Author: webadmin

വിക്കി കൗശലിന്റെയും കത്രീന കെയ്ഫിന്റെയും വിവാഹ ചിത്രങ്ങളും അതിനോട് അനുബന്ധിച്ച് നടന്ന ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുകയാണ്. വിവാഹത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഹൽദി ആഘോഷം കുടുംബവും അടുത്ത സുഹൃത്തുക്കളും ഒരുമിച്ച് ആഘോഷമായി നടത്തുന്നത്. കത്രീനയും തൻറെ സ്പെഷ്യൽ ദിവസത്തിൽ ഹാൽദി വളരെ ആഘോഷമായി തന്നെയാണ് നടത്തിയത്. സന്തോഷത്തിൽ മതിമറന്നിരിക്കുന്ന കത്രീനയെയും വിക്കിയെയുമാണ് ഹൽദി ചിത്രങ്ങളിൽ ഇപ്പോൾ കാണാനാവുക. മനോഹരമായ ഐവറി ലെഹങ്കയാണ് കത്രീന ധരിച്ചിരിക്കുന്നത് . വ്യാഴാഴ്ചയാണ് കത്രീന കൈഫും വിക്കി കൗശലും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്. ഇരുവരും വിവാഹ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. അത്യാഡംബര മായി വിവാഹം നടത്തിയത് ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു. വളരെ കുറച്ചു പേർക്ക് മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ അതും രഹസ്യകോഡുമായി മാത്രമാണ് വിവാഹ സ്ഥലത്തേക്ക് അതിഥികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കൂ. മാത്രമല്ല ചടങ്ങിനെത്തി ഫോട്ടോ എടുക്കാനോ മറ്റു കാര്യങ്ങൾക്ക് ഒന്നും പെർമിഷൻ ഒന്നുമില്ലായിരുന്നു. ഇത്തരം…

Read More

കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലർ ആയി പ്രേക്ഷകർക്കു മുന്നിലെത്തുന്ന തേര്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം ആണ് ഈ ചിത്രം ചിത്രം നിര്‍മ്മിക്കുന്നത്. ഡിനില്‍ പി.കെ ആണ് ചിത്രത്തിൻറെ തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്നത്. ടി.ഡി ശ്രീനിവാസ് ആണ് ,ഛായാഗ്രഹണം ,എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍  തോമസ് പി മാത്യൂ, എഡിറ്റര്‍ സംജിത് മുഹമ്മദ് എന്നിവരാണ്. അമിത് ചക്കാലക്കലിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം എന്നിവരാണ്. പോസ്റ്റുകൾ തിളങ്ങിയിരിക്കുന്നതും ഇവർ തന്നെയാണ്. ഇവരെ കൂടാതെ മറ്റു കഥാപാത്രങ്ങളായി എത്തുന്നത് അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു എന്നിവരാണ്. ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തീകരിച്ചിരിക്കുന്നത് പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ്. ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലക്കല്‍-എസ്.ജെ സിനു കൂട്ടുകെട്ടില്‍…

Read More

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നിത്യദാസ് . ചിത്രത്തിലെ ബസന്തി എന്ന കഥാപാത്രം മലയാളികൾ എന്നും ഓർക്കുന്നതാണ്. സിനിമാ മേഖലയിൽ നിന്നും നടി ഇടവേള എടുത്തിട്ട് കുറച്ചധികം നാളുകളായി ഇപ്പോൾ മിനി സ്ക്രീൻ രംഗത്ത് ആണ് തിളങ്ങുന്നത്.സോഷ്യൽ മീഡിയയിലെ താരം വളരെയധികം സജീവമാണ് ,മാത്രമല്ല നിത്യയുടെ മകളെയും പ്രേക്ഷകർക്ക് ഇഷ്ടം ആണ്. ഇരുവരും പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറ്’ നിരവധി പേരാണ് നല്ല അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്. പക്ഷേ ചിലർ മോശം അഭിപ്രായങ്ങളുമായി വരാറുണ്ട്. അവരോട് നടിയ്ക്ക് ചിലപ്പോൾ ചിലത് പറയാനുണ്ട്. തങ്ങളുടെ വീഡിയോകൾ മറ്റു പല പേജ്കളും പോസ്റ്റ് ചെയ്യും അവിടെ മോശമായ കമൻറുകൾ നൽകുന്നവരോട് ഒന്നും പറയാനില്ല, തങ്ങളുടെ വീഡിയോകൾ കാണുന്നത് ഇഷ്ടമില്ലെങ്കിൽ അത് കാണണ്ട എന്ന് മാത്രമേ പറയാൻ സാധിക്കു, ഞങ്ങളുടെ സന്തോഷം നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് ,ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ ആവശ്യമില്ലെന്നും…

Read More

തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് അല്ലുഅർജുൻ. ഇപ്പോൾ ഏറ്റവും പുതിയതായി നായകനായി എത്തുന്ന അല്ലു അർജുന്റെ തെലുങ്ക് ചിത്രം പുഷ്പയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. സമാന്ത ചുവടു വയ്ക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. ഈ ഗാനത്തിനായി തെന്നിന്ത്യൻ താര സുന്ദരി സമാന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത് ,ഗാനത്തിൻറെ വീഡിയോയിൽ ഗ്ലാമറസ് ലുക്കിലാണ് സമാന്ത എത്തിയിരിക്കുന്നത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് ഒരു കോടിയിലധികം ആളുകളാണ്. ചിത്രത്തിൻറെ നിരവധി ഫാൻസ് പേജുകളിൽ ഇപ്പോൾ വീഡിയോയും അതുപോലെതന്നെ സ്റ്റിൽസും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ അല്ലുഅർജുൻ ഒപ്പം മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നത് രശ്മിക മന്ദാനയാണ്. ആദ്യ ഭാഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുന്നത്. പുഷ്പയില്‍ വില്ലനായിട്ടാണ് മലയാളത്തിൻറെ പ്രിയപ്പെട്ടതാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന…

