Author: webadmin

തൃശൂർ പൂരം ആണുങ്ങൾക്ക് മാത്രമുള്ളതാണെന്ന വിവാദ പ്രസ്‌താവനയെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച റിമ കല്ലിങ്കൽ അപ്രകാരം വെളിപ്പെടുത്തിയ ഇന്റർവ്യൂവിന്റെ പൂർണരൂപം പുറത്തിറങ്ങി. ഏഷ്യാവില്ലെ മലയാളവുമായുള്ള അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്. പൂരം നേരിട്ട് കണ്ടിട്ട് കുറച്ച് കാലമായി. പണ്ട് എല്ലാ വര്‍ഷവും പോകുമായിരുന്നു. എന്റെ അച്ഛന്‍ എന്നെ എല്ലാത്തിനും കൊണ്ടുപോകുമായിരുന്നു. അതിരാവിലത്തെ വെടിക്കെട്ട് ഗ്രൗണ്ടില്‍ നിന്ന് കണ്ടിട്ടുണ്ട്. ആണുങ്ങളുടെ ജനസാഗരത്തിനു നടുവില്‍ നിന്ന് തന്നെയാണ് കണ്ടത്. രാവിലെ പോകുമായിരുന്നു. പോകുമ്പോള്‍ നമുക്കൊരു സുരക്ഷയില്ലെന്ന് തോന്നും. ആണുങ്ങളുടെ മാത്രം ഫെസ്റ്റിവല്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പൂരത്തിന് പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം മാത്രമാണ് നേരിട്ട് കാണാന്‍ പറ്റാത്തത്. ആനച്ചന്തം, കുടമാറ്റം എല്ലാം അകലെ നിന്ന് കണ്ടിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം അവിടെ നിന്ന് കേള്‍ക്കുന്ന സുഖം എവിടെ നിന്നാലും കിട്ടില്ല. പക്ഷേ അത് മാത്രം സാധിച്ചിട്ടില്ല. ഞാനെപ്പോഴും പറയാറുണ്ട്, തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണിത്. വിദേശത്തൊക്കെ…

Read More

ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ സംവിധായകൻ ജി പ്രജിത്തിന്റെ രണ്ടാമത്തെ ചിത്രം സത്യം പറഞ്ഞാൽ വിശ്വസിക്കുവോ ടീസർ. നിവിൻ പോളിയാണ് ടീസർ പുറത്തിറക്കിയത്. ചിത്രത്തിൽ ബിജുമേനോനും സംവൃതാ സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃതാ സുനിൽ മലയാള സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ആദ്യചിത്രത്തിൽ തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സജീവ് ദേശീയ അവാർഡ് നേടിയത്. ഷഹനാദ് ജലാൽ ആണ് ഛായാഗ്രാഹകൻ. ഷാൻ റഹ്മാൻ ഗാനങ്ങളും ഒരുക്കുന്നു.ഗ്രീൻ ടി വി എന്റർടൈന്മെന്റ്‌സ് ഉർവശി തിയേറ്റേഴ്സുമായി സഹകരിച്ച് ഒരുക്കുന്ന ചിത്രത്തിൽ അലെൻസിയർ , സൈജു കുറുപ്പ്‌ . സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാർ , ദിനേശ് പ്രഭാകർ ,മുസ്തഫ , ബീറ്റോ (10ml),ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരാണ്…

Read More

ഉയരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇടയിൽ വീണ്ടും സ്ഥാനം നേടുകയാണ് മലയാളികളുടെ പ്രിയ നായിക പാർവതി .പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രമായി സ്ക്രീനിൽ എത്തിയ പാർവതി നിറഞ്ഞ കൈയ്യടികൾ നേടുന്നു .പാർവതി ഈ അടുത്ത് അനുവദിച്ച ഒരു ഇൻറർവ്യൂ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. കുളിക്കുവാനും പല്ലു തേക്കാനും ഇഷ്ടമല്ല എന്ന് പാർവതി പറയുന്ന ഇൻറർവ്യൂ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കഴിഞ്ഞു. താന്‍ ഒരു ഫ്രീക്ക് ആണെന്ന് കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. തനിക്ക് കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്.കുളിക്കുന്നത് ഇഷ്ടമല്ലാത്ത നിരവധി പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി പ്രചോദനം ആകുമെന്നായിരുന്നു അവതാരകയുടെ മറുപടി.

