Author: webadmin

അനുശ്രീയെ നായികയാക്കി ഛായാഗ്രഹകൻ സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓട്ടോർഷ. പൃഥ്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിനുശേഷം സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ വലിയ ഫ്ലോപ്പ് ആയിരുന്നു.ഓട്ടോറിക്ഷ തൊഴിലാളികളുടെ കഥ പറഞ്ഞ ഈ ചിത്രം എന്തുകൊണ്ട് ഫ്ലോപ്പ് ആയി എന്ന് വ്യക്തമാക്കുകയാണ് സുജിത് വാസുദേവ് ഇപ്പോൾ. ഒരു വിജയ ചിത്രത്തിന് വേണ്ട ഫോർമുല ഈ സിനിമയ്ക്ക് ഇല്ലായിരുന്നു എന്ന് തുറന്നു സമ്മതിക്കുന്നു സുജിത് വാസുദേവ്. ഒരു പരീക്ഷണമാണ് ശ്രമിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ചിത്രത്തിൻറെ തിരക്കഥ മികച്ചതായിരുന്നില്ല. പ്രേക്ഷകർ പ്രതീക്ഷിച്ചത് എന്തോ അല്ലെങ്കിൽ അതിനു താഴെയോ മാത്രമേ ചിത്രത്തിന് നൽകുവാൻ സാധിച്ചുള്ളൂ.തിരക്കഥയുടെ ബലമില്ലായ്മ ചിത്രം ഉടനീളം മുഴച്ചു നിന്നിരുന്നു എന്നും സുജിത് വാസുദേവ് സമ്മതിക്കുന്നു ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയ ശേഷം കുറച്ചധികം ആളുകൾ ചിത്രം നല്ലതായിരുന്നു എന്ന് പറഞ്ഞ് തന്റെ അടുത്ത് വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഇതിനിടെ പൃഥ്വിരാജ് മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ.തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് സുപ്രിയ പുതിയ ചിത്രം പുറത്തുവിട്ടത്. മോഹൻലാലിനും പൃഥ്വിരാജിനൊപ്പം ഇരുവരുടെയും ഭാര്യമാരായ സുപ്രിയയും സുചിത്രയും ഉണ്ട് ചിത്രത്തിൽ.ലൂസിഫറും അദ്ദേഹത്തിന്റെ ജനറലും അവരുടെ ഭാര്യമാരും എന്ന ക്യാപ്ഷനോട്. കൂടിയാണ് സുപ്രിയ മേനോൻ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു

Read More

ബാലു വർഗീസും ഇന്ദ്രൻസും കെ ടി സി അബ്ദുള്ളയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ . ഷാനു സമദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്‍റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം.ചിത്രത്തിലെ കെ ടി സി അബ്ദുള്ളയ്ക്കുള്ള ട്രിബ്യുട്ട് ആയി ഒരുക്കിയ ഗാനത്തിന്റെ സോങ് ടീസർ പുറത്തിറങ്ങി.

Read More

മമ്മൂട്ടി മുഖ്യ അതിഥിയായി എത്തിയ ജോസഫ് എന്ന ചിത്രത്തിന്റെ 125ാം വിജയാഘോഷ ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ച അനുഭവം നടൻ ജോജു ജോർജ് പങ്കുവെച്ചു. 2000-ത്തിൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ദാദാസാഹിബ് എന്ന ചിത്രത്തിലാണ് ആദ്യമായി ഡയലോഗ് പറയാൻ ഉള്ള ഒരു അവസരം ജോജുവിന് ലഭിച്ചത്.ആ ചിത്രത്തിന്റെ സെറ്റിൽ വച്ച് ഉണ്ടായ രസകരമായ ഒരു അനുഭവം ഓർത്തെടുക്കുകയാണ് ജോജു ജോർജ്. ആദ്യമായി ഡയലോഗ് പറയുവാൻ ലഭിച്ച അവസരം എന്നത് ഏറെ സന്തോഷം തരുന്ന ഒന്നായിരുന്നു.മമ്മൂക്കയുടെ വയറിൽ പിടിച്ച് തള്ളി മാറ്റുന്ന ഒരു രംഗമായിരുന്നു ജോജുവിന് അഭിനയിക്കുവാൻ ലഭിച്ചത്. താൻ ആത്മാർത്ഥമായി മമ്മൂട്ടിയെ പിടിച്ചു മാറ്റിയെന്നും പക്ഷേ ആ ആത്മാർത്ഥത മുഴുവൻ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തതെന്നും ജോജു പറയുന്നു.സീൻ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോൾ എന്തെങ്കിലും പറ്റിയോ എന്ന് വിനയൻ സാർ ചോദിക്കുകയും മമ്മൂക്ക ഷർട്ട് പൊക്കി നോക്കുകയും ചെയ്തു. വയറ്റിൽ ജോജു പിടിച്ച രണ്ടുഭാഗത്തും ചോര തടിച്ചു കിടക്കുന്നതാണ് കണ്ടത്.ഇതോടെ തന്റെ…

Read More

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ ഒരിടവേളയ്ക്ക് ശേഷം ശേഷം ഷം മലയാള സിനിമയിലേക്ക് തിരിച്ചു പോന്നു ചിത്രമായിരുന്നു ഹൗ ഓൾഡ് ആർ യു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.സിനിമ പുറത്തിറങ്ങി അഞ്ചു വർഷം പൂർത്തിയാക്കുന്ന വേളയിൽ ചിത്രത്തിന്റെ ഓർമകൾ ഫേസ്ബുക്കിൽ കൂടി പങ്കു വെക്കുകയാണ് മഞ്ജു വാര്യർ മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : ‘ഹൗ ഓള്‍ഡ് ആര്‍ യു’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. പണ്ടത്തെ തീയറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെപ്പോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന്…

