Author: webadmin

പ്രശസ്ത മലയാള താരം ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നവംബർ പത്തൊന്പതിനു ആണ് റിലീസ് ചെയ്യുക. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരളത്തിൽ വലിയ പ്രചാരമുള്ള വടംവലി എന്ന കായികയിനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ ചിത്രം കഥ പറയുന്നത്. വടംവലിയുടെ ആവേശവും ആകാംഷയും വൈകാരിക മുഹൂര്തങ്ങളുമെല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നത്. നീലൂർ എന്ന ഗ്രാമത്തിന്റെയും ആഹാ എന്ന വടംവലി ടീമിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ആഹാ എന്ന വടംവലി ടീമിന്റെ പഴയ അംഗമായും പുതിയ ടീമിന്റെ പരിശീലകനായുമാണ് ഇന്ദ്രജിത് എത്തുന്നതെന്നും ട്രൈലെർ നമ്മളോട് പറയുണ്ട്. മത്സരിച്ച 73 ഇൽ 72 ഉം ജയിച്ച ആഹാ എന്ന വടവലി ക്ലബിന്റെ കഥ…

Read More

നടി, അവതാരിക, ആർജെ എന്ന നിലകളിൽ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ് നൈല. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. ഈ ഇടക്ക് താരത്തിന് ഗോൾഡൻ വിസയും ലഭിച്ചിരുന്നു. നൈല സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. ഫോട്ടോയേക്കാൾ താരമിട്ട ക്യാപ്ഷനാണ് ഏവരുടെയും കണ്ണിലുടക്കിയത്. ‘വാഷിംഗ് പൗഡർ നിർമ്മ’…

Read More

ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. മലയാളിയായ ഈ താരം, നടി മേനകയുടെയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മകളാണ്. മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി അതിനു ശേഷം കൂടുതലും അഭിനയിച്ചത് അന്യ ഭാഷയിൽ ആണ്. സൂപ്പർ സ്റ്റാർ രജനികാന്ത്, ദളപതി വിജയ്, മെഗാ സ്റ്റാർ ചിരഞ്ജീവി എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കാൻ സാധിച്ച കീർത്തി മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം. ഡിസംബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ച് കീർത്തി പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യം ആണെന്നാണ് കീർത്തി സുരേഷ് പറയുന്നത്. ഇതിൽ ജോലി ചെയ്യാൻ വരുമ്പോൾ സ്വന്തം കുടുംബത്തിലേക്ക് വരുന്ന ഫീൽ ആണെന്നും എല്ലാവരും ചെറുപ്പം തൊട്ടേ അറിയാവുന്ന ആളുകൾ ആണെന്നും കീർത്തി പറഞ്ഞു. മോഹൻലാൽ,…

Read More

കോവിഡ് പ്രതിസന്ധി മൂലം അടച്ചുപൂട്ടിയ തീയറ്ററുകൾ വീണ്ടും തുറന്നതിന് ശേഷം തീയറ്ററുകളിൽ എത്തിയ ഏറ്റവും വലിയ റിലീസായ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് വമ്പൻ വിജയം കുറിച്ച് പ്രദർശനം തുടരുകയാണ്. കേരളത്തിൽ മാത്രമല്ല, റെസ്റ്റ് ഓഫ് ഇന്ത്യയിലും ജിസിസിയിലും എല്ലാം വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിൽ ദീപാവലി റിലീസായി എത്തിയ രജനികാന്തിന്റെ അണ്ണാത്തേയും പിന്നിലാക്കിയാണ് കുറുപ്പിന്റെ കുതിപ്പ്. ഇപ്പോഴിതാ കുറുപ്പ് അൻപത് കോടിയെന്ന മാന്ത്രികസംഖ്യയിലേക്ക് അടുക്കുന്നതായാണ് റിപ്പോർട്ട്. ജിസിസിയിൽ നിന്ന് മാത്രം ഇരുപത് കോടി നേടിയ ചിത്രം കേരളത്തിൽ നിന്നും റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നും മുപ്പത് കോടിയോളം നേടിയിട്ടുണ്ട്. തമിഴ്‌നാട് – 2.75 കോടി, കർണാടക – 2.3 കോടി, ആന്ധ്രാപ്രദേശ് & തെലുങ്കാന – 2.3 കോടി, നോർത്ത് ഇന്ത്യ – 1.1 കോടി ഇങ്ങനെയാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് ലയാളം, തമിഴ്,…

Read More

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. 85 കോടിയോളം രൂപ മുതൽ മുടക്കി നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം കൂടി ലഭിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. സംസ്ഥാന അവാർഡിൽ മികച്ച വി എഫ് എക്‌സ്, നൃത്ത സംവിധാനം, ഡബ്ബിങ് എന്നീ മൂന്നു അവാർഡുകൾ നേടിയ ഈ ചിത്രം ദേശീയ തലത്തിൽ മികച്ച ചിത്രമായി മാറിയതിനൊപ്പം മികച്ച വി എഫ് എക്സ്, മികച്ച വസ്ത്രാലങ്കാരം എന്നീ അവാർഡുകളും നേടിയെടുത്തു. ഡിസംബർ രണ്ടിന് ലോകം മുഴുവൻ രണ്ടായിരത്തിനു മുകളിൽ കേന്ദ്രങ്ങളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക. കേരളത്തിൽ ഇതിനോടകം അഞ്ഞൂറിൽ അധികം ഫാൻസ്‌ ഷോകൾ ചാർട്ട് ചെയ്ത ഈ ചിത്രത്തിന്റെ, ബുക്കിങ് തുടങ്ങിയ സ്‌ക്രീനുകളിൽ ഇപ്പോഴേ സോൾഡ് ഔട്ട്…

