Author: webadmin

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലാലേട്ടൻ ചിത്രം ലൂസിഫറിനെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഊർജമാണ് നിറക്കുന്നത്. ലാലേട്ടന്റെ ലുക്കും ഷൂട്ടിംഗ് സ്റ്റിൽസുമെല്ലാം ചെറുതായിട്ടൊന്നുമല്ല അവരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. ഇപ്പോഴിതാ എല്ലാ കാത്തിരിപ്പുകൾക്കും വിരാമമിട്ട് ലൂസിഫറിന്റെ ടീസർ എത്തുകയാണ്. ഒടിയന്റെ റിലീസ് നടക്കുന്നതിന്റെ തലേ ദിവസമായ ഈ വ്യാഴാഴ്‌ച രാവിലെ 9 മണിക്കാണ് ലൂസിഫർ ടീസർ എത്തുന്നത്. പുറത്തിറക്കുന്നതാകട്ടെ സാക്ഷാൽ മമ്മൂക്കയും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. ടോവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും ഒരു പ്രധാനവേഷത്തിൽ ലൂസിഫറിൽ എത്തുന്നു. എന്തായാലും ലൂസിഫറും ഒടിയനും കൂടി ഈ വീക്കെൻഡ് മാസ്സ് ആക്കുമെന്നുറപ്പ്.

Read More

റിലീസിന് മുന്നേ നൂറ് കോടിയെന്ന അസുലഭ നേട്ടം കൈവരിച്ച ഒടിയൻ ഈ വെള്ളിയാഴ്‌ച ലോകമെമ്പാടും പ്രദർശനത്തിന് എത്തുകയാണ്. വൻ പ്രതീക്ഷകളുമായി എത്തുന്ന ചിത്രം ഇതിനകം തന്നെ റെക്കോർഡുകൾ പലതും കീഴടക്കി കഴിഞ്ഞു. 30 വയസ്സുകാരൻ മുതൽ 65 വയസുള്ള വൃദ്ധന്റെ വരെ വേഷത്തിൽ എത്തുന്ന ലാലേട്ടന്റെ അഭിനയ വിസ്മയം വീണ്ടും സ്‌ക്രീനിൽ കാണുവാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ ഇപ്പോൾ. റിലീസിന് മുന്നേ 100 കോടി എന്ന നേട്ടം കൈവരിച്ച ഒടിയന്റെ കണക്കുകൾ ഇപ്രകാരമാണ്. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് ഒടിയൻ 100 നേടിയെന്ന വാർത്ത പുറത്തുവിട്ടത്. ODIYAN PRE-BUSINESS BREAKUP Satellite Rights – ₹21 Cr [ Asianet – ₹14 Cr, Amritha TV – ₹7 Cr ] GCC Rights – ₹2.9 Cr Other Overseas Rights – ₹1.8 Cr Telugu Rights – ₹5.2cr Tamil Rights – ₹4 Cr ROI…

Read More

ഇന്നേവരെ മറ്റൊരു മലയാളസിനിമക്കും ലഭിക്കാത്ത ഒരു വരവേൽപ്പാണ് ലാലേട്ടൻ ചിത്രം ഒടിയന് റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കേ ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഡിസംബർ 14നാണ് ലോകമെമ്പാടും റിലീസിന് എത്തുന്നത്. ഇത്ര വൈഡ് റിലീസ് മലയാളത്തിൽ മറ്റൊരു ചിത്രത്തിനും ഇന്നേവരെ ലഭിച്ചിട്ടില്ല. ഇപ്പോഴിതാ മറ്റൊരു അസുലഭ നേട്ടം കൂടി സ്വന്തമാക്കുവാൻ ഒരുങ്ങുകയാണ് ഒടിയൻ. അതിവേഗം 100 കോടി ക്ലബ്ബിൽ കയറുന്ന മലയാള ചിത്രം എന്ന നേട്ടമാണ് ഒടിയൻ സ്വന്തമാക്കാൻ ഒരുങ്ങിയിരിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റൽ റൈറ്റ്‌സ്, തീയട്രിക്കൽ റൈറ്റ്‌സ്, ഓഡിയോ വീഡിയോ റൈറ്റ്‌സ്, റീമേക്ക് റൈറ്റ്‌സ്, ഡബ്ബിങ് റൈറ്റ്‌സ്, ഓവർസീസ് റൈറ്റ്‌സ് എന്നിങ്ങനെ എല്ലാ മേഖലയിൽ നിന്നും റെക്കോർഡ് തുകയാണ് ഒടിയൻ കരസ്ഥമാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം വമ്പൻ ബുക്കിങ്ങാണ് ഓൺലൈനിൽ നടക്കുന്നത്. ഒട്ടു മിക്ക ഷോകളുടെയും ടിക്കറ്റുകൾ അതിവേഗത്തിലാണ് വിറ്റഴിയുന്നത്. ആദ്യത്തെ രണ്ടു…

