകാരം ലഭിച്ച വിവരം റഹ്മാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. View this post on Instagram A post shared by 786 Khatija Rahman (@khatija.rahman) കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഫരിശ്‌തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. ‘ഫരിശ്‌തോ’യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്. പലനാടുകളിലൂടെ തീര്‍ത്ഥാടനം നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ ശാന്തിക്കായുള്ള പ്രാര്‍ത്ഥനയാണ് ഫരിശ്‌തോ. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചും വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചും ഇതില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ ആല്‍ബം സംഗീതലോകത്ത് ഏറെ…

Read More

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 450ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. വേൾഡ് വൈഡ് 1500 തീയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ. മലയാള സിനിമാ ചരിത്രതാളുകളിൽ പുതിയ അധ്യായം എഴുതി ചേർക്കുവാൻ എത്തുന്ന ചിത്രത്തിനായി വേറിട്ട രീതിയിലാണ് കുറുപ്പ് അണിയറപ്രവർത്തകർ പ്രൊമോഷൻ വർക്കുകൾ നടത്തുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിൽ അങ്ങോളമിങ്ങോളം കുറുപ്പ് അന്നൗൺസ്‌മെന്റിനൊപ്പം ‘വാണ്ടഡ്’ പോസ്റ്ററുകളും വിതരണം ചെയ്‌ത്‌ സാധാരണക്കാരിലേക്ക് ചിത്രം എത്തിക്കുകയാണ് കുറുപ്പ് ടീം. #Kurup Mike Announcement #ernakulam #kurupmikeannouncement #dq #dulquersalmaan #kurupmovie #sukumarakurupp #srinathrajendran #mstarentertainments#wayfarerfilms #kunjikkka #bibinperumbilli #kuduonline #backtotheatres #കുറുപ്പ് #குருப்…

Read More

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നവ്യയുടെ ഒരു ഡാൻസ് കവർ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു നേരമെങ്കിലും എന്ന ഗാനത്തിനാണ് നടി ചുവട് വെച്ചിരിക്കുന്നത്. കെ ജെ യേശുദാസ്…

Read More

മലയാളത്തിൻെറ പ്രിയ യുവ നടൻ പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സിനിമ രംഗത്തിലെ പ്രമുഖ താരം വിവേക് ഒബ്‌റോയ്യാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്. അതെ പോലെ തന്നെ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച ലൂസിഫര്‍ എന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന വില്ലന്‍ കഥാപത്രം വളരെയധികം പ്രേഷക പ്രീതി നേടിയിരുന്നു. അതിന് ശേഷമാണ് ഇരു താരങ്ങളും കടുവയില്‍ വീണ്ടും ഒരുമിക്കുന്നത്. വിവേക് ഒബ്‌റോയ്യിയെ സ്വാഗതം ചെയ്‌ത്‌ പൃഥ്വിരാജ് ഇട്ട പോസ്റ്റും അതിന് താരം നൽകിയ മറുപടിയും ശ്രദ്ധേയമായിരിക്കുകയാണ്. 🔥🔥🔥 full on!!! Bother in real life enemy in reel life…. Game on 💪 #Kaduva #KaduvakunnelKuruvachan https://t.co/L7UQSmPYwY — Vivek Anand Oberoi (@vivekoberoi) November 9, 2021 കടുവ നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍…