Read More

അധികമാരും അറിയാത്ത ഒരു വിഷമ കാലമുണ്ടായിരുന്നു നടന്ന ശ്രീനിവാസന്. സാമ്പത്തികപിരിമുറുക്കം ഏറെ ആയിരുന്നു ഈ കാലത്താണ് ശ്രീനിവാസൻ തൻറെ കാമുകിയായ വിമലയെ വിവാഹം ചെയ്യുന്നത് . വിവാഹമായതിനാൽ ചിലവുകൾ ഏറെയുണ്ടെന്ന് മനസ്സിലാക്കിയ ശ്രീനിവാസൻ എല്ലാവരെയും കല്യാണം വിളിച്ചപ്പോൾ വിവാഹത്തിന് വരണ്ട വരണ്ട എന്ന് മാത്രമായിരുന്നു പറഞ്ഞത്. അന്ന് വിവാഹത്തിന് ഏറ്റവും കൂടുതൽ പണം തന്ന് സഹായിച്ച മെഗാസ്റ്റാർ മമ്മൂട്ടിയോടും ശ്രീനിവാസൻ ഇതുതന്നെ ആവർത്തിച്ചു .എന്നാൽ മമ്മൂട്ടി ഇത് ചെവിക്കൊണ്ടില്ല. മമ്മൂട്ടി ഇത് വിസമ്മതിച്ച്‌ തന്റെ കല്യാണത്തിന് ഉറപ്പായും താന്‍ വരുമെന്നും തന്നോട് പറഞ്ഞിരുന്നതായി ശ്രീനിവാസനും പറയുന്നു. അക്കാലത്ത് മമ്മൂട്ടി വലിയ സൂപ്പർ സ്റ്റാർ ആണ്. മമ്മൂട്ടിയുടെ ആവനാഴി എന്ന സിനിമ തീയേറ്ററിൽ ബോക്സോഫീസിൽ വലിയ ഹിറ്റായിരുന്നു. അതിനിടയിലാണ് തന്റെ വിവാഹം നടന്നത്.സുപ്പർ ഹിറ്റായ ആവനാഴിയിൽ നായകനായ മമ്മൂട്ടി കല്യാണത്തിനെത്തിയ ആളുകൾ കൂടും എന്ന് ഉറപ്പാണ്. അതിനാലാണ് താൻ കല്യാണത്തിന് മമ്മൂക്ക വരണ്ട എന്ന് പറഞ്ഞത്. ശ്രീനിവാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

Read More

ഒരു വടക്കൻ സെൽഫി എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജി പ്രജിത്ത്. ഇപ്പോൾ രണ്ടാം ചിത്രവുമായി വരികയാണ് ജി പ്രജിത്ത്. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജുമേനോനും സംവൃതാ സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃതാ സുനിൽ മലയാള സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത് . ആദ്യചിത്രത്തിൽ തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സജീവ് ദേശീയ അവാർഡ് നേടിയത്. ഷഹനാദ് ജലാൽ ആണ് ഛായാഗ്രാഹകൻ. ഷാൻ റഹ്മാൻ ഗാനങ്ങളും ഒരുക്കുന്നു.ഗ്രീൻ ടി വി എന്റർടൈന്മെന്റ്‌സ് ഉർവശി തിയേറ്റേഴ്സുമായി സഹകരിച്ച് ഒരുക്കുന്ന ഈ ചിത്രത്തിൻറെ ടീസർ നാളെ രാവിലെ 10 30ന് നടൻ നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിൽ പുറത്തുവിടും .മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാൽ ചിത്രത്തിൻറെ ടീസറിനും ആകാംക്ഷയോടെയാണ്…