Read More

ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. Saniya Iyyappan at Udaypur the land of lakes pic.twitter.com/ogCdb5JbLv — Cinema Daddy (@CinemaDaddy) November 11, 2021 അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. Saniya Iyyappan at Udaypur…

Read More

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ഇന്നാണ് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ. കേരളത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ഷോകൾ കളിക്കുന്ന ചിത്രമെന്ന റെക്കോർഡ് കരസ്ഥമാക്കിയ കുറുപ്പ് കേരളത്തിൽ 500 സ്‌ക്രീനുകളിലാണ് ഇന്ന് പ്രദർശനത്തിനെത്തിയത്. എന്നാൽ ഇന്ന് വൈകിട്ടായപ്പോഴേക്കും അത് 550 സ്‌ക്രീനുകളിലേക്ക് എത്തിയിരിക്കുകയാണ്. അതും കൂടാതെ അതിൽ വളരെ കുറച്ച് ഷോകൾ ഒഴികെ ബാക്കിയെല്ലാം തന്നെ ഹൗസ്‌ഫുള്ളാണ്. കൂടാതെ എക്സ്ട്രാ ഷോകളും ആഡ് ചെയ്‌തിട്ടുണ്ട്‌. അതേസമയം നാളത്തെ ഓൺലൈൻ ബുക്കിങ്ങ് മിക്കതും തന്നെ ഹൗസ്‌ഫുൾ ആകാറായി. ചിലയിടത്ത് ടിക്കറ്റുകൾ സോൾഡ് ഔട്ടായി. മലയാള സിനിമയുടെ പ്രതാപകാലത്തിലേക്ക് തിരികെ പോകുവാൻ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമെത്തിയ കുറുപ്പ് ഒരു കാരണമായിരിക്കുകയാണ്. വീക്കെൻഡ് ആയതിനാൽ തന്നെ അടുത്ത രണ്ടു ദിവസവും കൂടുതൽ പ്രേക്ഷകരെ തീയറ്ററുകളിലേക്ക് പ്രതീക്ഷിക്കാം. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും…

Read More

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്സ് വരുമ്പോള്‍ അതിനെതിരെ ചുട്ട മറുപടി കൊടുക്കാന്‍ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും. ഇതൊക്കെ ഉള്ളതിനാല്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും നടി ഇരയാകാറുണ്ട്. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയാണ് സാധിക. ഗ്ലാമര്‍ ചിത്രങ്ങളിലൂടെ…

Read More

മലയാളി എന്നല്ല ലോകത്തുള്ള എല്ലാവരും തന്നെ മനസ്സറിഞ്ഞ് ചിരിക്കുവാൻ കൊതിക്കുന്നവരാണ്. അതിപ്പോൾ ഒരു സിനിമ, സീരിയൽ, നാടകം, സർക്കസ് എന്നിങ്ങനെ പല രീതികളിലും അവർ പൂർത്തീകരിക്കുവാൻ ശ്രമിക്കാറുണ്ട്. അതിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഉപാധിയാണ് സിനിമ. മലയാളിയെ സംബന്ധിച്ചിടത്തോളം ആ കാര്യത്തിൽ നമ്മൾ ഭാഗ്യവന്മാരാണ്. എത്ര കണ്ടാലും മതിവരാത്ത, നിർത്താതെ പൊട്ടിച്ചിരിപ്പിക്കുന്ന കൾട്ട് ക്ലാസിക് കോമഡി ചിത്രങ്ങൾ നിരവധിയാണ് മലയാളത്തിലുള്ളത്. എന്നാൽ ഈ അടുത്തായി മലയാള സിനിമകൾ റിയലിസ്റ്റിക്കും ത്രില്ലറുമെല്ലാമായ ചിത്രങ്ങൾക്ക് പിന്നാലെയാണ്. അങ്ങനെ ചിരിക്കുവാൻ കൊതിക്കുന്ന മലയാളിക്ക് അതിനുള്ള അവസരം ഒരുക്കിയാണ് നിവിൻ പോളിയെ നായകനാക്കി ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം നിർവഹിച്ച കനകം കാമിനി കലഹം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് കനകം കാമിനി കലഹം. തീയേറ്ററുകളിൽ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിൻ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർത്തു വെക്കാനാകുന്ന മറ്റൊരു സിനിമ കൂടിയാണിത്. ഒരു ഹോട്ടലിൽ എത്തിച്ചേരുന്ന നായകനും നായികയും ഉൾപ്പെടെ അവിടെയുള്ള ജീവനക്കാരും മറ്റു താമസക്കാരും പരസ്പരം നേരിടേണ്ടിവരുന്ന സംഭവങ്ങളെ തമാശ കലർത്തി പറയുകയാണ് ചിത്രം ചെയ്യുന്നത്. ശുദ്ധഹാസ്യത്തേയും ആക്ഷേപഹാസ്യത്തെയും…

Read More

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും ഹാസ്യത്തിന്റെ വസന്തകാലം എത്തിയിരിക്കുകയാണ്. സമ്പൂർണ കോമഡി ചിത്രമായ ജാൻ എ മനിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ചിരിയോടൊപ്പം ആകാംക്ഷയും നിറച്ചാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്. നവംബർ 19നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂർണ കോമഡി എന്റർടൈനറായിരിക്കും ജാൻ എ മൻ. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിലുണ്ട്. ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഒരു ഫാമിലി എന്റടെയ്നർ ആണ് ചിത്രം. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു തണ്ടാശേരിയാണ്. ചിയേഴ്സ് എന്റർടയിൻമെന്റ്സിന്റെ ബാനറിൽ വികൃതി എന്ന സിനിമക്ക് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സലാം…

Read More