Read More

ലാലേട്ടന്റെ വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോസുമെല്ലാം വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയ കീഴടക്കാറുള്ളത്. ഇ തിരക്കുകൾക്കിടയിലും തന്റെ വർക്ക് ഔട്ട് മുടക്കാത്ത ലാലേട്ടന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയദർശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ഒരു ബോക്സർ ആയാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നാണ് സൂചന. View this post on Instagram A post shared by 𝐉𝐀𝐈𝐒𝐎𝐍 𝐏𝐀𝐔𝐋𝐒𝐎𝐍 (@drjaisons) പ്രിയദർശന്റെ കരിയറിലെ ആദ്യത്തെ സ്പോർട്സ് മൂവി ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രം ആശീർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ ബോക്സിങ് പരിശീലനവും ആരംഭിച്ചിരുന്നു. അദ്ദേഹം ബോക്സിങ് പരിശീലിക്കുന്ന ചിത്രവും അദ്ദേഹത്തിന്റെ പരിശീലകന് ഒപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയത്. ഇപ്പോൾ ബോക്‌സർ ആവാനുള്ള ശരീരം ഒരുക്കുന്ന തിരക്കിലാണ് മോഹൻലാൽ. ദുബായിൽ ഡോക്ടർ ജെയ്‌സന്റെ കീഴിലാണ് ഇപ്പോൾ ലാലേട്ടൻ വർക്ക്ഔട്ട് ചെയ്യുന്നത്. അതേസമയം, മോഹൻലാൽ നായകനായി…

Read More

തന്റെ ആദ്യചിത്രമായ 2013ൽ പുറത്തിറങ്ങിയ രാജാ റാണിക്ക് ശേഷം വിജയത്തിന്റെ പാതയിൽ മാത്രം സഞ്ചരിക്കുന്ന ഒരു സംവിധായകനാണ് അറ്റ്ലീ. സിനിമയിലും ജീവിതത്തിലും ഇതുപോലെ വിജയിച്ചവരെ വിരളമായേ കാണുവാൻ സാധിക്കൂ. അറ്റ്ലീയും ഭാര്യ പ്രിയയും ഇന്ന് അവരുടെ ഏഴാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഇരുവരുടെയും പ്രണയകഥ യഥാർത്ഥപ്രണയത്തിൽ വിശ്വസിക്കുന്നവർക്ക് ഒരു പാഠപുസ്തകമാണ്. പ്രിയയും അറ്റ്ലീയും ഒരു വലിയ സുഹൃദ്‌വലയത്തിൽ നിന്നും പ്രണയത്തിലേക്ക് കടന്നുവന്നത്. സിനിമയോടുള്ള ഇഷ്ട്ടം ഇരുവരെയും വർഷങ്ങളോളം സുഹൃത്‌ബന്ധത്തിൽ നിലനിർത്തി. ആ ഗ്യാങ്ങിൽ തനിക്ക് പ്രിയയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന കാര്യം പ്രിയക്ക് മാത്രമേ അറിയില്ലാതിരുന്നതെന്നും ശിവകാർത്തികേയൻ അടക്കമുള്ള ആ ഗ്യാങ്ങിലുള്ള ബാക്കിയെല്ലാവർക്കും അറിയാമായിരുന്നുവെന്നും അറ്റ്ലീ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 2014ലാണ് ഇരുവരും വിവാഹിതരായത്. ഏഴാം വിവാഹവാർഷികത്തിൽ പ്രിയ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ഏതൊരു പെണ്ണും കൊതിക്കുന്ന ഭർത്താവും സുഹൃത്തുമായിരിക്കുന്നതിന് നന്ദി പറഞ്ഞ പ്രിയ ഇനിയും കൂടുതൽ സന്തോഷങ്ങൾ ജീവിതത്തിലേക്ക് വരുമെന്നും കുറിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം അഭിനേത്രി കൂടിയായ…

Read More

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. വളരെ കുറച്ച് മാത്രം ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കുടിയാണ് താരം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. ആട് 2 ലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷത്തിലാണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വേള്‍ഡ് നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആയ വോക്‌സ്വാഗന്‍ പോളോ താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.താരം പങ്ക് വെച്ചിരിക്കുന്ന ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ‘ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് ഒരു റെസ്റ്റോറന്റിൽ നിന്നുമുള്ള ഫോട്ടോസ് നടി പങ്ക് വെച്ചിരിക്കുന്നത്.…

Read More