Read More

തന്റേതായ ഭാഷയിൽ തെറ്റ് കണ്ടാൽ നിശിതമായി വിമർശിക്കുകയും നല്ലത് കണ്ടാൽ അഭിനന്ദിക്കുകയും ചെയ്യുന്നൊരു നടനാണ് ഹരീഷ് പേരടി. അവതരിപ്പിച്ച കഥാപാത്രങ്ങൾ പോലെ തന്നെ ശക്തമാണ് അദ്ദേഹത്തിന്റെ വാക്കുകളും. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഒന്ന് കണ്ണോടിച്ചാൽ അത് വ്യക്തമായി അറിയാൻ സാധിക്കും. ഇപ്പോഴിതാ സേതുലക്ഷ്മി അമ്മയുടെ മകൻ കിഷോറിന് കിഡ്‌നി നൽകാൻ മനസ്സ് കാണിച്ച പൊന്നമ്മ ബാബുവിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് ഹരീഷ് പേരടി. ഒപ്പം ചൊവ്വയിൽ പോകാതെ ഭൂമിയിൽ ജീവിക്കുന്ന സ്ത്രി പക്ഷക്കാർക്ക് ഒരു കൊട്ടും..! “സേതുലക്ഷമിച്ചേചി സത്യസന്ധമായി ഒരു വിഷമം അറിയിച്ചപ്പോൾ അതിന്റെ നൂറ് ഇരട്ടി സത്യസന്ധതയോടെ തന്റെ ശരീരം പറിച്ച് തരാം എന്ന് പറഞ് പൊന്നമ്മച്ചേചി അത് ഏറ്റെടുക്കുന്നു… ഒരു സ്ത്രി എന്റെ ജീവിതം ഇങ്ങിനെയാണെന്ന് പറഞ്ഞപ്പോൾ (Mee too) മറെറാരു സ്ത്രി ഞാൻ നിങ്ങൾക്ക് എന്റെ ജീവിതം തരാം (Mee too) എന്ന് പറഞ്ഞ ഏറ്റവും വലിയ മഹാമനസക്തയുടെ വിപ്ലവം …. ചൊവ്വയിൽ പോകാതെ ഭൂമിയിൽ മാത്രം ജീവിക്കുന്ന…

Read More

പ്രേക്ഷകർ ഒന്നാകെ മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രമായ ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മലയാളസിനിമയിൽ ഇന്നേവരെയുള്ള എല്ലാ ചരിത്രങ്ങളും മാറ്റി മറിക്കുവാൻ എത്തുന്ന ചിത്രം ഡിസംബർ 14ന് തീയറ്ററുകളിലെത്തും. മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയനെന്നും ഈ അവസരത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദുബായി ഫെസ്റ്റിവല്‍ സിറ്റി അരീനയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. “ഇത് ഒരു അഭിമാന നിമിഷമാണ്. ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ദുബായിലേക്ക് വരുന്നത്. ഈ സിനിമയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ വരാന്‍ തയാറായത്. മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയന്‍. എല്ലാവരുടെയും സഹകരണം ഉണ്ടാകണം. ഇത്തരം വലിയ സിനിമകള്‍ മലയാളത്തില്‍ നിന്നും ഇനിയും ഉണ്ടാക്കാന്‍ കഴിയും.” മോഹൻലാൽ പറഞ്ഞു. മഞ്ജു വാരിയര്‍, ശ്രീകുമാര്‍ മേനോന്‍, തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ഒടിയന്‍ കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്നും ശ്രീകുമാര്‍…

