Author: webadmin

വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി ജയറാമാണ് ചിത്രത്തിൽ നായകനായി എത്തുന്നത് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.ചിത്രത്തിൽ ജയറാമും നായകനാണ്.സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ .ജി നിർമിച്ചു സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോണി മത്തായി. ചിത്രത്തിന്റെ ഷൂട്ടിങിനായി ഇന്നലെ താരം കൊച്ചിയിലെ മാളിൽ എത്തിയിരുന്നു. ഒരു വലിയ ജനാവലിയാണ് താരത്തെ കാണുവാൻ മാളിൽ തടിച്ചുകൂടിയത്. തമിഴ് സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും കേരളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ച താരമാണ് വിജയ് സേതുപതി .അതിനാൽ തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണുവാൻ വേണ്ടി തടിച്ചു കൊടുക്കുകയായിരുന്നു ജനങ്ങൾ. ചിത്രം ജൂലൈയിൽ പ്രദർശനത്തിന് എത്തും. @VijaySethuOffl shoots for Markoni Mathai at Goldzouk Mall, Kochi#VijaySethupathi pic.twitter.com/P1vH6tcC8w— Cinema Daddy (@CinemaDaddy) May 19, 2019

Read More

യുവതാരം അഷ്കർ അലിയെ നായകനാക്കി ആക്കി നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലർ ചിത്രമാണ് ജീം ബൂം ബാ. അഷ്കർ അലിയോടൊപ്പം അനീഷ് ഗോപൻ , നേഹ സക്സേന, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അഞ്ചു കുര്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് .സച്ചിൻ വി.ജി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജുബൈർ മുഹമ്മദാണ്. ചിത്രത്തിന് വേണ്ടി ഫെജോ ഒരുക്കിയ റാപ്പ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അതിരന്റെ സംഗീത സംവിധായകൻ പി എസ് ശ്രീഹരി ആണ് ഇതിന്റെ സംഗീതം

Read More

മലയാളത്തിലെ ഏറ്റവും മുൻനിര കോമഡി താരങ്ങളിലൊരാളാണ് സൗബിൻ സാഹിർ കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്നെ സ്ഥാനം ഉറപ്പിച്ചെങ്കിലും സ്വഭാവ നടൻ എന്ന നിലയിലും നിലയിലും താരം കഴിവ് പ്രകടിപ്പിക്കുകയുണ്ടായി പറവ എന്ന ചിത്രത്തിലൂടെ സംവിധായകൻ കുപ്പായവും സൗബിൻ അണിയുകയുണ്ടായി. സൗബിൻ അച്ഛനായ വിവരം സോഷ്യൽ മീഡിയ വഴി താരം പുറത്ത് വിട്ടിരുന്നു.സൗബിൻ തന്നെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് വിശേഷം പങ്കുവെച്ചത്. ആണ് കുട്ടിയാണ് സൗബിന് പിറന്നത്. സൗബിൻ കോഴിക്കോട് സ്വദേശിനിയും സുഹൃതുമായ ജമിയ സഹീറിനെ 2018 ഡിസംബർ 16നാണ് വിവാഹം ചെയ്തത്.ഇപ്പോൾ സൗബിന്റെ കുട്ടിക്ക് പേരിട്ടു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സൗബിൻ തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്.ഒർഹാൻ സൗബിൻ എന്നാണ് കുഞ്ഞിന്റെ പേര്.കുഞ്ഞിന്റെ ചിത്രവും സൗബിൻ പുറത്ത് വിട്ടു.

Read More

ടൈംസ് ഓഫ് ഇന്ത്യയുടെ മോസ്റ്റ് ഡിസൈറബിൾ മാൻ ലിസ്റ്റിൽ ദുൽഖർ സൽമാൻ ഒമ്പതാം സ്ഥാനത്ത്. ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടുന്ന രണ്ട് തെന്നിന്ത്യൻ താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ദുൽക്കർ സൽമാൻ. മറ്റൊരു താരം നാലാം സ്ഥാനം നേടിയ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്.ഒന്നാം സ്ഥാനത്തു എത്തിയത് വിക്കി കൗശൽ ആണ്. റാസി, ഉറി പോലുള്ള വമ്പൻ വിജയ ചിത്രങ്ങളുടെ നെറുകയിലാണ്‌ വിക്കി ഈ വർഷം.ഗോവൻ മോഡൽ പ്രഥമേഷ് മൗലിന്ഗർ ആണ് രണ്ടാം സ്ഥാനത്തു. മൂന്നാം സ്ഥാനത്തു രൺവീർ സിംഗ് ആണ്. കഴിഞ്ഞവർഷവും ദുൽഖർ ഒമ്പതാം സ്ഥാനത്തായിരുന്നു. ഈ പട്ടികയിൽ ഇടം നേടിയ അടുത്ത മലയാളി താരം പൃഥ്വിരാജ് ആണ്. 29 ആം സ്ഥാനമാണ് പൃഥ്വിരാജ് ഈ വർഷം നേടിയത്.കഴിഞ്ഞ വർഷം ഇരുപതാം സ്ഥാനം നേടിയിരുന്നു. പൃഥ്വിരാജിന് ശേഷം മുപ്പത്തിരണ്ടാം സ്ഥാനത്തുള്ള നിവിൻ പോളിയാണ് മലയാളത്തിൽ നിന്നുള്ള അടുത്ത താരം. 49 ആം സ്ഥാനത്ത് ടോവിനോ തോമസും ഉണ്ട് പട്ടികയിൽ. കന്നഡ സൂപ്പർ…