Read More

200 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന അത്ഭുതാവഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മോഹൻലാൽ നായകനായ ലൂസിഫർ. പൃഥ്വിരാജ് സുകുമാരന്റെ പ്രഥമ സംവിധാന സംരംഭം കൂടിയായ ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഫേസ്ബുക്ക് പേജിലൂടെയാണ് ലാലേട്ടൻ ഏവർക്കും നന്ദി അറിയിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ 200 കോടി ക്ലബിൽ പ്രവേശിക്കുന്നത്. ചിത്രം റിലീസായി 50 ദിവസം കൊണ്ട് ഈ നേട്ടം കൈവരിക്കാനായി എന്നതും ലൂസിഫറിന്റെ മേന്മയാണ് . ചിത്രം ഇപ്പോഴും നൂറിലധികം കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .മലയാള സിനിമയ്ക്ക് ഒരു കാലത്തും എത്തി പിടിക്കാൻ സാധിക്കില്ല എന്ന് കരുതിയ നേട്ടമാണ് ഇപ്പോൾ ലൂസിഫർ സ്വന്തമാക്കിയത് .ചിത്രത്തിലെ മാസ് ആക്ഷൻ എലമെന്റ് കുടുംബപ്രേക്ഷകരേയും യുവാക്കളെയും ഒരേപോലെ പ്രീതിപ്പെടുത്തിയതാണ് ഈ വലിയ വിജയത്തിന് പിന്നിൽ. ചിത്രം ഇന്നുമുതൽ ഓൺലൈൻ സ്ട്രീമിംഗ് ആപ്പായ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Read More

ബിജു മേനോൻ, സംസ്ഥാന ജേതാവ് നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജോസ് ഒരുക്കുന്ന നാൽപത്തിയൊന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നീണ്ട താടിയും കാഷായ വേഷവുമാണ് ചിത്രത്തിൽ ബിജു മേനോൻ്റെ വേഷമെന്ന് ലൊക്കേഷൻ ചിത്രങ്ങൾ പറയുന്നു. ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നതെന്നാണ് വിവരം. പ്രഗീഷ് പി.ജിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്ക് വെച്ചത്. പ്രിയപ്പെട്ടവരേ, നാൽപ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഒരു യാത്രയുടെ കഥ പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഒരു പാട് സ്ഥലങ്ങളിൽ ഷൂട്ടുണ്ടായിരുന്നു. കർണ്ണാടകത്തിലെ മടിക്കേരിയിലും വാഗമണ്ണിലും വച്ച് ഇടയ്ക്കിടെ കോടമഞ്ഞ് ഇറങ്ങി വന്ന് ഒന്ന് വിരട്ടി. മാർച്ച് , ഏപ്രിൽ മാസങ്ങളുടെ ചൂട് തലശ്ശേരിയിലെ ചെമ്മൺ പാതകളെ പതിവുപോലെ പൊളളിച്ചു. ചൂടും പൊടിയും ഷൂട്ടും സമാസമം ചേർന്നതിന്റെ ഫലമായി ഞാനും ബിജുമേനോനും എന്നുവേണ്ട…

Read More

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ചിത്രത്തെ തേടി പുതിയ ഒരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. സൗത്ത് കൊറിയയിൽ ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു എന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.ഇതോടെ സൗത്ത് കൊറിയൻ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായി മാറുകയാണ് ഉയരേ .ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് ആണ് ചിത്രം സൗത്ത് കൊറിയയിൽ റിലീസിനെത്തിക്കുന്നത്. കേരളത്തിലും ഇന്ത്യയിലും മറ്റു റിലീസിംഗ് കേന്ദ്രങ്ങളിലും ലഭിച്ച വമ്പിച്ച സ്വീകരണം തന്നെ സൗത്ത് കൊറിയയിലും ലഭിക്കുമെന്ന് തന്നെയാണ് അണിയറപ്രവർത്തകർ കരുതുന്നത്. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്

