Author: webadmin

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ. എന്നാൽ, ചിത്രം ഒ ടി ടിയിലാണോ അതോ തിയറ്ററിലാണോ റിലീസ് ചെയ്യുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇപ്പോൾ തമിഴ് സൂപ്പർസ്റ്റാർ തല അജിത്ത് മരക്കാർ ലൊക്കേഷനിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിന്റെ വീഡിയോ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. അതേസമയം, മരക്കാർ ഒ ടി ടി റിലീസ് ആയിരിക്കുമോ അല്ലെങ്കിൽ തിയറ്റർ റിലീസ് ആയിരിക്കുമോ എന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ തിയറ്ററിൽ സിനിമ റിലീസ് ചെയ്താൽ വലിയ നഷ്ടം വരുമെന്നാണ് നിർമാതാവായ ആന്റണി പെരുമ്പാവൂരിന്റെ പക്ഷം. മരക്കാർ തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന് മുമ്പാകെ ആന്റണി പെരുമ്പാവൂർ നിബന്ധനകൾ വെച്ചിരുന്നു. സിനിമ തിയറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗാരന്റി നൽകണം, തിയറ്ററുകളിൽ നിന്ന് 50 കോടി രൂപയെങ്കിലും വേണം എന്നിവ ആയിരുന്നു പ്രധാന നിബന്ധനകൾ. എന്നാൽ, ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്രയധികം പണം നൽകാൻ കഴിയില്ലെന്നാണ് പല തിയറ്റർ…

Read More

നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജോസഫിന്റെ ആദ്യപ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷകഹൃദയങ്ങൾ കവർന്നിരുന്നു. ഇപ്പോൾ നടിയുടെ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അൽപ്പം ഗ്ലാമറസ് പരിവേഷത്തിൽ തന്നെയാണ് മാധുരിയുടെ ദീപാവലി സ്‌പെഷ്യൽ ഫോട്ടോസ്. ജോസഫിന് പിന്നാലെ മോഹൻലാലിന്റെ നായികയായും മാധുരി അഭിനയിച്ചു. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിൽ തിയാമ്മ എന്ന കെ.പി.എ.സി. ലളിതയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് മാധുരി ചെയ്‌തത്‌. ലക്ഷകണക്കിന് ഫോള്ളോവർസുള്ള മാധുരിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ബൾബുകൾ ദേഹത്തണിഞ്ഞ് വെള്ള വസ്ത്രമുടുത്താണ് താരം ഫോട്ടോസിനായി പോസ് ചെയ്‌തിരിക്കുന്നത്‌. നിമിഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ജോസഫ്’. ഈ ചിത്രത്തിലെ ജോജുവിന്റെ പ്രകടനം 64-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക പരാമർശം നേടിയിരുന്നു. ദിലീഷ് പോത്തൻ, ആത്മിയ, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. ‘ജോസഫ്’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഒരു റിട്ടയേര്‍ഡ് പോലീസ്…

Read More

നടിയായും,അവതാരകയായും, മോഡലായും മലയാളിഹൌസ് താരമായും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റോസിൻ ജോളി. വിവാഹ ശേഷവും സ്‌ക്രീനിൽ താരമായിരുന്ന റോസിൻ ഇപ്പോൾ ബാംഗ്ലൂരിലാണ് സ്ഥിര താമസം. ഗോവയിൽ ഭർത്താവും മകളും ഒത്തുള്ള സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് ഇപ്പോൾ റോസിൻ ജോളി. ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. View this post on Instagram A post shared by Rosin Jolly (@rosinjolly) റോസിൻ നർത്തകിയായും തിളങ്ങിയിട്ടുണ്ട്. ടെലിവിഷൻ അവതാരക ആയിട്ടാണ് തുടക്കം. വെഡിംഗ് ബെല്ലുകൾ , പ്രിയസഖി , ലവ് ഇൻ കാനോപി , SIIMA ഫിലിം അവാർഡ്, അത്തം പത്തിനു രുച്ചി എന്നീ പരിപാടികളിൽ അവതാരികയായിട്ടുണ്ട്. ഒട്ടനവധി സിനിമകളിലും റോസിൻ താരമായിരുന്നു. മലയാളീ ഹൗസ് എന്ന പ്രോഗ്രാമാണ് റോസിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. സുനിൽ പി തോമസാണ് റോസിന്റെ ഭർത്താവ്. ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്ന് വന്ന…