Read More

ഷെയ്ൻ നിഗം നായകനായെത്തിയ ഇഷ്ക്ക് ആദ്യ പ്രദർശനം തൊട്ട് തന്നെ മികച്ച റിപ്പോർട്ടുകൾ നേടി മുന്നേറുകയാണ്. ഷെയ്ൻ നിഗത്തിന്റെ യും ഷൈൻ ടോം ചാക്കോയുടെയും ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ചിത്രത്തിൽ പുറത്തെടുത്തത്. ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഷെയ്ൻ നിഗം ഇപ്പോൾ. നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ എന്നാണ് ഷെയ്ന്‍ നി​ഗത്തോട് ആരാധകര്‍ ഇപ്പോള്‍ തമാശയായി ചോദിക്കുന്നത്. ‘കുമ്ബളങ്ങി നൈറ്റ്സി’ലെ ബോബിയും ‘ഇഷ്കി’ലെ സച്ചിയുമാണ് അതിന് കാരണക്കാര്‍. എന്ത് ചെയ്യാം, കഥയില്‍ ഉള്ളതല്ലേ നടക്കൂ എന്നാണ് താരം പറയുന്നത്. ഇഷ്കില്‍ താന്‍ ആ സമയത്ത് ചുംബനം ചോദിച്ചില്ലെങ്കില്‍ കഥ മുന്നോട്ട്പോകില്ലായിരുന്നുവെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ തുറന്ന് പറഞ്ഞത്. ട്രോളുകളെ എല്ലാം സന്തോഷപൂർവ്വം സ്വീകരിക്കാറുണ്ട് എന്നും ഷെയ്ൻ കൂട്ടിച്ചേർത്തു .

Read More

മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡ് കഴിഞ്ഞ ആഴ്ച നടക്കുകയുണ്ടായി.ഇന്നലെയും ഇന്നും ആയി പ്രോഗ്രാം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുകയാണ് .പൃഥ്വിരാജ് സുകുമാരന് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചതും മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിൽ വച്ചായിരുന്നു .രമേശ് പിഷാരടിയും ചാക്കോച്ചനും ചേർന്നായിരുന്നു പ്രോഗ്രാം ഹോസ്റ്റ് ചെയ്തത് . ഇതിനിടെ സെൽഫ് ട്രോളിംഗ് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് പിഷാരടി .മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ചിരിച്ച്‌ കുശലം പറയുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പിഷാരടി പങ്കുവെച്ചിരുന്നു.മഴവിൽ മനോരമ അവാർഡ് ഷോയിൽ തനിക്ക് പറ്റിയ ഈ അമ്മിളി ട്രോളന്മാർ ട്രോൾ ആക്കി മാറ്റിയിരുന്നു. ഇത് ഷെയർ ചെയ്തു കൊണ്ടാണ് പിഷാരടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് . ദുർഗ്ഗാഷ്ടമി അല്ലാഞ്ഞിട്ടു പോലും എന്നെ കൊന്നു എൻ രക്തം കുടിച്ചു ഓംകാരനടനം ആടുന്ന ട്രോളന്മാരേ എന്നാണ് പിഷാരടി കൊടുത്ത ക്യാപ്ഷൻ.

Read More

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബ്ബിൽ കയറിയ വിവരം നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്. സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. എന്നാൽ പ്രേക്ഷകരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം ലൂസിഫറിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കണം എന്നതാണ്. ചെറിയ ഒരു ഇൻഡസ്ട്രി ആയ മലയാളത്തിൽ നിന്നും ലൂസിഫർ 200 കോടി കളക്ഷൻ നേടിയ വാർത്ത ഒരു ഞെട്ടലോടെയാണ് ബോളിവുഡ് ആരാധകർ കേട്ടത്. പ്രേക്ഷകർ ഇതേ ആവശ്യം ആമസോൺ പ്രൈമിന്റെ ഫെയ്സ്ബുക്ക് പേജിലും ഉന്നയിച്ചിരിക്കുകയാണ്. ചിത്രത്തിന് മലയാളം, തമിഴ് പതിപ്പ് ഉണ്ടെങ്കിലും ഹിന്ദി പതിപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. അയ്യാ, ഔറംഗസേബ് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിൽ പൃഥ്വിരാജിനും നിരവധി ആരാധകരുണ്ട്. മോഹൻലാൽ ചിത്രമായ വില്ലന്റെ ഹിന്ദി പദത്തിന് യൂട്യൂബിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉത്തരേന്ത്യൻ പ്രേക്ഷകരുടെ താൽപര്യപ്രകാരം യൂട്യൂബിൽ ഇതിനോടകം മൊഴിമാറ്റം ചെയ്ത മോഹൻലാൽ ചിത്രങ്ങൾ ലൂസിഫർ എന്ന…

