Author: webadmin

മലയാളസിനിമയിലെ മറ്റൊരു അത്ഭുതമാകാൻ തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ടീസർ ഇന്ന് രാവിലെ മമ്മൂക്ക അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. റിലീസ് ചെയ്‌ത്‌ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ നാലര ലക്ഷത്തിലേറെ വ്യൂസാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ഏറെ ആവേശവും ആകാംക്ഷയും ജനിപ്പിക്കുന്ന ടീസർ പുറത്തിറക്കിയതിന് മമ്മൂക്കക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ലാലേട്ടനും പൃഥ്വിരാജും സംഗീത സംവിധായകൻ ദീപക് ദേവും. ഫേസ്ബുക്കിൽ മമ്മൂക്ക പോസ്റ്റ് ചെയ്‌ത ടീസറിന് താഴെ കമന്റ് ആയിട്ടാണ് മൂവരും നന്ദി അറിയിച്ചിരിക്കുന്നത്. ഒടിയന് വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ഇരട്ടി മധുരം പകർന്നിരിക്കുകയാണ് ലൂസിഫർ ടീസർ. പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറും ഇന്ന് വൈകിട്ട് പുറത്തിറങ്ങുന്നുണ്ട്. ദുൽഖർ സൽമാനാണ് ടീസർ പുറത്തിറക്കുന്നത്.

Read More

പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പുകൾക്ക് പുത്തൻ ഉണർവ് നൽകി ലാലേട്ടനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ലൂസിഫറിന്റെ കിടിലൻ ടീസർ മമ്മൂക്ക പുറത്തിറക്കി. പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്‌, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിന്റെ നിർമാണം. അതേ സമയം ലാലേട്ടൻ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ നാളെ തീയറ്ററുകളിൽ എത്തുകയാണ്. ഒടിയനൊപ്പം ലൂസിഫറിന്റെ ട്രെയ്‌ലർ നാളെ മുതൽ തീയറ്ററുകളിലും കാണിക്കുമെന്നാണ് റിപ്പോർട്ട്.

Read More

കോടികണക്കിന് സിനിമാ ആസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്.റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ഒടിയന്റെ ആദ്യ ദിവസത്തെ പ്രദർശത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ നാടെങ്ങും സിനിമാ ആസ്വാദകരുടെ പരക്കം പാച്ചിലാണ്.ഓൺലൈനിൽ ചൂടപ്പം പോലെ വിറ്റ് പോകുന്ന ടിക്കറ്റുകൾക്ക് പിന്നാലെ തിയറ്ററുകൾക്ക് മുന്നിലും ടിക്കറ്റ് സ്വന്തമാകുനുള്ള വലിയ നിര തന്നെയാണ് ഉള്ളത്. എറണാകുളം കവിതാ തിയറ്ററിൽ ഇന്ന് ആരംഭിച്ച റിസർവേഷൻ കൗണ്ടറിൽ നിന്നും ടിക്കറ്റ് സ്വന്തമാക്കാൻ വലിയ ജനനിര തന്നെയാണ് എത്തിയത്.ഇതിൽ തന്നെ ടിക്കറ്റ് കിട്ടാതെ മടങ്ങിയവരും നിരവധിയാണ്. സംസ്ഥാനത്ത് ഒട്ടുമിക്ക തിയറ്ററുകളിലും ഇത് തന്നെയാണ് അവസ്ഥ.മോഹൻലാൽ ആരാധകരും മലയാള സിനിമാ പ്രേമികളും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷോയുടെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുൻപേ തന്നെ വിട്ടുപോയതാണ്.റിലീസിന് മുന്നോടിയായുള്ള അവസാന ദിവസമായ നാളെയെങ്കിലും ടിക്കറ്റ് സ്വന്തമാക്കാനുള്ള ആഗ്രഹത്തിലാണ് ഇനിയും ടിക്കറ്റ് കിട്ടാത്ത പ്രേക്ഷകർ.

Read More

അച്ഛന്റെ പടത്തിന്റെ ടീസർ അച്ഛനിറക്കുമ്പോൾ മകന്റെ പടത്തിന്റെ ടീസർ മകനിറക്കുന്നു. ആകെ ഒരു കൺഫ്യൂഷൻ ഫീൽ ചെയ്യുന്നുവല്ലേ? കാര്യം സിമ്പിളാണ്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ടീസർ നാളെ രാവിലെ 9 മണിക്ക് മമ്മൂക്ക റിലീസ് ചെയ്യുമ്പോൾ പ്രണവ് മോഹൻലാൽ നായകനായ അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ വൈകിട്ട് 5 മണിക്ക് ദുൽഖർ സൽമാൻ റിലീസ് ചെയ്യുന്നു. പൃഥ്വിരാജിന്റെ പ്രഥമ സംവിധാനസംരംഭമായ ലൂസിഫറിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ ഈ പൊളിറ്റിക്കൽ ത്രില്ലറിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ഒരു പ്രധാന വേഷവും ലൂസിഫറിൽ കൈകാര്യം ചെയ്യുന്നുണ്ട്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് അഡ്വെഞ്ചർ മൂവിയാണ്. അരുൺ ഗോപി തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം…

