Author: webadmin

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ശഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. കുറച്ചധികം പോലീസുകാർ ഒരു ട്രക്കിന്റെ ടയർ മാറ്റുവാൻ ശ്രമിക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്. ഇറങ്ങിയ മുതൽ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു ഈ പോസ്റ്റർ .ഇപ്പോഴിതാ ചിത്രത്തിലെ പോസ്റ്ററിനെ അനുകരിച്ചുകൊണ്ട് ആളുകൾ രംഗത്ത് എത്തുകയാണ്. പോസ്റ്ററിൽ ഉള്ള പോലീസുകാരെ പോലെ തന്നെ അതേ ഭാവവും അതേ ചേഷ്ടകളും ആണ് ഇപ്പോൾ ഇറങ്ങുന്ന പുതിയ…

Read More

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രം ഒരു മാസ് ഫാമിലി എന്റർടൈനർ ആയിരിക്കും എന്ന് സൂചിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,ഐമാ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More

തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഒരു കമന്റിന് റിപ്ലൈ ആയിട്ടാണ് മാളവിക ഇക്കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയക്ക് വരുമെന്ന് പറഞ്ഞിട്ടും വരാതിരുന്ന മാളവികയോട് അക്കാര്യം സുഹൃത്ത് ചോദിച്ചപ്പോഴാണ് ഓസ്‌ട്രേലിയക്ക് തന്റെ ലിസ്റ്റിലുള്ള സ്ഥലമാണെന്നും അവിടേക്ക് വരുവാൻ ഉള്ളൊരു കാരണം ക്രിസ് ഹെംസ്വർത്ത് ആണെന്നും നടി തുറന്നു പറഞ്ഞത്. മാർവെൽ സൂപ്പർഹീറോസിൽ ഒരാളായ തോറിനെ അവതരിപ്പിച്ചതിലൂടെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള വ്യക്തിയാണ് ഓസ്‌ട്രേലിയൻ അഭിനേതാവായ അദ്ദേഹം. അത് കൊണ്ട് തന്നെ ആ ഒരു കാരണത്താൽ ഓസ്‌ട്രേലിയയിൽ പോകുന്നതിന് മാളവികയെ കുറ്റം പറയാനും പറ്റില്ല.

Read More

കല്യാൺ സിൽക്സിന് വേണ്ടി പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച പുതിയ പരസ്യം ശ്രദ്ധേയമാകുന്നു. പൃഥ്വിരാജിന്റെ താടി ലുക്ക് തന്നെയാണ് പരസ്യത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ചെറിയ പെരുന്നാൾ സീസൺ പ്രമാണിച്ച് കല്യാൺ സിൽക്‌സ് ഒരുക്കിയതാണ് പുതിയ പരസ്യം.കലാഭവൻ ഷാജോൺ ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ ലുക്കിലാണ് പൃഥ്വിരാജ് പരസ്യത്തിൽ എത്തുന്നത്.പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Read More

കുട്ടികൾക്കായി നടത്തിയ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്ത സന്തോഷം പങ്ക് വെച്ച് നടൻ ടോവിനോ തോമസ്. സിനിമയെ കൂടുതൽ അറിയാൻ ഇത്ര മികച്ചൊരു വേദി ഈ ചെറുപ്രായത്തിൽ തന്നെ അവർക്ക് ലഭിച്ചത്തിന്റെ സന്തോഷം പ്രകടിപ്പിച്ച ടോവിനോ അവരോടൊത്ത് പങ്കിട്ട നിമിഷങ്ങൾ അത്ഭുതാവഹമായിരുന്നെന്നും കൂട്ടിച്ചേർത്തു. കുട്ടികൾക്ക് കുറച്ച് പ്രചോദനം കൊടുക്കുവാൻ ശ്രമിച്ച തനിക്ക് അതിലേറെ പ്രചോദനം തിരികെ കിട്ടിയെന്നും താരം വ്യക്തമാക്കി. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് കൗൺസിലാണ് ചലച്ചിത്രമേള സംഘടിപ്പിച്ചത്. നാളത്തെ സിനിമക്കാരായി അവർ വളർന്നു വരട്ടെ എന്നും ടോവിനോ ആശംസിച്ചു.

Read More

ഒരു സ്പോർട്സ് ത്രില്ലർ ചിത്രമായ ദളപതി 63ക്കായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വിജയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെറി,മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ദളപതി 63.ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ദളപതി 63 ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിൻറെ സാറ്റലൈറ്റ് റൈറ്റ്സ് ഇപ്പോൾ വിറ്റുപോയി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . സൺ ടിവി ആണ് ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുൻപുതന്നെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഏകദേശം 28 കോടിയോളം രൂപക്കാണ് സൺഡേ സംരക്ഷണാവകാശം സ്വന്തമാക്കിയത് .ഇത്‌ സംബന്ധിച്ച് വരുംദിവസങ്ങളിൽ ഒഫീഷ്യൽ അനൗൺസ്മെൻറ് ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചന. വിജയുടെ മുൻ ചിത്രമായ സർക്കാർ നിർമ്മിച്ചത് സൺ ടിവി തന്നെയായിരുന്നു.

