Author: webadmin

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More

അഭിനയമികവ് കൊണ്ട് ആരാധകരുടെ മനംകവർന്ന താരരാജാവ് ആണ് മോഹൻലാൽ. ആരാധകരുടെ ആവേശം ആണ് അദ്ദേഹം. ആരാധകരോടും പ്രേക്ഷകരോടും അകമഴിഞ്ഞ സ്നേഹമാണ് അദ്ദേഹത്തിനുള്ളത്. ഈ സ്നേഹം വെളിവാക്കുന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. പനി കൂടി ആശുപത്രിയിൽ കഴിയുന്ന ആരാധകന്റെ സ്ഥിതിവിവരങ്ങൾ ഫോൺ വിളിച്ച് ചോദിച്ചറിയുന്ന മോഹൻലാലിന്റെ ഓഡിയോ ക്ലിപ്പുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് രാജൻ വെള്ളിമുക്കിനെയാണ് താരം ഫോൺ ചെയ്തത്.രാജനുമായി താരം ഫോൺ ഫോണിൽ സംസാരിക്കുന്നത് ഓഡിയോ ക്ലിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Read More

മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കുന്നു. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിൻറെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല . പതിവുപോലെതന്നെ സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. അടുത്തമാസം 16ന് ചിത്രത്തിൻറെ പൂജയും ഒരു ദിവസത്തെ ഷൂട്ടിംഗ് നടക്കും. പിന്നീടുള്ള ഷൂട്ടിംഗ് ഓഗസ്റ്റ് ഏഴിനാണ് പുനരാരംഭിക്കുക. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്നത്.ചിത്രത്തിൽ തമിഴ് നടൻ അർജുനും അഭിനയിക്കുന്നുണ്ട് എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ആദ്യ രണ്ടു ചിത്രങ്ങളും കേരള ബോക്സ് ഓഫീസിലെ വലിയ രണ്ട് വിജയങ്ങളായിരുന്നു. മാസ്റ്റർപീസ് അതുവരെയുള്ള ഏറ്റവും കൂടുതൽ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.ഈ വിജയ…

Read More

കൗമുദി ടിവിയുമായുള്ള അഭിമുഖത്തിൽ അഭിനേതാക്കളെ പറ്റിയുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് നടി അനുമോൾ.മോഹൻലാലിന്റെ എല്ലാ കഥാപാത്രങ്ങളെയും താൽപര്യമില്ലെന്നും ലാലേട്ടൻ എന്തുചെയ്താലും അത് നല്ലതാണെന്നും അനുമോൾ പറയുന്നു. പക്ഷേ ലാലേട്ടന്റെ എല്ലാ ചിത്രങ്ങളും നല്ലതാണെന്ന് പറയാൻ അനുവിന് സാധിക്കുകയുമില്ല. ‘എല്ലാ ആക്ടേഴ്സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും ടാലന്റ് ഉള്ളവരാണ്. അല്ലാതെ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റില്ല’-അനുമോൾ പങ്കുവയ്ക്കുന്നു. സിനിമയിലെ ഒരു ടോപ് സ്റ്റാറിന് ലൗ ലെറ്റർ കൊടുക്കാൻ അവസരം ലഭിച്ചാൽ അത് ലാലേട്ടൻ ആയിരിക്കുമെന്ന് താരം കൂട്ടിച്ചേർക്കുന്നു. മമ്മൂക്കയെയും അനുമോൾക്ക് ഇഷ്ടമാണ്.പക്ഷേ താരത്തിന്റെ വീക്ഷണത്തിൽ റൊമാൻസിന്റെ കാര്യത്തിൽ ഒരു പിടി മുന്നിൽ നിൽക്കുന്നത് ലാലേട്ടനാണ്.മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടാണ് ഫീൽ ചെയ്യുന്നത് എന്നും അതുകൊണ്ട് ലവ് ലെറ്റർ കൊടുക്കാൻ കൈ വിറയ്ക്കും എന്നാണ് അനുമോൾ പറയുന്നത്.