Read More

സൂപ്പർഹിറ്റ് കൂട്ടുകെട്ടായ ലാൽജോസ്-ചാക്കോച്ചൻ ടീമിന്റെ ഏറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ.ചിത്രം ക്രിസ്ത്മസ് റിലീസായി തിയറ്ററുകളിലേക്ക് എത്തും.ചിത്രത്തിലെ മഴ വരണുണ്ടേ എന്ന ഗാനം ഇപ്പോൾ റിലീസായിരികുകയാണ്.ദീപങ്കുരൻ ഈണമിട്ട ഗാനം ആലപിച്ചത് അനിൽ പനച്ചൂരാൻ ആണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എം.സിന്ധുരാജാണ്. നേരത്തെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ എൽസമ്മ എന്ന ആണ്കുട്ടി,പുള്ളിപുലിയും ആട്ടിൻകുട്ടികളും എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയത് ഇദ്ദേഹമായിരുന്നു

Read More

ഒരു ചെറിയ ഇടവേളക്ക് ശേഷം നരേൻ ബ്രഹ്മാണ്ഡ ചിത്രം ഒടിയനിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്. [പ്രകാശൻ എന്ന കഥാപാത്രത്തെയാണ് നരേൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുന്ന ഒടിയന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നരേൻ. മനോരമയുമായുള്ള അഭിമുഖത്തിലാണ് ഒടിയന്റെ ഒടിവിദ്യകളെ കുറിച്ച് നരേൻ വാചാലനായത്. “ഒരു അതിഥിവേഷത്തില്‍ അഭിനയിച്ചു പോകുമ്പോള്‍ വലിയൊരു സിനിമ ചെയ്തതായി സാധാരണ തോന്നാറില്ല. എന്നാല്‍ ഒടിയന്റെ കാര്യത്തില്‍ അങ്ങനെയല്ല. അതിനു കാരണം ചിത്രത്തിന്റെ ഗംഭീരന്‍ തിരക്കഥയാണ്. അനായാസമായി ലാലേട്ടന്‍ അഭിനയിച്ചു പോകുന്നത് കാണാന്‍ ഇപ്പോഴും കൗതുകമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാളായ മഞ്ജുവാര്യര്‍ക്കൊപ്പം കൂടി അഭിനയിക്കുക എന്നു പറയുന്നത് എനിക്ക് ഇരട്ടി സന്തോഷമായിരുന്നു. ഓര്‍മയില്‍ സൂക്ഷിക്കാന്‍ അങ്ങനെ ഒരു പിടി നല്ല മുഹൂര്‍ത്തങ്ങള്‍ ഈ സിനിമ സമ്മാനിച്ചിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞപ്പോള്‍, കുറച്ചു കൂടി രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി” നരേന്‍ പറയുന്നു. “പ്രേക്ഷകരെ തിയറ്ററിലേക്ക് ഇടിച്ചു കയറ്റുന്ന തരത്തിലുള്ള മാസ് സിനിമകള്‍ വരാറുണ്ട്. എന്നാല്‍…

Read More

മലയാളികൾ എന്നും മൂളി നടക്കുന്ന ഗാനങ്ങളിൽ എം ജയചന്ദ്രന്റെ ഒരു ഗാനമെങ്കിലും തീർച്ചയായും ഉണ്ടാകും. അത്തരത്തിൽ ഉള്ളൊരു വശ്യത അദ്ദേഹത്തിന്റെ ഗാനങ്ങളിലുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ലാലേട്ടൻ ചിത്രം ഒടിയനിലെ മനോഹരമായ ഗാനങ്ങൾ. കൊണ്ടൊരാം, മാനം തുടക്കണ്, എനോരുവൻ തുടങ്ങിയ ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലാണ് നിറച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, പ്രഭ വർമ്മ, ലക്ഷ്‌മി ശ്രീകുമാർ എന്നിവരാണ് ഗാനങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നത്. സുദീപ് കുമാർ, എം ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, മോഹൻലാൽ, ശ്രേയ ഘോഷാൽ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഒടിയനിലെ മനോഹരമായ ഗാനങ്ങളുമായി ഓഡിയോ ജ്യൂക്ബോക്സ് ഇതാ.