Read More

കേരളത്തിന്റെ കുറ്റാന്വേഷണചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിന്റെ ഓൺലൈൻ ബുക്കിങ്ങ് ഇന്നലെയാണ് ആരംഭിച്ചത്. ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകൾക്ക് അകം നിരവധി ഷോകളാണ് ഹൗസ്ഫുള്ളായത്. അതിനാൽ തന്നെ കൂടുതൽ ഷോകൾ തീയറ്ററുകളിൽ ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി, വിജയ് ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കോവിഡിന് ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ എത്തുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമ്പാനൂർ ന്യൂ തീയറ്ററിൽ ബുക്കിംഗ് ഹൗസ്ഫുൾ ആയതോടെ കൂടുതൽ ഷോകൾ ആഡ് ചെയ്തു. കോവിഡിന് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് വലിയൊരു നേട്ടമാണെന്ന് ന്യൂ തീയറ്റർ ഉടമയും പ്രശസ്ഥ നിർമാതാവും കൂടിയായ വിശാഖ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഇന്നലെ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ ഉറപ്പ് നൽകുന്നത്. കഴിഞ്ഞ…

Read More

2002ൽ ടാർസാൻ കി ബേട്ടിയിലെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് റിതിക സിംഗ്. അഭിനയത്തിനൊപ്പം ഒരു ആയോധന വിദഗ്‌ധ കൂടിയാണ് നടി. സുധ കൊങ്കാര പ്രസാദ് സംവിധാനം ചെയ്ത ഇരുതി സുട്രു എന്ന ചിത്രത്തിൽ ആർ. മാധവനോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സലാ ഖാഡോസ് എന്ന പേരിൽ ഹിന്ദിയിലും ഈ ചിത്രം നിർമ്മിക്കപ്പെട്ടു. 63-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ ഈ ചലച്ചിത്രത്തിലെ റിതികയുടെ അഭിനയത്തിന് പ്രത്യേക പരാമർശം ലഭിച്ചു. പിന്നീട് തെലുങ്ക് ചിത്രമായ ഗുരു എന്ന ചിത്രത്തിലും തമിഴ് ചിത്രമായ ശിവലിംഗയിലും അഭിനയിച്ചു . കൂടാതെ ഹിന്ദി, തമിഴ്, തെലുഗു എന്നീ മൂന്ന് ഭാഷകളിലെ ചലച്ചിത്രങ്ങളിലെ അഭിനയത്തിനും റിതികയ്ക്ക് ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി. 2013 ൽ സൂപ്പർ ഫൈറ്റ് ലീഗിന് വേണ്ടിയുള്ള പരസ്യത്തിൽ റിതിക അഭിനയിച്ചിരുന്നു. ഈ പരസ്യം കണ്ടുകൊണ്ട് സുധ കൊങ്കരയാണ് റിതികയെ ഇരുതി സുട്രിലേക്ക് അഭിനയിക്കാൻ ക്ഷണിച്ചത്. പരസ്യത്തിന്റെ പരിപാടിയുടെ ചെയർമാനായ രാജ് കുന്ദ്ര വഴിയായിരുന്നു…

Read More

കോവിഡ് പ്രതിസന്ധി മൂലം തകർച്ച നേരിട്ട കേരളത്തിലെ തീയറ്റർ വ്യവസായത്തിന് പുനർജീവനേകി തീയറ്ററുകൾ വീണ്ടും തുറന്നിരിക്കുകയാണ്. ആദ്യ മലയാളം റിലീസായി പ്രദർശനത്തിനെത്തിയ സ്റ്റാറിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. തീയറ്റർ അനുഭവം തിരിച്ചുതരുവാൻ സഹായിച്ച ചിത്രത്തിന് നന്ദി പറഞ്ഞ പ്രേക്ഷകർ ചിത്രം നല്ളൊരു സന്ദേശവും സമൂഹത്തിന് നൽകുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ പ്രേക്ഷകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായിക ഷീലു എബ്രഹാം. ‘സ്റ്റാർ സിനിമയെ സപ്പോർട്ട് ചെയ്തവർക്കും , അഭിനന്ദിച്ചവർക്കും , സത്യസന്ധമായി വിമർശിച്ചവർക്കും നന്ദി’ എന്നാണ് താരം കുറിച്ചത്. ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വയാണ് സ്റ്റാർ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി…