Read More

ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം നൂറാം ദിനത്തിൽ എത്തിയിരിക്കുകയാണ്.കൊച്ചി ഐഎംഎ ഹാളിൽ അണിയറ പ്രവർത്തകർ നൂറാം ദിനം ആഘോഷിച്ചു.സിനിമയുടെ പേരിനോടും സ്വഭാവത്തോടും ചേർന്ന പങ്കായത്തിന്റെ ആകൃതിയിലുള്ള മൊമെന്റോ ആയിരുന്നു വിജയശിൽപ്പികൾക്ക് ആയി അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്. ആഘോഷ ചടങ്ങിനിടയിലെ ഒരു രസകരമായ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. സൗബിൻ സാഹിറും നസ്രിയ നസീമും ഫഹദ് ഫാസിലും ഒന്നിച്ചായിരുന്നു ചടങ്ങിൽ ഇരുന്നിരുന്നത്. ഇതിനിടയിൽ സൗബിന്റെ കയ്യിൽ നിന്നും മിഠായി വാങ്ങി നസ്രിയ ഫഹദുമായി പങ്കുവെച്ചു കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് . സൗബിൻ പിന്നീട് നായികയായ അന്നാ ബെന്നിനും മിഠായി കൊടുക്കുന്നതായി വീഡിയോയിൽ ഉണ്ട്. വളരെ രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്യാം പുഷ്‌ക്കരന്‍, അന്ന ബെന്‍, സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, റിമ കല്ലിങ്കല്‍, ആഷിക് അബു, ഉണ്ണിമായ, നസ്രിയ നസിം, സുഷിന്‍ ശ്യാം തുടങ്ങിയവര്‍ ചടങ്ങിൽ…

Read More

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം .ചിത്രത്തിലെ മൂന്ന് ഷെഡ്യൂളുകളുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് വേണു കുന്നപ്പള്ളി ആണ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിലെ അവസാന ഘട്ട ഷൂട്ടിങ്ങിനുവേണ്ടി ഒരുക്കിയിരിക്കുന്ന വലിയ സെറ്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത് .20 ഏക്കറോളം ചുറ്റളവിൽ വലിയ ബ്രഹ്മാണ്ഡ സെറ്റ് തന്നെയാണ് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷം ഇന്ത്യൻ സിനിമയിൽ ഏറെ ചർച്ചയായ സിനിമയായിരുന്നു സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത്,ബാജിരാവോ മസ്താനി തുടങ്ങിയ ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതമൊരുക്കിയ സഞ്ചിത്ത് ബല്‍ഹാര ഏറെ ജനശ്രദ്ധ നേടിയിരുന്നു സഞ്ജിത് ആയിരിക്കും മാമാങ്കത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുക എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് അഡാപ്റ്റഡ് സ്ക്രീൻപ്ലേ ഒരുക്കിയത് ശങ്കർ രാമകൃഷ്ണനാണ് .എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Read More

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ചിത്രത്തിൽ ഏതെങ്കിലുമൊരു രംഗത്തിന് 2 അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ലൂസിഫറിലെ ഐറ്റം ഡാൻസിന് മാത്രമാണ് .ചിലർ ആ രംഗം അനിവാര്യമാണെന്ന് പറയുമ്പോൾ മറ്റു ചിലരാകട്ടെ അനാവശ്യമായി കുത്തിക്കയറ്റി രംഗം മാത്രമാണ് ഡാൻസ് ബാറിൽ ഡാൻസ് എന്ന് വാദിക്കുന്നു.ഇതിൽ വ്യക്തമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ്. ഗ്ലാമറസ് വേഷം ധരിച്ച് ഡാൻസ് കളിക്കുന്നത് എങ്ങനെ സ്ത്രീവിരുദ്ധത ആകുന്നു എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. മുംബൈയിലെ ഒരു ഡാൻസ് ബാറിൽ നടക്കുന്ന കാര്യങ്ങളെ എങ്ങനെ സ്ത്രീ വിരുദ്ധതയായി ഇവർ ചൂണ്ടിക്കാട്ടുന്നു, പൃഥ്വിരാജ് ചോദിക്കുന്നു. ഞാൻ അവിടെ ഒരു ഐറ്റം ഡാൻസ് വെക്കുന്നതിനു…

Read More