Read More

വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുന്ന ഒടിയന് കൊച്ചി മൾട്ടിപ്ലെക്സിൽ ഇതുവരെ 66 ഷോകളാണ് കൗണ്ട് ചെയ്‌തിരിക്കുന്നത്‌. അതിൽ തന്നെ പതിനഞ്ച് ഷോകളും സോൾഡ് ഔട്ടായി. ഒരു മലയാളസിനിമക്ക് കൊച്ചിൻ മൾട്ടിപ്ലെക്സിൽ ആദ്യദിനം ലഭിക്കുന്ന ഏറ്റവും കൂടുതൽ ഷോകൾ ഇപ്പോൾ ഒടിയന് സ്വന്തമാണ്. 62 ഷോകൾ നടത്തിയ കായംകുളം കൊച്ചുണ്ണിക്കായിരുന്നു ആ റെക്കോർഡ് മുൻപ് സ്വന്തമായിരുന്നത്. 95 ഷോകൾ ആദ്യദിനം നേടിയ രജനികാന്ത് ചിത്രം കബലിയാണ് ഒന്നാം സ്ഥാനത്തുള്ളത്. 67 ഷോകൾ നടത്തിയ 2.0യുടെ റെക്കോർഡ് ഒടിയൻ തിരുത്തുമെന്നുറപ്പാണ്. സിനിപോളിസ് ഇല്ലാതെയാണ് ഒടിയന്റെ ഈ നേട്ടം എന്നതാണ് കൂടുതൽ മൂല്യം ഉയർത്തുന്നത്. എന്തായാലും കാത്തിരിക്കാം പുതുചരിത്രങ്ങളുടെ പിറവിക്കായി.

Read More

ഒടിയന് ലോകമെമ്പാടും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത സ്വപ്നം കാണുന്നതിനും അപ്പുറമാണ്. നിരവധി റെക്കോർഡുകൾ തകിടം മറിച്ച ഒടിയൻ ഈ വെള്ളിയാഴ്ച്ച ബ്രഹ്മാണ്ഡ റിലീസുമായി എത്തുമ്പോഴും റെക്കോർഡുകൾ പലതും ഇനിയും തിരുത്തിക്കുറിക്കും. ഇപ്പോഴിതാ മറ്റൊരു മലയാളസിനിമക്കും അവകാശപ്പെടാനാവാത്ത ഒരു നേട്ടം കൂടി ഒടിയൻ കരസ്ഥമാക്കിയിരിക്കുന്നു. ആദ്യമായി ബാംഗ്ലൂരിൽ അതിരാവിലെ 5 ഷോകൾ ചാർട്ട് ചെയ്യപ്പെട്ടിട്ടുള്ള ആദ്യ ചിത്രമായി തീർന്നിരിക്കുകയാണ് ഒടിയൻ. അതിൽ ഒരു ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇതിനകം വിട്ടു തീർന്നു. #Odiyan #Bengaluru Early Morning show Updates 6AM shows Srinivasa Tavarakere Lakshmi Tavarakare Galaxy Bommanahalli 06.30AM Ravi Ejipura 7AM HMT Jalahalli First time in #Bangalore a Malayalam movie having 5 early morning shows pic.twitter.com/bhGVHzUNXn — Forum Reelz (@Forumreelz) December 12, 2018 മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വിപ്ലവകരമായ തലത്തിലേക്ക് കാലെടുത്തുവെക്കുന്ന ഒരു ചിത്രം തന്നെയാണ് ഒടിയൻ.…

Read More

സ്ത്രീകൾക്ക് എതിരെ എന്ത് നടന്നാലും അത് വാർത്തയാകുന്ന ഇക്കാലത്ത് മാതൃകാപരമായി തീർന്നിരിക്കുകയാണ് നടൻ ശ്രീകാന്തിന്റെ ഈ പ്രവൃത്തി. ശ്രീകാന്ത് നായകനായ ‘ഉൻ കാതൽ ഇരുന്താൽ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് സംഭവം. നടി ചന്ദ്രിക രവിയെ സ്റ്റേജിലേക്ക് അധ്യക്ഷൻ ക്ഷണിച്ചത് ‘സൂപ്പർ ഫിഗർ’ എന്ന് അഭിസംബോധന ചെയ്‌താണ്‌. ഇതിന് നടി മറുത്തൊന്നും പറഞ്ഞില്ലെങ്കിലും ശ്രീകാന്ത് സംസാരിക്കുവാൻ എത്തിയപ്പോൾ അങ്ങനെ വിളിച്ചതിന് നടിയോട് മാപ്പ് ചോദിക്കുകയും അധ്യക്ഷനെ വിമർശിക്കുകയും ചെയ്‌തു. “സിനിമയില്‍ അഭിസംബോധന ചെയ്യുന്നത് പോലെ ഇതുപോലൊരു പൊതു പരിപാടിയില്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ തെറ്റാണ്. അത് ബഹുമാനക്കുറവാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കണം” ശ്രീകാന്ത് പറഞ്ഞു. ‘ഇരുട്ട് അറയിൽ മുരട്ട് കുത്ത്’ എന്ന അഡൽറ്റ് കോമഡി ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ചന്ദ്രിക രവി.

Read More