Read More

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്സ് വരുമ്പോള്‍ അതിനെതിരെ ചുട്ട മറുപടി കൊടുക്കാന്‍ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും. ഇതൊക്കെ ഉള്ളതിനാല്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും നടി ഇരയാകാറുണ്ട്. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയാണ് സാധിക. ഗ്ലാമര്‍ ചിത്രങ്ങളിലൂടെ…

Read More

കേരളത്തിന്റെ അന്വേഷണചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ ഉറപ്പ് നൽകുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പകലിരവുകൾ’ എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12നാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ…

Read More

കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിരെ പ്രതികരിച്ച ജോജു ജോർജിന് പിന്തുണയുമായി നടി ലക്ഷ്‌മി പ്രിയ. അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്., അയാളുടെ വാക്കുകൾ നമ്മുടെ വാക്കുകളാണ് ! എന്നാണ് ലക്ഷ്‌മി കുറിച്ചത്. ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല! അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും പുച്ഛത്തിന്റെയും മാറ്റിനിർത്തപ്പെടലുകളുടെയും മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്! നിരാസങ്ങളുടെ ഇടയിൽ നിന്നും സ്വന്തമായി വഴി വെട്ടി മുന്നേറിയവന്റെ നിശ്ചയ ദാർഢ്യം! ദന്ത ഗോപുരങ്ങൾക്കിടയിൽ നിൽക്കുന്നവരിൽ നിന്നും ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്ന പിൻബലം അനുഭവങ്ങളുടെ മൂശയിൽ ഉരുകി ഉറച്ച മനക്കരുത്താണ്…. ഒരാൾക്കും ഊഹിക്കാൻ പോലും കഴിയാത്തത്ര ബലം അതിനുണ്ട്! അതുകൊണ്ട് തന്നെ അയാൾ കരയുമ്പോൾ അത് സാധാരണക്കാരന്റെ കരച്ചിൽ ആവുന്നു.. അയാളുടെ ചിരി സാധാരണക്കാരന്റെ സന്തോഷമാവുന്നു… അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ…

Read More

തീയറ്ററുകൾ വീണ്ടും തുറന്നതോടെ ചലച്ചിത്രമേഖല പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുവാൻ ഒരുങ്ങുകയാണ്. നിരവധി ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. അതിൽ ഏറെ പ്രതീക്ഷ പകരുന്ന ഒന്നാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. എന്നാൽ കുറുപ്പും ഒടിടിയിലേക്ക് പോകുമായിരുന്നുവെന്നും മമ്മൂക്ക ഇടപെട്ടതുകൊണ്ടാണ് തീയറ്ററിൽ എത്തുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ. കുറുപ്പ് എന്ന ചിത്രത്തിലൂടെ തിയേറ്ററുകള്‍ വീണ്ടും സജീവമാകുമെന്ന പൂര്‍ണ പ്രതീക്ഷയുണ്ട്. കുറുപ്പും ഒ.ടി.ടിയിലേക്ക് പോകാന്‍ തീരുമാനിച്ച പടമായിരുന്നു. എന്നാല്‍ മമ്മൂട്ടിയും ദുല്‍ഖറും അതിന്റെ നിര്‍മാതാക്കളുമെല്ലാം സഹകരിച്ചതോടെ ആ പടം തിയേറ്ററില്‍ എത്തി. മരക്കാര്‍ മരക്കാര്‍ എന്ന് പറഞ്ഞ് ഒരു ജീവിതം മുഴുവന്‍ ഇരിക്കാനാവില്ലെന്നും മറ്റ് സിനിമകളും പ്രൊഡ്യൂസേഴ്‌സുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ നിര്‍മാതാവ് ആന്റണി പെരൂമ്പാവൂര്‍ ഒരാഴ്ച മുന്‍പ് എല്ലാ തിയറ്ററുടമകളുടെ അക്കൗണ്ടിലേക്കും പൈസ തിരിച്ചടച്ചിരുന്നു. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12നാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മലയാളം,…

Read More