Read More

ഫോട്ടോ ഗൂഗിളിൽ തയ്യാറല്ല എന്ന് തെന്നിന്ത്യൻ സുന്ദരി നായിക അതിഥി റാവു ഒരിക്കൽ ഞാൻ എൻറെ ചിത്രങ്ങൾ ഗൂഗിൾ തിരഞ്ഞു എന്നാൽ എനിക്ക് ലഭിച്ച ചിത്രങ്ങൾ സന്തോഷം എന്നതായിരുന്നില്ല പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ തന്നെയായിരുന്നു നഗ്നമായ എൻറെ പുറംഭാഗം ആയിരുന്നു ഇതിൽ മിക്ക ചിത്രങ്ങളും അതിനുശേഷം ഗൂഗിൾ എൻറെ ഫോട്ടോകൾ ചെയ്യുന്നത് ഞാൻ നിർത്തി അതിഥി റാവു പറയുന്നു ഒരു ചർച്ചയ്ക്ക് ഇടയിലാണ് അതിഥി റാവു ഈ വിഷയത്തിൽ മനസ്സ് തുറന്നത്.സുധീര്‍ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ധഗി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അദിതി റാവു ഹൈദരി.സൈക്കോ എന്ന ചിത്രതത്തിലാണ് അദിതി അഭിനയിക്കുന്നത്

Read More

വിനയ് ഫോർട്ട് നായകനായെത്തുന്നു ഏറ്റവും പുതിയ ചിത്രമാണ് തമാശ. ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.വിനയ് ഫോർട്ടിന്റെ ഗംഭീര മേക്ക് ഓവറാണ് ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം .ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഷൈജു ഖാലിദ് സമീർ താഹിർ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് നേരത്തെ ഷൈജു ഖാലിദ് സമീർ താഹിറും ചേർന്ന് സുഡാനി ഫ്രം നൈജീരിയ ആകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഇരുവർക്കും ഒപ്പം ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദും ചേർന്നിരിക്കുകയാണ്.അഷ്റഫ് ഹംസയാണ് സംവിധാനം.അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥ.സമീർ താഹിർ ആണ് ഛായാഗ്രാഹകൻ.

Read More

യുവതാരം ഷൈൻ നിഗം നായകനായെത്തുന്ന ഇഷ്ക് ഇന്ന് റിലീസിനെത്തി. നവാഗതനായ അനുരാഗ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷൈനിനെ കൂടാതെ ആൻ ശീതൽ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഈ 4 എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എ. വി അനൂപ്,സി വി സാരഥി,മുകേഷ് മെഹ്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ജേകസ് ബിജോയ് ആണ് സംഗീതം സദാചാര പോലീസിംഗ് വിഷയമായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും അതോടൊപ്പം ഗംഭീര കഥയും ചിത്രത്തിന് സഹായകമായി എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു .ആദ്യസിനിമ ഒരുക്കിയ അനുരാഗ് മനോഹറിന്റെ സംവിധാനമികവും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ സമൂഹത്തോട് പറയേണ്ട കഥ തന്നെയാണ് ഇഷ്‌കിലേത് എന്നാണ് പ്രേക്ഷകർ ഈ ചിത്രത്തെ കുറിച്ച് പറയുന്നത്. ഒരു സാധാരണ സിനിമയായി ഒതുങ്ങിപ്പോകാതെ ത്രില്ലർ സിനിമയുടെ സ്വഭാവവും ഈ ചിത്രം സ്വീകരിക്കുന്നുണ്ട്. അതിനാൽ തന്നെ കൈയടിയോട് കൂടിയാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ തിയേറ്റർ വിടുന്നത് .വരും ദിവസങ്ങളിൽ ഇഷ്കിന് കൂടുതൽ…

Read More

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും ഉണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത് . സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ.ഇപ്പോൾ ചിത്രത്തിലേക്ക് അർബാസിനെ സ്വാഗതം ചെയ്ത് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരിക്കുകയാണ് മോഹൻലാൽ.ബിഗ് ബ്രദറിൽ അർബാസ് ഭാഗമായതിൽ ഏറെ സന്തോഷമുണ്ടെന്നും താരം ബുക്കിൽ കുറിച്ചു റെജിന കസാന്‍ഡ്രയാണ് ചിത്രത്തിലെ നായിക.റെജിനയെ കൂടാതെ 2…

Read More

മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദറിലൂടെ സൽമാൻ ഖാന്റെ സഹോദരനും സംവിധായകനും നടനുമായ അർബാസ് ഖാൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഇതിഹാസ താരം മോഹൻലാൽ സാറിനും സംവിധായകൻ സിദ്ധിഖ് സാറിനുമൊപ്പം വർക്ക് ചെയ്യുന്നതിൽ താൻ വളരെയധികം ആവേശഭരിതനാണ് എന്ന അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ജൂലൈയിൽ ആരംഭിക്കുന്ന ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർബാസ്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ അനൂപ് മേനോൻ ,വിഷ്ണു ഉണ്ണികൃഷ്ണൻ,സിദ്ദിഖ്, ടിനി ടോം തുടങ്ങി ഒരു വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട് .25 കോടിയുടെ വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് എസ് ടാക്കീസും ഷാമാൻ ഇൻറർനാഷണലും വൈശാഖ പ്രൊഡക്ഷൻസും ചേർന്നാണ്. സിദ്ദിഖ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ. ദീപക് ദേവ് സംഗീതവും ജിത്തു ദാമോദർ ക്യാമറയും ചലിപ്പിക്കുന്നു.

Read More