Read More

തന്റെ സംവിധാനമികവ് പുറത്തെടുത്തു കൊണ്ട് മലയാളികളുടെ അഭിമാനമായി മാറിയ താരമാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സ്വന്തം വിശേഷങ്ങളും ഒപ്പം കുടുംബത്തിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഒരു താരമാണിത്. 2011ലായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹം ചെയ്തത്. 2014ലാണ് അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നത്. അലങ്കൃത എന്ന് പേരുള്ള കുട്ടിയെ അല്ലി എന്ന പേരിലാണ് അവർ വിളിക്കുന്നത്. താര പുത്രിയുടെ നിരവധി ചിത്രങ്ങൾ സുപ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടെങ്കിലും മുഖം കാണാത്ത രീതിയിലുള്ള ചിത്രങ്ങൾ ആണ് സാധാരണയായി പങ്കുവെച്ചു കൊണ്ടിരുന്നത്. സ്കൂളിൽ പോകാൻ തുടങ്ങിയ അല്ലി ഇപ്പോൾ അവധിക്കാലം ആഘോഷിക്കുകയാണ്. ഒരു മൃഗശാലയിൽ മൃഗത്തോട് എന്റെ പേര് അല്ലി നിങ്ങളുടെ പേര് എന്താണ് എന്ന് ചോദിച്ചു കൊണ്ട് നിൽക്കുന്ന താര പുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ അല്ലിയുടെ മുഖം കാണിക്കാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇപ്പോഴും പുറത്തുവന്നിരിക്കുന്നത്. പതിവ് രീതി വീണ്ടും തുടർന്നപ്പോൾ അത് ആരാധകരെ…

Read More

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഫഹദ് ഫാസിൽ ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന തരത്തിൽ ചിത്രത്തിന്റെ റിലീസ് ഈ വർഷം ഉണ്ടാകില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫഹദ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്ന ഈ വേളയിൽ തന്നെ 20 കോടിക്ക് മുകളിലാണ് നിർമ്മാണച്ചെലവ്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ട്രാൻസ് എന്ന് ഫഹദ് പറഞ്ഞിരുന്നു. നസ്രിയയും ചിത്രത്തിന്റെ ഒരു ഭാഗമായി മാറുന്നുണ്ട്. അമൽ നീരദാണ് ചിത്രത്തിന് ഛായാഗ്രഹണം. സൗണ്ട് ഡിസൈനിങ് റസൂൽപൂക്കുട്ടി നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്ബന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. വിൻസന്റ് വടക്കൻ ആണ് തിരക്കഥ ഒരുക്കുന്നത്.

Read More

ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ കിരീടം മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ്.മോഹൻലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സേതുമാധവൻ.ഇന്നത്തെ തലമുറ ചിന്തിക്കുന്നതു പോലെ ആണെങ്കില്‍ കിരീടം എന്ന സിനിമ തന്നെ ഉണ്ടാവുമായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് സംവിധായകൻ സിബി മലയില്‍.ചാക്കോള- ഓപ്പന്‍, റോസി അനുസ്മരണ അവാര്‍ഡ് ദാന സമ്മേളനത്തിലാണ് സിബി മലയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്.ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറി നില്‍ക്കണമായിരുന്നെന്ന് അടുത്തിടെ ഒരു വിദ്യാർത്ഥി സിബി മലയിലിനോട് പറയുകയുണ്ടായി.കാരണം എസ് ഐ ആയി കഴിഞ്ഞാൽ അയാള്‍ക്ക് പകരം വീട്ടാനുള്ള അവസരം വിനിയോഗിക്കാം.അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാം.ഇതാണ് പുത്തൻ തലമുറയുടെ ചിന്തകൾ. സിബിയുടെ അഭിപ്രായത്തിൽ ബുദ്ധിപരമായി മാത്രം സാഹചര്യങ്ങളെ വിലയിരുത്തുന്ന ഒരു കൂട്ടം ആളുകൾ ആണ് പുതു തലമുറയിൽ ഉള്ളത്.