Read More

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ. നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ച മാളവിക മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ്. വിജയ്‌യുടെ നായികയായി താരം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം മാസ്റ്ററാണ് അവസാനം തീയറ്ററുകളിൽ എത്തിയ മാളവികയുടെ സിനിമ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു. 2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. View this post on…

Read More

ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയിൽ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് മലയാളി കാണുന്നത് ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ആണ്. തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്. ഗൗതം വാസുദേവ് മേനോനാണ് ഗിത്താർ കമ്പി മേലെ നിൻഡ്രു സംവിധാനം ചെയ്‌തത്‌. View this post on Instagram A post shared by MISS MARTIN🦋 (@prayagamartin) പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ…

Read More

കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രേക്ഷകർ വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്. വമ്പൻ റിലീസായി എത്തിയ ദുൽഖർ സൽമാന്റെ കുറുപ്പ് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ തീയറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്റ്റാറാണ് തീയറ്ററുകൾ തുറന്നതിന് ശേഷം ആദ്യമായി തീയറ്ററുകളിൽ എത്തിയ മലയാള ചലച്ചിത്രം. ഇപ്പോഴിതാ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തുന്ന തീയറ്റർ വ്യവസായത്തിന് ബലമേകി നാളെ എത്തുന്നത് നാല് ചിത്രങ്ങളാണ്. ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം ആഹാ, ബേസിൽ ജോസഫ് നായകനാകുന്ന ജാൻ എ മൻ, ലാൽബാഗ്, ആസിഫ് അലി ചിത്രം എല്ലാം ശരിയാകും എന്നിവയാണ് നാളെ തീയറ്ററുകളിൽ എത്തുന്നത്. പ്രശസ്ത മലയാള താരം ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരളത്തിൽ വലിയ പ്രചാരമുള്ള വടംവലി എന്ന കായികയിനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ…

Read More

പ്രശസ്ത സീരിയൽ നടി ശ്രീകല ശ്രീധരന്റെ വീട്ടിൽ കവർച്ച നടന്നു. കണ്ണൂർ ചെറുകുന്നിലുള്ള താരത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. പട്ടാപ്പകൽ പിൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്‌ടാക്കൾ 15 പവൻ സ്വർണം കവർന്നു. ശ്രീകലയും ഭർത്താവ് വിപിനും മകനുമൊത്ത് യു കെയിലായിരുന്ന സമയത്താണ് മോഷണം നടന്നത്. വിപിൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. കോവിഡിനെ തുടർന്ന് ശ്രീകലയും കുടുംബവും കുറച്ചുനാൾ മുൻപ് കേരളത്തിൽ വന്നിരുന്നു. എങ്കിലും മോഷണം നടന്ന കാര്യം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതായി മനസ്സിലാക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്‍തത്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവർക്ക് കവർച്ചയിൽ പങ്കുണ്ടോ എന്നന്വേഷിക്കും എന്ന് പോലീസ് പറഞ്ഞു. എല്ലാവരുടെയും മൊഴിയെടുക്കുമെന്ന് അറിയിച്ച പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പറഞ്ഞു. ശ്രീകല ശശിധരൻ പ്രധാനമായും മലയാളം ടെലിവിഷൻ പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനിക്കുന്ന ഒരു നടിയാണ്. പരിശീലനം നേടിയ ക്ലാസിക്കൽ നർത്തകിയും മുൻ കലാതിലകവുമായിരുന്നു ശ്രീകലാ…

Read More

ദിലീപ് ചിത്രം മുല്ലയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മീര നന്ദൻ, ഗായികയായി എത്തിയ മീര പിന്നീട് നായിക പദവി നേടിയെടുക്കുക ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും മീര അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം അഭിനയതിൽ നിന്നും മാറി നിൽക്കുകയാണ്. ഗൾഫിൽ ആർജെ ആയി വർക്ക് ചെയ്യുകയാണ് മീര ഇപ്പോൾ. ശരിയായ പേര് മീര നന്ദകുമാർ എന്നാണ്. 1990 നവംബർ 26 നു നന്ദകുമാറിന്റേയും മായയുടേയും മകളായി എറണാകുളത്തെ ഇളമക്കരയിൽ പെരുന്തൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. അർജുൻ നന്ദകുമാർ ആണ് സഹോദരൻ. മീര സ്കൂൾ വിദ്യാഭ്യാസം ഇളമക്കരയിലെ ഭവൻ വിദ്യാമന്ദിറിലാണ് നടത്തിയത്. അക്കാലത്താണ് മുല്ല സിനിമയിൽ അഭിനയിക്കുന്നത്. തുടർന്ന് സെയ്ന്റ് തെരേസാസ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം ഇപ്പോൾ മണിപ്പാൽ സർവ്വകലാശാലയിൽ വിദൂരപഠന സമ്പ്രദായത്തിലൂടെ മാസ് കമ്യുണിക്കേഷൻ & ജേണലിസത്തിൽ ബിരുദാനന്ത ബിരുദം പഠിക്കുന്നു. വീടിനടുത്തുതന്നെയുള്ള സംഗീതാദ്ധ്യാപിക ലീലയിൽ നിന്നാണ് ആദ്യം സംഗീതം…

Read More

2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്ഥേർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. വിന്റേജ് ലുക്കിൽ ഗ്ലാമറസായി എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത്. യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വയനാടാണ് താരത്തിന്റെ സ്വദേശം. എസ്ഥേറിന്റെ അനിയൻ എറിക്കും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. View this post on Instagram A post shared…

Read More