Read More

ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച നടിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പ്രേക്ഷകരെല്ലാം അത്ഭുതപ്പെട്ടിരിക്കുകയാണ്. കഥാപാത്രവും യഥാർത്ഥ ലുക്കും തമ്മിലുള്ള അന്തരം അത്ര വലുതാണ്. ഓഡീഷന്‍ വഴി ലല്ലുവിന്റെ അമ്മയുടെ റോള്‍ സ്വന്തമാക്കിയ വിജി, യമണ്ടന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ തുടക്കക്കാരിയെന്ന കാര്യം തന്നെ താന്‍ മറന്നുപോയെന്നാണ് പറയുന്നത്. ഇന്ദ്രപ്രസ്ഥം ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് വിജി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് ദുല്‍ക്കറിനൊപ്പം അഭിനയിക്കാന്‍ തുടങ്ങുന്നത്. സത്യത്തില്‍ ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. അഭിനയിച്ചു വലിയ പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞാല്‍ അല്‍പം ആശ്വാസമുണ്ടാകും എന്നു വിചാരിച്ചു. എന്നാല്‍ അവിടെ എന്നെ ദുല്‍ക്കര്‍ അദ്ഭുതപ്പെടുത്തി. ആദ്യം കണ്ടപാടേ നന്നായി അഭിനയിക്കുന്നുണ്ടെന്നും ഇതിനു മുമ്പ് ചെയ്ത രംഗങ്ങള്‍ താന്‍ മോണിറ്ററിലൂടെ കണ്ടിരുന്നെന്നുമാണ് ദുല്‍ഖര്‍ എന്നോട് പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമായി. വിഷ്ണുവും ബിബിനും സംവിധായകന്‍ നൗഫല്‍ ഇക്കയും ഒരുപാട് പിന്തുണ നല്‍കി. തുടക്കക്കാരിയെന്ന പരിവേഷം…

Read More

താൻ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും, സോണിയുമായി യാതൊരു ക്രിയവിക്രയത്തിന്റെയും ഭാഗമായിട്ടില്ലെന്നും റസൂൽ പൂക്കുട്ടി. തൃശൂർ പൂരത്തിന്റെ വീഡിയോകൾ ഷൂട്ട് ചെയ്യുവാൻ കോപ്പിറൈറ്റ് ഇഷ്യൂ കാരണം സാധിക്കുന്നില്ല എന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ ആരോപണത്തിൽ യാതൊരു വാസ്തവവുമില്ല. ഞാൻ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. അവരുമായി ഒറു ക്രിയവിക്രയത്തിന്റെയും ഭാഗമായിട്ടില്ല. തൃശ്ശൂർ പൂരത്തിന്റെ ഓഡിയോ ഞാൻ റെക്കോർഡ് ചെയ്തത് ആർക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതിൽ അതിൽ എനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോൺ മീഡിയയുമാണ് നിർമ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നൽകിയതെന്നാണ് എന്റെ അറിവ്. അല്ലാതെ ഐപിആറോ, കോപ്പിറൈറ്റ് ലഭിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമോ അവർക്ക് ലഭിച്ചിട്ടുള്ളതായി ഞാൻ കരുതുന്നില്ല. അതിൽ എനിക്ക് പങ്കുമില്ല. വിൽക്കാൻ തൃശ്ശൂർ പൂരം എന്റെ തറവാട് സ്വത്തല്ല. തൃശ്ശൂർ പൂരം കേരള സംസ്കാരത്തിന്റെ ഭാഗമാണ്. അത് എല്ലാവരുടേതുമാണ്. അതിൽ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ്…

Read More

ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ മുഴുവനും പ്രശസ്തനായ വ്യക്തിയാണ് റാണ ദഗുബാട്ടി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് റാണക്ക് എന്തുപറ്റി എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. എന്നാൽ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മെയ്ക്ക് ഓവർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടൻ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ ഈ ഗംഭീര മേക്കോവർ.മൂന്ന് ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദിയിൽ ഹാത്തി മേരെ സാത്തി എന്ന പേരിലും തെലുങ്കിൽ ആരണ്യ എന്ന പേരിലും റിലീസിനെത്തും. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ ഒട്ടാകെ പ്രശസ്തനാണ് റാണ ദഗുബാട്ടി. താരത്തിന്റെ പുതിയ ലുക്കും ഇപ്പോൾ തരംഗമായി മാറുകയാണ്.

Read More

പല്ലവിയെ മാത്രമല്ല ഉയരെയിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകരെയും ഒരുപോലെ അലോസരപ്പെടുത്തുന്ന ഗോവിന്ദ് ഈ വർഷത്തെ തന്നെ ഏറ്റവും ശക്തമായ കഥാപാത്ര സൃഷ്ടികളിൽ ഒന്നാണ്. അത് പ്രകടമാകുന്ന ഇടത്താണ് ആസിഫ് അലി എന്ന നടന്റെ വിജയം. പാർവതിയുടെ കഥാപാത്രത്തിന് തിരക്കഥയിലുള്ള വ്യക്തമായ സാധ്യതകളുടെ നിഴലിൽ ഒതുങ്ങി പോകേണ്ട കഥാപാത്രത്തെ തന്റെ പ്രതിഭയിലൂടെ ആസിഫ് ഉയർത്തി പിടിച്ചിരിക്കുന്നു. ഉയരേ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഗോവിന്ദിനെ കണ്ടാൽ ഒന്ന് തല്ലാൻ തോന്നി പോകുമെന്നത് തന്നെയാണ് ആ കഥാപാത്രത്തിന്റെയും ആസിഫ് അലി എന്ന നടന്റെയും വിജയം. അങ്ങനെ തന്നെ തല്ലാൻ തോന്നുന്നുവെന്നറിഞ്ഞതിൽ ആസിഫ് അലി ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഒരു ഇന്റർവ്യൂവിലാണ് ആസിഫ് അലി മനസ്സ് തുറന്നത്.

Read More