Author: webadmin

എം പദ്മകുമാർ ഒരുക്കിയ ജോജു ജോർജ് ചിത്രം ജോസഫ് മലയാളി പ്രേക്ഷകർ എല്ലാം ഏറ്റെടുത്ത് വിജയിപ്പിച്ച ഒരു മനോഹര ചിത്രമാണ്. ചിത്രത്തിന്റെ 125-ആം ദിനാഘോഷം ഇന്നലെ കൊച്ചി IMA ഹാളിൽ വെച്ച് നടന്നു. മമ്മൂക്ക, ചാക്കോച്ചൻ, രമേഷ് പിഷാരടി എന്നിങ്ങനെ നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ വിജയത്തെ കുറിച്ച് മമ്മൂക്ക പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. വിജയങ്ങളെല്ലാം ചെറുതാകുന്ന കാലത്താണ് ഈ വലിയ വിജയമുണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതൊരു ചെറിയ ചിത്രത്തിന്റെ വലിയ വിജയമെന്നോ വലിയ വലിയ ചിത്രത്തിന്റെ വലിയ വിജയമെന്നോ പറയേണ്ട കാര്യമില്ല. സിനിമ ചെറുതും വലുതുമൊന്നുമില്ല, നല്ലതും ചീത്തയും മാത്രമേ ഉള്ളൂ. എല്ലാ സിനിമയ്ക്കും ഒരേ ടിക്കറ്റ് നിരക്കാണ്. അതുകൊണ്ട് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സിനിമയ്ക്കെല്ലാം ഒരേ വിലയാണ്. തീർച്ചയായും ഈ സിനിമ ഒരു നല്ല സിനിമയായതുകൊണ്ടും അതിന് മേന്മയുള്ളതുകൊണ്ടുമാണ് വിജയിച്ചത്. ജോജും സഹതാരങ്ങളും നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ മ്യൂസിക് ശ്രദ്ധിക്കപ്പെട്ടു. വേറിട്ടൊരു…

Read More

ജോജു നായകനായ ജോസഫിന്റെ വിജയാഘോഷ ചടങ്ങില്‍വെച്ചായിരുന്നു ജോജുവുമായുള്ള സൗഹൃദത്തിന്റെ കഥ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ഒരു ഓട്ടോറിക്ഷയില്‍ തന്റെ വാഹനത്തിനെ പിന്തുടര്‍ന്ന് വന്നപ്പോഴാണ് ജോജുവിനെ ആദ്യമായി കാണുന്നതെന്ന് കുഞ്ചോക്കോ ബോബൻ പറയുന്നു. ഒരു ഓട്ടോറിക്ഷയില്‍ എന്റെ വാഹനത്തെ ചേയ്‍സ് വരുകയായിരുന്നു ജോജു, അടുത്തെത്തി ആംഗ്യഭാഷയില്‍ കൊള്ളാം എന്ന് പറഞ്ഞ ജോജുവിനെ ഞാനിപ്പോഴും ഓര്‍ക്കുന്നു- കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചാക്കോച്ചന്റെ ഡാൻസ് സൂപ്പറാണെന്നാണ് ആക്ഷൻ കാണിച്ചുപറഞ്ഞതെന്ന് ജോജു പറഞ്ഞു. അന്നു മുതല്‍ ഇന്നുവരെ ചാക്കോച്ചൻ എപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട്. കാശുവരെ കടം തന്നിട്ടുണ്ടെന്നും ജോജു പറയുന്നു.

Read More

അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ടീസർ ഇന്ന് വൈകിട്ട് 7 മണിക്കെത്തുന്നു. മമ്മൂക്കയും ലാലേട്ടനും ചേർന്നാണ് ടീസർ പുറത്തിറക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മണികണ്ഠന്‍ സി.പി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഈദ് റിലീസായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുക.

Read More

കടന്നു വന്ന വഴികളിലെ കയ്‌പേറിയ അനുഭവങ്ങൾ പങ്ക് വെച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ ഡ്രെസറുമായ രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ ധാരാളം അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു. ശരീരം ഒരു പുരുഷന്റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി. വൈവിധ്യമായി പരിഗണിക്കാന്‍ ആരും തയ്യാറായില്ല. ‘ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടില്‍ ഓഫീസ് ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ മറ്റ് പല ജോലികളും എനിക്ക് ഉണ്ടായിരുന്നെന്ന് അറിഞ്ഞത് പിന്നീടാണ്. അവിടെ നിന്നും രക്ഷപെട്ടപ്പോഴാണ് എന്റെ കമ്മ്യൂണിറ്റിയില്‍പ്പെട്ട പലരെയും പരിചയപ്പെടാന്‍ സാധിച്ചത്. രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. മറ്റൊരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡിലും താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാനുള്ള അവസരം ലഭിച്ചു. ചോദ്യപേപ്പര്‍ വാങ്ങിക്കാന്‍ രണ്ട് രൂപ…