Read More

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ ഏറ്റെടുത്ത് പ്രേക്ഷകരും സിനിമാലോകവും. ഇന്ന് രാവിലെ 10 മണിക്ക് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് എല്ലാവിധ ആശംസകളും നേർന്നിരിക്കുകയാണ് മലയാള സിനിമാലോകം. മോഹൻലാൽ, മഞ്ജു വാര്യർ, നിവിൻ പോളി, ടോവിനോ തോമസ്, ആസിഫ് അലി, ഗോകുൽ സുരേഷ്, പ്രയാഗ മാർട്ടിൻ, പീറ്റർ ഹെയ്‌ൻ, അജു വർഗീസ്, സിജു വിൽസൺ എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് അഡ്വെഞ്ചറസ് മൂവി ആണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ പ്രണവ് സർഫിങ്ങും ഒരു മാസ്സ് ട്രെയിൻ ഫൈറ്റും നടത്തുന്നുണ്ട്. പുതുമുഖം റേച്ചൽ ഡേവിഡ് നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ഗോകുൽ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ഏറെ ചിരിപ്പിച്ച പൊന്നമ്മ ബാബു മലയാളികളുടെ കണ്ണ് നിറച്ചിരിക്കുന്ന ഒരു സമയമാണിത്. സേതുലക്ഷ്‌മി അമ്മയുടെ മകന് തന്റെ കിഡ്‌നി നൽകാമെന്ന് പറഞ്ഞ ആ മനസ്സിനെ അഭിനന്ദിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. കോമഡി സ്റ്റാര്‍സ് ഉള്‍പ്പടെയുള്ള പരിപാടികളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച കിഷോറിന്റെ അസുഖത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത് അമ്മയായ സേതുലക്ഷ്മിയാണ്. സ്വഭാവികത നിറഞ്ഞ അഭിനയവുമായി മുന്നേറുന്ന സേതുലക്ഷ്മി മലയാളികള്‍ക്ക് സുപരിചിതയാണ്. വൃക്കരോഗമാണ് മകനെന്നും ചികിത്സയ്ക്കായി ഭാരിച്ച തുക വേണമെന്നും തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമായിരുന്നു സേതുലക്ഷ്മി വിവരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഫേസ്ബുക്ക് ലൈവ് വൈറലായത്. കിഷോറിനെയും സേതുലക്ഷ്മിയേയും സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പൊന്നമ്മ ബാബു പങ്കുവെച്ചിരുന്നു. എല്ലാവരും ഇവരെ സഹായിക്കണമെന്നും ഈ ലോകത്തുനിന്നും നേടിയതൊന്നും നമ്മള്‍ കൊണ്ടുപോവുന്നില്ലെന്നും നല്ല കാര്യങ്ങള്‍ ചെയ്യാനായി ശ്രമിക്കണമെന്നും താരം പറയുന്നു. ഒരു ജീവനും കുടുംബവുമാണ് നിങ്ങളുടെ നല്ല പ്രവര്‍ത്തിയിലൂടെ രക്ഷപ്പെടുന്നത്. സേതുലക്ഷ്മിയെ സഹായിക്കാനുള്ള അക്കൗണ്ട് നമ്പറും താരം പങ്കുവെച്ചിട്ടുണ്ട്. തങ്ങളാല്‍ കഴിയാവുന്നത് ചെയ്യുമെന്നാണ് ആരാധകര്‍ താരത്തിന് ഉറപ്പ് നല്‍കിയിട്ടുള്ളത്.…

Read More

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് മാസ്സ് ലുക്കിൽ പ്രണവിനെ അവതരിപ്പിച്ചിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രതീക്ഷകൾ പകരുന്നതാണ്. റൊമാന്റിക് അഡ്വെഞ്ചറസ് മൂവി ആയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിർമാണം മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ്. ആദ്യ ചിത്രം ബ്ലോക്ക്ബസ്റ്ററാക്കിയ സംവിധായകനും നായകനും ഒന്നിക്കുന്ന ഒരു ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ആദ്യ ചിത്രം ആദിയും അരുൺ ഗോപി ആദ്യമായി സംവിധാനം നിർവഹിച്ച രാമലീലയും മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകൾ ആയിരുന്നു. ഗോപി സുന്ദറാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Read More

നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജൂൺ.സൂപ്പർ ഹിറ്റായ ആട് ടുവിന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. യുവനടി റെജിഷാ വിജയനാണ് ജൂൺ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. റെജിഷയുടെ ഗംഭീര മേക്ക് ഓവർ തന്നെയാണ് പോസ്റ്ററിലെ പ്രധാന സവിശേഷത. സ്‌കൂൾ യൂണിഫോം വേഷത്തിലുള്ള ലുക്കിലാണ് റെജിഷാ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിജയ് ബാബു നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ലിബിൻ വർഗീസ്, അഹമ്മദ് കബീർ,ജീവൻ ബേബി മാത്യു എന്നിവർ ചേർന്നാണ്. ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും

Read More

സൂപ്പർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം 2 .ക്രിസ്ത്മസ് റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.’ഞാനുണ്ടിവിടെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയതും വരികൾ രചിച്ചതും ആനന്ദ് മധുസൂദനൻ ആണ്.നിഥിൻ രാജാണ് ആലാപനം

Read More