Read More

ചുരുങ്ങിയ നാളുകൾ കൊണ്ട് കോടി ക്ലബിൽ ഇടം നേടിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പത്രസമ്മേളനം വിളിച്ചു കൂട്ടിയത് മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ വച്ചായിരുന്നു. സമ്മേളനത്തിൽ മോഹൻലാൽ സംവിധായകനായ പൃഥ്വിരാജ് രചയിതാവായ മുരളിഗോപി നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ എന്നിവർ പങ്കെടുത്തു. ലൂസിഫറിന്റെ പ്രീക്വലും സീക്വലും ചേർന്ന ചിത്രത്തിന്റെ പേര് എമ്പുരാൻ എന്നാണ്. ജീവിതത്തിലാദ്യമായി ഒരു ഫാൻസ് ഷോയ്ക്ക് വേണ്ടി മോഹൻലാൽ എത്തിയ ചിത്രം ലൂസിഫർ ആണ്. മലയാളി പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. എമ്പുരാന്റെ ടൈറ്റിൽ ലോഞ്ച്, ഒരു പുതുമുഖ നടൻ തന്റെ ആദ്യ ചിത്രത്തിന് നിൽക്കുന്നതുപോലെ നിന്നു കൊണ്ടാണ് മോഹൻലാൽ കണ്ടത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ സ്ക്രീനിൽ കാണുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉള്ള തിളക്കം പൃഥ്വിരാജ് എന്ന സംവിധായകനിലുള്ളള അദ്ദേഹത്തിന്റെ വിശ്വാസം എടുത്തുകാണിക്കുന്നു.

Read More

സിനിമാരംഗത്തെ ഏറ്റവും മികച്ച നടന്മാരും സംവിധായകരും ഗായകരും രചയിതാക്കളും സാങ്കേതിക പ്രവർത്തകരും പിറവിയെടുത്തത് മലയാളം ഇൻഡസ്ട്രിയിൽ നിന്നാണ്. ഇപ്പോൾ മലയാളസിനിമയ്ക്ക് ആദരമായി വൈറ്റില സ്റ്റേഷൻ ഒരുക്കുകയാണ് കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ്.മലയാള സിനിമയുടെ ചരിത്രം വൈറ്റില സ്റ്റേഷനിൽ രേഖപ്പെടുത്താനുള്ള കർമ്മപദ്ധതികൾ നടക്കുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ഇടവേള ബാബു മനീഷ് നാരായണൻ, ലിജിൻ ജോസ്, സിനിമ പാരഡിസോ ക്ലബ് പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. മലയാള സിനിമയിലെ പ്രശസ്തരും അപ്രശസ്തരുമായ കലാകാരന്മാരും സാങ്കേതികപ്രവർത്തകരും ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്ഫോം ആയിരിക്കും കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ ഒരുങ്ങുക.അതോടൊപ്പം മലയാള സിനിമയുമായി ബന്ധപ്പെട്ട എക്സ്ക്ലൂസിവ് ലോഞ്ചുകൾ നടത്താനുള്ള സൗകര്യവും അവിടെ ഒരുക്കുന്നുണ്ട്. മലയാള സിനിമയുമായി ബന്ധപ്പെട്ട്, ലുലു മാളും വീഗാലാന്റും പോലെ നിരവധി സന്ദർശകർ എത്തുന്ന കൊച്ചി മെട്രോയും ആകർഷകമാക്കാൻ ഉള്ള ഒരു ശ്രമം ആണിത്.

Read More

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി.വ്യാസൻ കെ പി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തിറങ്ങി. അനു സിത്താരയാണ് ചിത്രത്തിൽ ദിലീപിന് നായിക. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.സംഗീതം ബിജിബാൽ. നിർമാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്

Read More