Read More

മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡ് കഴിഞ്ഞ ആഴ്ച നടക്കുകയുണ്ടായി. ഇതിന്റെ പുതിയ പ്രൊമോ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ് .പ്രൊമോ വീഡിയോയിൽ സംവിധായകൻ ഭദ്രൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജ് സുന്ദരനായ ചെറുപ്പക്കാരൻ ആണ് എന്ന് ഭദ്രൻ പറഞ്ഞപ്പോൾ തിരിച്ച് എന്താ സാർ ഇപ്പോൾ സൗന്ദര്യം ഇല്ല എന്ന് ചോദിക്കുന്നു. എന്തായാലും വീഡിയോ വൈറൽ ആയി കഴിഞ്ഞു.ശനിയാഴ്ചയും ഞായറാഴ്ചയും ആയി പ്രോഗ്രാം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യും .പൃഥ്വിരാജ് സുകുമാരന് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചതും മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിൽ വച്ചായിരുന്നു .രമേശ് പിഷാരടിയും ചാക്കോച്ചനും ചേർന്നായിരുന്നു പ്രോഗ്രാം ഹോസ്റ്റ് ചെയ്തത് . വൻ വിജയമായി തീർന്ന പ്രോഗ്രാം മിനിസ്ക്രീനിലും റെക്കോർഡ് തിരുത്തുമെന്ന തന്നെയാണ് അണിയറ പ്രവർത്തകർ കരുതുന്നത്

Read More

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഇതിനിടെ ചിത്രം 200 കോ.ടി ക്ലബിൽ പ്രവേശിച്ചിരിക്കുകയാണ് ഇതാദ്യമായാണ് ഒരു മലയാള സിനിമ 200 കോടി ക്ലബിൽ പ്രവേശിക്കുന്നത്. ചിത്രം റിലീസായി 50 ദിവസം കൊണ്ട് ഈ നേട്ടം കൈവരിക്കാനായി എന്നതും ലൂസിഫറിന്റെ മേന്മയാണ് . ചിത്രം ഇപ്പോഴും നൂറിലധികം കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .മലയാള സിനിമയ്ക്ക് ഒരു കാലത്തും എത്തി പിടിക്കാൻ സാധിക്കില്ല എന്ന് കരുതിയ നേട്ടമാണ് ഇപ്പോൾ ലൂസിഫർ സ്വന്തമാക്കിയത് .ചിത്രത്തിലെ മാസ് ആക്ഷൻ എലമെന്റ് കുടുംബപ്രേക്ഷകരേയും യുവാക്കളെയും ഒരേപോലെ പ്രീതിപ്പെടുത്തിയതാണ് ഈ വലിയ വിജയത്തിന് പിന്നിൽ. ചിത്രം ഇന്നുമുതൽ ഓൺലൈൻ സ്ട്രീമിംഗ് ആപ്പായ…

Read More

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഇതിനിടയിൽ ലൂസിഫർ രണ്ടാം ഭാഗം എന്നത്തേക്ക് ഉണ്ടാകുന്ന തരത്തിൽ സൂചനകൾ ലഭിച്ചുതുടങ്ങി .മോഹൻലാൽ ആദ്യമായി സംവിധാനംചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ശേഷമായിരിക്കും ലൂസിഫർ രണ്ടാംഭാഗത്തിന്റെ ഒരുക്കത്തിലേക്ക് മോഹൻലാലും പൃഥ്വിരാജും പ്രവേശിക്കുക .ഈ വർഷം ഒക്ടോബറിൽ ആയിരിക്കും ബറോസ് ഷൂട്ടിങ് ആരംഭിക്കുക.ഇത് പൂർത്തിയായതിനു ശേഷം മാത്രമേ മോഹൻലാൽ മറ്റൊരു സിനിമയിലേക്ക് കടക്കുകയുള്ളൂ. പൃഥ്വിരാജ് 2020 ഏപ്രിൽ വരെ തൻറെ സിനിമകൾക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട് .അതുവരെയുള്ള സിനിമകൾ പൂർത്തിയായ ശേഷം മാത്രമായിരിക്കും പൃഥ്വിരാജ് ഈ സിനിമയിലേക്ക് കടക്കുക. അതിനാൽ തന്നെ അടുത്ത വർഷം പകുതിയോടെ കൂടി മാത്രമേ ലൂസിഫർ രണ്ടാം ഭാഗത്തിന്റെ…