Read More

ഓൺ സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഒന്നാന്തരം ഇണക്കുരുവികളാണെന്ന് തെളിയിച്ച ബോളിവുഡിലെ സൂപ്പർ ജോഡികളാണ് അജയ് ദേവ്ഗണും ഭാര്യ കജോളും. അജ‍‍യ‍്‍യുടെ ഏറ്റവും പുതിയ ചിത്രമായ ‘ദി ദി പ്യാർ ദി’ നാളെ തിയേറ്ററുകളിലെത്തുകയാണ്. മുൻ ഭാര്യയെ ചൊടിപ്പിക്കാൻ ചെറുപ്പക്കാരികളുമൊത്ത് കറങ്ങിനടക്കുന്ന ആളായാണ് ചിത്രത്തിൽ അജയ് പ്രത്യക്ഷപ്പെടുന്നത്. ജീവിതത്തിൽ അത്തരത്തിലൊന്ന് സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കജോൾ കൂടെയുള്ളപ്പോൾ മറ്റു സ്ത്രീകളെ വായ്നോക്കിയാൽ എന്തു സംഭവിക്കും എന്നായിരുന്നു ചോദ്യം. ”ഇതൊക്കെ സാധാരണ എല്ലാവർക്കും തോന്നുന്ന തോന്നലാണ്. അങ്ങനെയൊക്കെ സംഭവിച്ചിട്ടില്ലെന്ന് പറയാൻ പറ്റില്ല. കജോൾ ഒപ്പമുള്ളപ്പോൾ മറ്റു സ്ത്രീകളെ വായ്നോക്കിയാൽ അവൾ എന്തെങ്കിലും കമന്‍റ് പാസാക്കും. മിക്കവാറും എന്തെങ്കിലും തമാശയായിരിക്കും”, അജയ് പറയുന്നു. ‘ദി ദി പ്യാർ ദി’ യുടെ ട്രെയിലർ കജോൾ കണ്ടെന്നും ഭാര്യയും സിനിമയില്‍ നിന്നായതുകൊണ്ട് അവൾക്ക് അതൊക്കെ മനസിലാകുമെന്നും അജയ് ദേവ്‍ഗൺ കൂട്ടിച്ചേര്‍ത്തു. അജയ് ദേവ്ഗണിനു പുറമേ രാകുൽ പ്രീത്, തബു എന്നിവരാണ് ദി ദി പ്യാർ…

Read More

മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിലെ പുതിയ പ്രമോ വീഡിയോ വൈറലാകുന്നു.വീഡിയോയിൽ മമ്മൂക്ക പറയുന്ന വാക്കുകളാണ് ഏറെ ശ്രദ്ധേയം. തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ പാടി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു എന്നും അത് അറിഞ്ഞ ഞാൻ മൂന്നു ദിവസം ഉറങ്ങിയിട്ടില്ല എന്ന് മമ്മൂക്ക വീഡിയോയിൽ പറയുന്നു.ശനിയാഴ്ചയും ഞായറാഴ്ചയും ആയി പ്രോഗ്രാം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യും .പൃഥ്വിരാജ് സുകുമാരന് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചതും മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിൽ വച്ചായിരുന്നു .രമേശ് പിഷാരടിയും ചാക്കോച്ചനും ചേർന്നായിരുന്നു പ്രോഗ്രാം ഹോസ്റ്റ് ചെയ്തത് . വൻ വിജയമായി തീർന്ന പ്രോഗ്രാം മിനിസ്ക്രീനിലും റെക്കോർഡ് തിരുത്തുമെന്ന തന്നെയാണ് അണിയറ പ്രവർത്തകർ കരുതുന്നത്

Read More