Read More

ഒരു ഇന്റർവ്യൂവിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങളിൽ അഭിനയിച്ചപ്പോൾ കാളിദാസ് അന്ന് മികച്ച ബാല താരത്തിനുള്ള ദേശിയ പുരസ്കാരവും നേടിയാണ് മടങ്ങിയത്. മുൻരാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിൽ നിന്നായിരുന്നു കാളിദാസ് അവാർഡ് സ്വീകരിച്ചത്. രാഷ്ട്രപതിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങുന്നതിന് മുൻപായി ഒരുപാട് റിഹേഴ്സൽ നടത്തിയിരുന്നു. വേദിയിലെത്തുന്നതും അവാര്‍ഡ്‌ വാങ്ങുന്നതും തിരികെ ഇറങ്ങുന്നതും ആണ് റിഹേഴ്സലിൽ സാധാരണയായി സെക്യൂരിറ്റി പ്രവർത്തകർ ഉൾപ്പെടെ ഉള്ളവർ ചേർന്ന് കണ്ണനെ പഠിപ്പിച്ചത്. കൃത്യമായ പ്ലാനിങ്ങോടെ കവർ കണ്ണനെ എത്ര സമയം കൊണ്ട് അവാർഡ് വാങ്ങി തിരിച്ചിറങ്ങണം എന്നു പഠിപ്പിച്ചിരുന്നു. അങ്ങിനെ കണ്ണന്‍ സ്റ്റേജിലേക്ക് കയറി, അവാര്‍ഡ്‌ വാങ്ങിയതിന് ശേഷം കലാം സാറിനോട് കണ്ണൻ എന്തോ പറയുകയും അദ്ദേഹം കവിളില്‍ തട്ടി മറുപടിയും പറയുകയും ചെയ്തു. പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കണ്ണൻ ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് കൈയിട്ടു. റിഹേഴ്സലില്‍ ഇല്ലാത്തതോ പറയാത്തതോ ആയ കണ്ണന്റെ പ്രവർത്തി എന്നെ ഒരുപാട് പേടിപ്പിച്ചു. ഇങ്ങിനെ ഒരു…

Read More

യുവതാരം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ചോക്ലേറ്റ് സ്റ്റോറി റീടോൾഡ്.ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൻറെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പുരോഗമിക്കുന്നതിനാൽ ആണ് പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് പേര് ഈ സിനിമ കടമെടുത്തത് .എന്നാൽ ഈ ചിത്രം ഒരിക്കലും ചോക്ലേറ്റിന്റെ രണ്ടാം ഭാഗമോ രണ്ടാം പതിപ്പോ ഒന്നുമല്ല. സേതു തിരക്കഥ രചിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബിനു പീറ്റർ ആണ് .ഇപ്പോൾ ചിത്രത്തിലേക്ക് വേണ്ടി കാസ്റ്റിംഗ് കോൾ വിളിച്ചിരിക്കുകയാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ. ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി പെൺകുട്ടികളെ ആവശ്യമുണ്ട് എന്നാണ് കാസ്റ്റിംഗ് കോൾ പറയുന്നത് .18നും 24നും വയസിനിടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് അണിയറപ്രവർത്തകർ തേടുന്നത്. പാടാനും ഡാൻസ് കളിക്കാനും അഭിനയിക്കാനും കഴിവുള്ള പെൺകുട്ടികൾ എത്രയുംവേഗം വീഡിയോയിൽ പറഞ്ഞിരിക്കുന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷകൾ അയക്കേണ്ടതാണ്…

Read More

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണയ നൈരാശ്യത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ചും ആസിഡ്‌ അക്രമങ്ങളെ കുറിച്ചും കാമുകിയെ കാമുകനെ തീയിലിട്ട് കൊല്ലുന്നതിനെ ക്കുറിച്ചും മനസ്സ് തുറക്കുകയാണ് നായിക പാർവതി ഇപ്പോൾ സ്ത്രീയോ പുരുഷനോ എന്ന ചിന്ത മാറ്റി ഒരു വ്യക്തിയെന്ന പരിഗണന അല്ലെ മനുഷ്യൻ കൊടുക്കേണ്ടത് എന്ന് പാർവ്വതി ചോദിക്കുന്നു. പുരുഷനെ തീയിലിട്ട് കൊന്നാൽ അത് എങ്ങനെ ന്യായമാകും. ഇവിടെ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല മനുഷ്യൻ എന്ന സങ്കല്പമാണ് ഏറ്റവും വേണ്ടത് . ഇവിടെ സമൂഹം ഒരാണിനെ എങ്ങനെ വളർത്തുന്നു എന്നതാണ് ഏറ്റവും പ്രാധാന്യം. ഇത്തരത്തിൽ അതിക്രമങ്ങൾ…

Read More